Articles

നിശാപ്രയാണത്തിന്റെ ചരിത്രവായന

നിശാപ്രയാണത്തിന്റെ ചരിത്രവായന

നമ്മുടെ ചില ദൃഷ്ടാന്തങ്ങള്‍ കാണിപ്പാനായി തന്റെ ദാസനെ മസ്ജിദുല്‍ ഹറാമില്‍നിന്ന് പരിസരം അനുഗ്രഹിക്കപ്പെട്ട മസ്ജിദുല്‍ അഖ്‌സയിലേക്ക് ഇരവിന്റെ കുറഞ്ഞ സമയം കൊണ്ട് രായാത്ര ചെയ്യിച്ചവന്‍ പരിശുദ്ധനത്രെ. തീര്‍ച്ചയായും ആ വിശുദ്ധ ദാസന്‍ (കേള്‍പ്പിക്കുന്നത്) കേള്‍ക്കുന്നവനും (കാണിപ്പിക്കുന്നത്) കാണുന്നവനുമാകുന്നു. (ഖുര്‍ആന്‍ ശരീഫ് 11:1) ഇസ്‌റാഅ്- രാപ്രയാണം എന്ന് ഇസ്‌ലാമിക ചരിത്രത്തില്‍ അറിയപ്പെട്ട ഒരത്ഭുതമുണ്ട്. തിരുനബി(സ്വ) മക്കയിലെ വിശുദ്ധ പള്ളിയില്‍ നിന്ന് അനുഗ്രഹീത പരിസരമുള്ള അഖ്‌സ പള്ളിയിലേക്ക് ഒരൊറ്റ രാവിലെ ചെറിയ സമയത്തിനകം ചെന്നെത്തിയതിനെയാണ് ഇസ്‌റാഅ് എന്ന് പറയുന്നത്. അതേക്കുറിച്ച് […]

ഉത്കണ്ഠ കഠിനമാകുമ്പോള്‍

ഉത്കണ്ഠ കഠിനമാകുമ്പോള്‍

നോട്ടത്തില്‍ ഒരു മുപ്പത്തഞ്ചുകാരന്‍. മൂന്ന് മാസം മുമ്പ് പെട്ടെന്നൊരു നെഞ്ചുവേദന വന്നു. അറ്റാക്കിന് സമാനമായ വേദന അനുഭവപ്പെടുകയും ശരീരമാസകലം വിയര്‍ക്കുകയും ചെയ്തു. തനിക്ക് അറ്റാക്കാണെന്ന് ഉറപ്പിച്ച് അയാള്‍ ഹോസ്പിറ്റലില്‍ പോയി. ഇ സി ജി ടെസ്റ്റ് നടത്തി. കുഴപ്പമില്ല, നോര്‍മലാണ്. പക്ഷേ വിശ്വാസം വരുന്നില്ല. അദ്ദേഹം മറ്റൊരു ഹോസ്പിറ്റലില്‍ പരിശോധിച്ചു. ECO, TMT തുടങ്ങിയ ടെസ്റ്റുകള്‍ക്ക് വിധേയനായി. എല്ലാം നോര്‍മല്‍. വേദന വരുമ്പോഴെല്ലാം ഹോസ്പിറ്റലുകളില്‍ നിന്ന് ഹോസ്പിറ്റലുകളിലേക്ക് പാഞ്ഞു. ഈ മൂന്ന് മാസത്തിനിടക്ക് മലപ്പുറം, കോഴിക്കോട് ജില്ലകളിലെ […]

