Articles

ദളിത് ഹര്‍ത്താല്‍:’ മറ്റുപല കാരണങ്ങളാല്‍’ അവര്‍ ഒന്നിക്കുകയാണ്

ദളിത് ഹര്‍ത്താല്‍:’ മറ്റുപല കാരണങ്ങളാല്‍’ അവര്‍ ഒന്നിക്കുകയാണ്

ദളിത് ഹര്‍ത്താലിന്റെ വിജയം കേരളത്തിന്റെ മുഖ്യധാരയെ ഇരുത്തി ചിന്തിപ്പിക്കുന്ന പ്രത്യേകതകള്‍ ഉള്ളതാണ്. ഒന്നാമതായി ഹര്‍ത്താല്‍ ഒരു മുഖ്യധാരാ ജീവിതത്തിന്റെ സമരരൂപമാണ്. അവിടെയാണ് ദളിതുകളെപ്പോലെ ഒരു സമാന്തര ജീവിതത്തിന്റെ അല്ലെങ്കില്‍ ഓരജീവിതത്തിന്റെ ഭാഗമായ ഒരു അവഗണിത വിഭാഗം അത് വിജയകരമായി നടപ്പാക്കിയത്. ഇന്ന് ഹര്‍ത്താല്‍ ഒരു സിവില്‍ ജീവിതാനുഭവമാണ്. തിരക്കിട്ടു നീങ്ങുന്ന ജീവിതത്തെ സ്തംഭിപ്പിക്കുക. ആര്‍ക്കും എങ്ങോട്ടും പോകാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുക. എങ്കില്‍ ഒരു ഹര്‍ത്താല്‍ വിജയം എന്നു പറയാം. പ്രവര്‍ത്തിക്കാത്ത തൊഴില്‍ശാലകളുടെ കണക്ക് എടുക്കേണ്ടതില്ല അതിന്റെ […]

ഒരു ഫലസ്തീന്‍ ഫോട്ടോ ജേണലിസ്റ്റിന്റെ സ്വപ്‌നങ്ങളും യാത്രകളും

ഒരു ഫലസ്തീന്‍ ഫോട്ടോ ജേണലിസ്റ്റിന്റെ സ്വപ്‌നങ്ങളും യാത്രകളും

ഫലസ്തീന്‍ ജനതയുടെ യഥാര്‍ത്ഥ കഥകള്‍ ലോകത്തോട് വിളിച്ചുപറയാന്‍ സ്വയം സമര്‍പിച്ച പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് യാസിര്‍ മുര്‍തജ ഏപ്രില്‍ ആറാം തിയ്യതി ഇസ്‌റയേല്‍ പട്ടാളക്കാരുടെ വെടിയേറ്റ് മരണപ്പെട്ടു. ഇസ്‌റയേല്‍ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഫലസ്തീന്‍ ജനത ഗസ്സയില്‍ നടത്തിയ റാലിയുടെ മുന്‍നിരയിലുണ്ടായിരുന്ന യാസിര്‍ മുര്‍തജ വീരമൃത്യു വരിക്കുമ്പോള്‍ അദ്ദേഹം ധരിച്ച കോട്ടിനുമുകളില്‍ വലിയ അക്ഷരങ്ങളില്‍ ‘പ്രസ്’ എന്നുണ്ടായിരുന്നു. ഗസ്സ നഗരത്തിന്റെ മനോഹരമായ ആകാശദൃശ്യം ഡ്രോണില്‍ പകര്‍ത്തിയതിന് ശേഷം യാസിര്‍ മുര്‍തജ ഇങ്ങനെ എഴുതി: ‘ഫലസ്തീന് ഒരു ദിവസം വരാനുണ്ട്. […]

