Articles

അല്ലാഹുവിന്റെ ഔദാര്യവും തീരുമാനവും

അല്ലാഹുവിന്റെ ഔദാര്യവും തീരുമാനവും

വെളിച്ചത്തെ അനുഭവിച്ചറിയുന്നത് ഇരുളുള്ളത് കൊണ്ടാണ്. നേര്‍മാര്‍ഗത്തെ ദുര്‍മാര്‍ഗമുള്ളതുകൊണ്ടും പകല്‍ രാവുള്ളതുകൊണ്ടും തിരിച്ചറിയാനാവുന്നു. സത്യവിശ്വാസികളുടെ അടയാളങ്ങളും വിശേഷങ്ങളും പറഞ്ഞതിന് ശേഷം സത്യനിഷേധികളെക്കുറിച്ചാണ് ബഖറ സംസാരിക്കുന്നത്. ‘അവിശ്വാസികളോട് മുന്നറിയിപ്പ് നല്‍കുന്നതും നല്‍കാതിരിക്കുന്നതും ഒരുപോലെയാണ് അവര്‍ വിശ്വസിക്കുകയില്ല'(2/6). അകക്കണ്ണും ദിശാബോധവുമില്ലാത്ത അവിശ്വാസികളെ സംബന്ധിച്ചാണിക്കാര്യം പറഞ്ഞിരിക്കുന്നത്. കഫറൂ എന്നാണല്ലോ ഉപയോഗിച്ച വാക്ക്. മറഞ്ഞു, മറച്ചു എന്നാണ് അതിന്റെ പദസാരം. സന്മാര്‍ഗത്തിന്റെ നേര്‍വെളിച്ചം കടക്കാത്ത രൂപത്തില്‍ അവരുടെ മനസ്സ് ഇരുട്ട് പുതച്ചിരിക്കുന്നു. സത്യത്തെ മറച്ചുവെച്ചിരിക്കുകയാണവര്‍. ശരിയായ ബോധനം കൊണ്ട് ചിലര്‍ വെളിച്ചത്തെത്താറുണ്ട്. പ്രപഞ്ച പ്രതിഭാസങ്ങളെ […]

മനം നിറക്കുന്ന മൗലിദുകളുടെ മാസം

മനം നിറക്കുന്ന മൗലിദുകളുടെ മാസം

കുട്ടിക്കാലത്ത് നബിദിനമെന്നാല്‍ റബീഉല്‍അവ്വല്‍ പന്ത്രണ്ട് വരെ വളരെ ആഘോഷപൂര്‍വം നടത്തുന്ന ഒരു ചടങ്ങായിരുന്നു. മുസ്‌ലിം ആചാരങ്ങളും അനുഷ്ഠാനങ്ങളും അതിന്റെ ക്രമങ്ങളുമൊക്കെ വളരെ ചിട്ടയായി പാലിക്കുന്ന ഒരു പഴയ തറവാട്ടിലാണ് ഞാന്‍ വളര്‍ന്നത്. റബീഉല്‍അവ്വല്‍ പിറന്നാല്‍ ഒന്നാം ദിവസം മുതല്‍ രാത്രി ഇശാഅ് നിസ്‌കാരം കഴിഞ്ഞ് മീത്തല പള്ളിയിലെ ഇമ്പിച്ചാലി മുസ്‌ലിയാര്‍ വീട്ടില്‍ വരും. മുസ്‌ലിയാര്‍ വീട്ടിലെത്തി എന്നറിഞ്ഞാല്‍ കുട്ടികളൊക്കെ മജ്‌ലിസില്‍ വന്നിരിക്കും. ഇപ്പോഴത്തെ ഓഫീസ് റൂം, ഡൈനിംഗ് ഹാള്‍ പോലെയല്ല; അന്നൊക്കെ തറവാട് വീടുകളില്‍ വിശാലമായ മജ്‌ലിസ് […]

