Articles

അഖിലേന്ത്യാ ലോ എന്‍ട്രന്‍സ് പരീക്ഷ മെയ് ആറിന്

അഖിലേന്ത്യാ ലോ എന്‍ട്രന്‍സ് പരീക്ഷ മെയ് ആറിന്

ഡല്‍ഹിയിലെ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി നടത്തുന്ന പഞ്ചവത്സര എല്‍.എല്‍.ബി. മുതല്‍ പി.എച്ച്.ഡി. വരെയുള്ള കോഴ്‌സുകളില്‍ പ്രവേശനത്തിനായുള്ള ഓള്‍ ഇന്ത്യ ലോ എന്‍ട്രന്‍സ് ടെസ്റ്റ് (എ.ഐ.എല്‍.ഇ.ടി.) മെയ് ആറിനു നടക്കും. പഞ്ചവത്സര ബി.എ.-എല്‍.എല്‍.ബി., എല്‍.എല്‍.എം., പി.എച്ച്.ഡി. പ്രോഗ്രാമുകള്‍ക്കാണ് എ.ഐ.എല്‍.ഇ.ടി. വഴി അഡ്മിഷന്‍ നടത്തുന്നത്. കേരളത്തില്‍ കൊച്ചിയാണ് ഏക പരീക്ഷാകേന്ദ്രം. പഞ്ചവത്സര ബി.എ.-എല്‍.എല്‍.ബി.: 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്കും അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ആകെ 80 സീറ്റ് ഉള്ളതില്‍ 70 സീറ്റും നികത്തുന്നത് എ.ഐ.എല്‍.ഇ.ടി. വഴിയാണ്. ഉച്ചകഴിഞ്ഞു മൂന്നു […]

ജനനം, മരണം

ജനനം, മരണം

ഗര്‍ഭത്തിലിരിക്കുന്ന കുഞ്ഞിനോട് പുറത്ത് അനേകമനേകം ചതുരശ്ര കി. മീറ്റര്‍ വിസ്തീര്‍ണമുള്ള ഭൂമിയും കടലും പുഴകളുമൊക്കെയുള്ള ഒരു ലോകം വരാനുണ്ടെന്നും അവിടെ ഇളം നീല ആകാശം കൊണ്ട് കമനീയ പന്തലിട്ടിട്ടുണ്ടെന്നും പറയുമ്പോള്‍ ആ കുഞ്ഞ് അവിശ്വസിച്ചേക്കും. സെന്റി മീറ്ററുകള്‍ മാത്രം വലുപ്പമുള്ള അവന്റെ ലോകത്തിനപ്പുറം പരന്ന് പരന്ന് കാണാതാവുന്നത്രയും വലുപ്പത്തില്‍ മറ്റൊരു ലോകമുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കുട്ടിക്ക് കഴിഞ്ഞുകൊള്ളണമെന്നില്ല. എന്നുവെച്ച് അവന് ജനിക്കാതിരിക്കാനാവില്ല. അവന്‍ ജനിച്ചുവരുമ്പോഴാണ് എല്ലാം നഗ്നനേത്രങ്ങള്‍കൊണ്ട് കണ്ട് ബോധ്യപ്പെടുന്നത്. അപ്പോള്‍ ആ കുഞ്ഞ് വിചാരിക്കുമായിരിക്കും; ഞാനെത്ര […]