പുരാവസ്തു ശേഖരങ്ങള്‍

പുരാവസ്തു ശേഖരങ്ങള്‍

ഖമീസ് മുഷെയ്തിലെ സൂക്കിലൂടെ നടക്കുമ്പോള്‍ പരിചയപ്പെട്ട ബദര്‍ എന്ന സഊദി അറേബ്യക്കാരനാണ് അല്‍സുദ താഴ്‌വരയിലെ മ്യൂസിയത്തെപ്പറ്റി പറഞ്ഞത്. യാത്രികനായ എന്നെക്കുറിച്ച് കേട്ടപ്പോള്‍ അയാള്‍ക്ക് കൗതുകം തോന്നിക്കാണണം. ചുറ്റി നടക്കാന്‍ ഞങ്ങള്‍ക്കൊപ്പമുള്ള ടെസ്സിറോണിയുടെ പെരുമാറ്റം എല്ലാവരെയും ആകര്‍ഷിക്കുന്നു. ലേഡീസ് സൂക്കില്‍ വെച്ച് ഒരു വില്‍പനക്കാരി ടെസ്സിയോട് പറഞ്ഞത് നിനക്കാവശ്യമുള്ളതൊക്കെ എന്റെ കടയില്‍ നിന്നെടുത്തോ എന്നാണ്. പകരമായി നിന്റെ സ്‌നേഹം മാത്രം മതി എന്നും. ഏറെ പൗരാണികമായ വാസ്തുശില്‍പങ്ങള്‍കൊണ്ട് സമ്പന്നമാണ് അല്‍സുദ താഴ്‌വര. കോട്ടകളുടെ അവശിഷ്ടങ്ങള്‍ ഉണ്ടവിടെ. വിദൂരതയില്‍ നിന്ന് […]

ആളാണോ ആശയമാണോ പ്രധാനം?

ആളാണോ ആശയമാണോ പ്രധാനം?

നിങ്ങള്‍ ചെയ്യുന്ന ഒരു വേല- അത് എഴുത്താവട്ടെ, പ്രസംഗമാകട്ടെ, ഉപ്പുമാവ് വെക്കലാവട്ടെ, പാമ്പിനെ കൊല്ലലാവട്ടെ, കള്ളന്റെ പെഞ്ചിക്ക് വീശലാവട്ടെ- ചെയ്തത് നന്നായി എന്ന് നിങ്ങള്‍ക്ക് തോന്നി എന്ന് വെക്കുക. പക്ഷേ, നിങ്ങളുടെ വിചാരത്തിന് വിപരീതമായി ആളുകള്‍ നിങ്ങളെ കുറ്റപ്പെടുത്താന്‍ ഓങ്ങുകയാണെന്നും വെക്കുക. സ്വാഭാവികമായും നിങ്ങളപ്പോള്‍ പുറത്ത് പറയുക. ‘ആ, പോരായ്മ എന്താന്ന്ച്ചാ.. തുറന്ന് പറയണം, അതാണെനിക്കിഷ്ടം. പറഞ്ഞാലല്ലേ തിരുത്താന്‍ പറ്റൂ’ എന്നൊക്കെയാണെങ്കിലും നിങ്ങളുടെ ഉള്ളില്‍ എരിവ് കുത്തിയിറങ്ങുകയാവും, അല്ലേ? ഇനി തിരിച്ച് അതേ പറ്റി പലരായി പലപ്പോഴായി […]

ഐ.ഐ.എം.സിയില്‍ ജേണലിസം പഠിക്കാം

ഐ.ഐ.എം.സിയില്‍ ജേണലിസം പഠിക്കാം

ജേണലിസത്തില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ (ഐ.ഐ.എം.സി.) അപേക്ഷ ക്ഷണിച്ചു. ന്യൂഡല്‍ഹി ആസ്ഥാനമായ ഐ.ഐ.എം.സിയുടെ വിവിധ കേന്ദ്രങ്ങളിലാണ് കോഴ്‌സുകള്‍ നടത്തുന്നത്. പി.ജി. ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ജേര്‍ണലിസം ന്യൂഡല്‍ഹി (62 സീറ്റ്), അമരാവതി മഹാരാഷ്ട്ര (15), ഐസ്വാള്‍ മിസോറം (15), ജമ്മു (15), ഢേന്‍കാനാല്‍ ഒഡിഷ (62), കോട്ടയം (15) കേന്ദ്രങ്ങളിലുണ്ട്. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഹിന്ദി ജേണലിസം ന്യൂഡല്‍ഹിയിലാണ് (62). റേഡിയോ ആന്‍ഡ് […]