അസീറിലെ പ്രകൃതിയും മനുഷ്യരും

അസീറിലെ പ്രകൃതിയും മനുഷ്യരും

ഖമീസില്‍ ഞങ്ങള്‍ താമസിച്ചത് ചെറിയൊരു ഹോട്ടലിലാണ്. അതൊക്കെ മാലിക് മക്ബൂല്‍ ഏര്‍പാട് ചെയ്തിരുന്നു. ഇത്രയും ദൂരം ഒറ്റക്ക് കാറോടിച്ചിട്ടും അരുവിയെ അത് ബാധിച്ചിട്ടില്ല. ഭക്ഷണം കഴിച്ച് എത്രയും വേഗം കിടന്നാല്‍ മതി എന്നായിരുന്നു എനിക്ക്. രാത്രി നല്ല തണുപ്പായിരുന്നതുകൊണ്ട് മൂടിപ്പുതച്ചുകിടക്കുന്നതിന്റെ സുഖത്തെപ്പറ്റിയാണ് ആഹാരം കഴിക്കുമ്പോഴും ഞാന്‍ ആലോചിച്ചത്. ആഹാരം കഴിച്ചുവന്നതും ഞാന്‍ കിടക്കയില്‍ വീണു. പ്രഭാതത്തില്‍ എഴുന്നേറ്റപ്പോള്‍ കണ്ടത് അരുവി ഒരു ഭൂഭാഗ ചിത്രം പൂര്‍ത്തിയാക്കിവെച്ചതാണ്. ബ്രഷ് കഴുകി വൃത്തിയാക്കുകയായിരുന്നു അരുവി. കൈത്തഴക്കമുള്ള ഒരു കലാകാരന്റെ അടയാളം […]

അന്വേഷണങ്ങളുടെ താക്കോൽക്കാരൻ

അന്വേഷണങ്ങളുടെ താക്കോൽക്കാരൻ

അറിവിന്റെ ഏറ്റവും വലിയ ശത്രു അറിവില്ലായ്മ അല്ലെന്ന് സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞിട്ടുണ്ട്. എല്ലാം അറിയാമെന്ന മായാധാരണയാണ് ജ്ഞാനത്തിനുള്ള തടസ്സം. വെല്ലുവിളികളെ അതിജീവിച്ച്, നിശ്ചയദാര്‍ഢ്യത്തിന്റെ ഉജ്ജ്വല പ്രതീകമായി ജീവിച്ച ആ മഹാശാസ്ത്രജ്ഞന്‍ ആഘോഷിക്കപ്പെട്ടത് അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ എല്ലാവരും മനസ്സിലാക്കിയതുകൊണ്ടല്ല. താരപരിവേഷത്തോടെ വാര്‍ത്തകളില്‍ നിറഞ്ഞ ഹോക്കിങ്ങിനെ തങ്ങള്‍ക്ക് ഒന്നുമറിയാത്ത മേഖലയിലെ അഗ്രഗണ്യനായി വലിയ ശാസ്ത്രജ്ഞാനമൊന്നുമില്ലാത്ത ശാസ്ത്രകുതുകികള്‍ അവരോധിക്കുകയായിരുന്നു. ശാസ്ത്രമേഖലയില്‍ ഹോക്കിങ് നല്‍കിയ സംഭാവനകള്‍ എളുപ്പത്തില്‍ വിവരിക്കാന്‍ പറ്റില്ല. അവ മനസ്സിലാക്കാനും ഉള്‍കൊള്ളാനും ഒട്ടും എളുപ്പവുമല്ല. പ്രപഞ്ചത്തെ പൂര്‍ണമായി അറിയാനും […]

അമേരിക്ക ഫലസ്തീനൊപ്പം ചേരുമ്പോള്‍

അമേരിക്ക ഫലസ്തീനൊപ്പം ചേരുമ്പോള്‍

അമേരിക്കന്‍ ഐക്യനാടുകളില്‍ ഇസ്രയേല്‍ അനുകൂല വികാരമുണ്ടാക്കാന്‍ ആസൂത്രിതമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അമേരിക്കന്‍ ഇസ്രയേല്‍ പബ്ലിക് അഫേഴ്‌സ് കമ്മിറ്റി അഥവാ എ.ഐ.പി.എ.സി. ഇസ്രയേലിന്റെ ‘അഞ്ചാം പത്തി’ എന്ന വിശേഷണമുള്ള ഈ സംഘടനയുടെ വാര്‍ഷിക നയരൂപവത്കരണ സമ്മേളനം മാര്‍ച്ച് ആദ്യവാരം വാഷിംഗ്ടണില്‍ ചേര്‍ന്നു. ”അമേരിക്കന്‍-ഇസ്രയേല്‍ ബന്ധം ശക്തിപ്പെടുത്തുകയും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് എ ഐ പി എ സിയുടെ പ്രധാന ദൗത്യം. അതുവഴി ഇരുരാജ്യങ്ങളുടെയും സുരക്ഷ വര്‍ധിക്കും. ഇസ്രയേല്‍ സുരക്ഷിതമായും ശക്തമായും നിലനില്‍ക്കുന്നത് അമേരിക്കയ്ക്ക് എത്രമാത്രം ഗുണപരമാണെന്ന കാര്യം […]