‘മതം’ കന്നുകാലിക്കച്ചവടം പൂട്ടിച്ചുതുടങ്ങുമ്പോള്‍

‘മതം’ കന്നുകാലിക്കച്ചവടം പൂട്ടിച്ചുതുടങ്ങുമ്പോള്‍

രാജസ്ഥാനില്‍ കന്നുകാലിമേളകള്‍ക്കു മേല്‍ ചുമത്തിയ കടുത്ത നിയന്ത്രണങ്ങളുടെയും കന്നുകാലികളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന കര്‍ഷകര്‍ക്കു നേരെ വര്‍ധിച്ചു വരുന്ന ആക്രമണങ്ങളുടെയും ഫലമായി സംസ്ഥാനത്ത് കന്നുകാലി മേളകള്‍ക്കെത്തുന്ന മൃഗങ്ങളുടെ എണ്ണം 2012-13നും 2017-18 നുമിടയില്‍ സംസ്ഥാനമൃഗപരിപാലനവകുപ്പിന്റെ കണക്കുകളനുസരിച്ച് 63 ശതമാനം കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ കന്നുകാലി ഉടമസ്ഥരുടെ മൊത്തവരുമാനം 2012-13ലെ 73.01 കോടിയില്‍ നിന്ന് 24.20 കോടിയിലേക്ക് കുത്തനെ ഇടിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന്റെ ഈ മേഖലയിലെ വരുമാനമാകട്ടെ ഈ കാലയളവില്‍ 7 ലക്ഷത്തില്‍ നിന്ന് 1.04 ലക്ഷമായി കുറഞ്ഞു. മൃഗങ്ങളുടെ […]

വടക്കന്‍ കുന്നില്‍ ജനാധിപത്യം നിലംപൊത്തുകയാണ്

വടക്കന്‍ കുന്നില്‍ ജനാധിപത്യം നിലംപൊത്തുകയാണ്

2018 ഫെബ്രുവരി 6ന് ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയോട് തൊട്ടടുത്ത് കിടക്കുന്ന ബലോനിയ പട്ടണത്തില്‍ സംഭവിച്ചത്, 1990ല്‍ സോവിയറ്റ് യൂണിയനില്‍ കമ്യൂണിസം തൂത്തെറിയപ്പെട്ട ശേഷം അരങ്ങേറിയ അതേ നാടകമാണ്. തെരുവുകളില്‍നിന്ന് സ്റ്റാലിന്റെയും ലെനിന്റെയും പ്രതിമകള്‍ തകര്‍ത്തെറിഞ്ഞത് പോലെ, ബലോനിയയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്ത ലെനിന്റെ പ്രതിമ ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്തു. ലെനിന്‍ മുഖം കുത്തി വീഴുന്ന രംഗം കണ്ടുനിന്ന ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകര്‍ അത്യുച്ചത്തില്‍ വിളിച്ചു; ‘ഭാരത് മാതാ കീ ജയ്’. വിദേശിയായ ലെനിന്റെ രൂപം എടുത്തുമാറ്റപ്പെട്ടതോടെ, ഭാരതം […]

അവര് വെട്ടിക്കുന്ന വെട്ടൊക്കെ അവരിലും കൊള്ളുന്നതെന്ത്?

അവര് വെട്ടിക്കുന്ന വെട്ടൊക്കെ അവരിലും കൊള്ളുന്നതെന്ത്?

അതിക്രൂരമായ കാലമാണിതും ഭയംകൊണ്ട് കേട്ട് കേള്‍വി നാം വിശ്വസിക്കുന്നു ഭയപ്പെടേണ്ടത് എന്തിനെയെന്ന് നമുക്ക് വ്യക്തവുമല്ല – വില്യം ഷേക്‌സ്പിയര്‍, മാക്ബത്ത് ത്രിപുരയില്‍ നിന്ന് ഇപ്പോള്‍ വാര്‍ത്തകളുണ്ട്. ഈ ലേഖനം പക്ഷേ, ത്രിപുരയെക്കുറിച്ചല്ല. എങ്കിലും ത്രിപുരയില്‍ നിന്ന് കാല്‍നൂറ്റാണ്ടിന് ശേഷം പുറപ്പെട്ടുവരുന്ന വാര്‍ത്തകള്‍ പേടിപ്പിക്കുന്നു എന്നതിനാല്‍ ജനാധിപത്യത്തിലെ മനുഷ്യര്‍ എന്തിന് പരസ്പരം കൊല്ലുന്നു എന്ന് കേരളത്തിന്റെ മാത്രം പശ്ചാത്തലത്തില്‍ നടത്തുന്ന ഈ ആലോചനകള്‍ക്ക് തുടങ്ങാന്‍ ത്രിപുരയില്‍ നിന്ന് ഇപ്പോള്‍ ഒരു വഴിയുണ്ട്. ഇന്ത്യന്‍ ജനാധിപത്യം അതിന്റെ ചരിത്രത്തില്‍ കണ്ട […]