പ്രവാചകന്‍ എന്റേതുകൂടിയാണ്

പ്രവാചകന്‍ എന്റേതുകൂടിയാണ്

സ്വന്തമായി സ്മാര്‍ട്ട്‌ഫോണോ സോഷ്യല്‍ മീഡിയ അക്കൗണ്ടോ ഇല്ലാതിരുന്ന ബിരുദ പഠനത്തിന്റെ പ്രാരംഭത്തില്‍ സഹപാഠികളിലാരുടെയോ ഫോണില്‍നിന്നാണ് ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐ പി എസ്സിനെ ആദ്യമായി കേള്‍ക്കുന്നത്. മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‍ എന്നതിലുപരി ഇതര വിശ്വാസധാരയില്‍ പെട്ട ഒരാള്‍ തന്റെ ആഴത്തിലുള്ള തിരുനബിയറിവുകള്‍ തുറന്നുപറയുന്നു എന്നതാണ് ഒന്നര മണിക്കൂറോളമുള്ള അദ്ദേഹത്തിന്റെ പ്രസംഗം തെല്ലും വിരസതയില്ലാതെ കേള്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. എങ്ങനെയാവാം പ്രവാചകന്‍ മുഹമ്മദ് നബിയെ(സ) കുറിച്ച് ഇത്രയേറെ അറിവുകള്‍ ഇദ്ദേഹം സ്വായത്തമാക്കിയതെന്ന ചിന്ത അന്നേ മനസ്സില്‍ തങ്ങിയിരുന്നു. പിന്നീട് ഏറെക്കാലം […]

അയോധ്യ പോലൊന്ന് ഇനി ഏതുനിമിഷവും പ്രതീക്ഷിക്കണം

അയോധ്യ പോലൊന്ന് ഇനി ഏതുനിമിഷവും പ്രതീക്ഷിക്കണം

അയോധ്യയില്‍ അപ്രതീക്ഷിതമായി ഇനി എന്തെങ്കിലും സംഭവിക്കണമെന്നില്ല. മറിച്ച് 2019ന് മുമ്പ് അയോധ്യ പോലെയോ അതിനേക്കാള്‍ മാരകമോ ആയത് രാജ്യത്ത് സംഭവിക്കാന്‍ സാധ്യതയുണ്ട്. കാലങ്ങളേറെ കാത്തിരുന്ന്, ആസൂത്രണമേറെ നടത്തി, തിരിച്ചടികളില്‍ പിന്തിരിയാതെ നേടിയെടുത്ത അധികാരം നിലനിര്‍ത്താന്‍ ബി ജെ പിക്കും സംഘ്പരിവാറിനും ചൂണ്ടിക്കാണിക്കാന്‍ നിലവില്‍ ഭരണനേട്ടങ്ങള്‍ ഒന്നുമില്ല. അതിനാല്‍ രാജ്യം കരുതിയിരിക്കുക തന്നെ വേണം. കയ്യിലെത്തിയ അധികാരം വിട്ടുകൊടുക്കാതിരിക്കാന്‍ സംഘ്പരിവാര്‍ എന്തുചെയ്യാനും മടിക്കില്ല. ബാബരി മസ്ജിദ് തകര്‍ച്ചയ്ക്ക് കാല്‍നൂറ്റാണ്ട് തികയുമ്പോള്‍ മൂന്ന് പതിറ്റാണ്ടായി ഈ വിഷയത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന, […]

ഹാദിയ മാതൃക

ഹാദിയ മാതൃക

വിശ്വാസദാര്‍ഢ്യത്തിന്റെ പ്രോജ്വല മാതൃകകള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ വായിച്ചവര്‍ക്ക് ഹാദിയ എന്ന 25കാരി നവംബര്‍ 27ന് സുപ്രീംകോടതിയില്‍ മൊഴിഞ്ഞ വാക്കുകള്‍ ആവേശം പകരാതിരിക്കില്ല. തന്റെ ഇസ്‌ലാം മതാശ്ലേഷത്തെ ഒരു നിലക്കും അംഗീകരിക്കാത്ത മാതാപിതാക്കളുടെ ‘തടങ്കലി’ല്‍നിന്നും മോചനം അര്‍ത്ഥിച്ചുകൊണ്ട് പരമോന്നത നീതിപീഠത്തോട് അവര്‍ക്ക് പറയാനുണ്ടായിരുന്നത് ഇതാണ്: ‘ഐ വാണ്ട് ഫ്രീഡം’. എനിക്ക് സ്വാതന്ത്ര്യം വേണം. വിശ്വാസമനുസരിച്ച് ജീവിക്കാന്‍ അനുവദിക്കണം. എന്റെ പ്രിയതമനായിരിക്കണം മേലില്‍ എന്റെ രക്ഷിതാവ്. എന്റെ പഠനം ഭര്‍ത്താവിന്റെ ചെലവിലായിരിക്കണം.’ മകള്‍ മനോനില തെറ്റിയ അവസ്ഥയിലാണെന്ന് വാദിച്ച പിതാവ് […]