Issue

കണ്‍മുന്നില്‍ കത്തിയ സഹോദരന്‍

കണ്‍മുന്നില്‍ കത്തിയ സഹോദരന്‍

സ്വന്തം സഹോദരനെ കണ്‍മുന്നിലിട്ട് അരുംകൊല ചെയ്യുക. നിസ്സഹായനായി ഈ കിരാത കൃത്യം നോക്കി നില്‍ക്കാന്‍ വിധിക്കപ്പെട്ടവനാവുക. എന്തു മാത്രം ഭീകരമാണിത്! മുസ്തഫാബാദില്‍ ഡല്‍ഹി സര്‍ക്കാറിനു കീഴില്‍ ആരംഭിച്ച അഭയാര്‍ത്ഥിക്യാമ്പില്‍, മാര്‍ച്ച് മൂന്നിന് അഥവാ ആറാം ദിവസത്തെ പര്യടനത്തിനിടെയാണ് എസ് എസ് എഫ് വസ്തുതാന്വേഷണ സംഘത്തിനു മുന്നില്‍ മുഹമ്മദ് ചോട്ടു എത്തുന്നത്. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ അമ്പത്തിയെട്ടുകാരന്‍ അന്‍വറിനെ സംഘപരിവാരം കിരാതമായി അരുംകൊല ചെയ്യുകയായിരുന്നു, അതും സ്വന്തം അനിയന്റെ മുന്നില്‍! കിഴക്കന്‍ ദില്ലിയിലെ കലാപമേഖലയില്‍ ഏറ്റവുമധികം നാശനഷ്ടങ്ങള്‍ സംഭവിച്ച ശിവ് […]

അന്നും ആക്രമണങ്ങള്‍ ഏകപക്ഷീയമായിരുന്നു

അന്നും ആക്രമണങ്ങള്‍ ഏകപക്ഷീയമായിരുന്നു

ഡല്‍ഹിയില്‍ അടുത്തിടെയുണ്ടായ അസ്വസ്ഥതകള്‍ക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാകും. ഡല്‍ഹി നഗരത്തെ സംബന്ധിച്ചിടത്തോളവും രാജ്യത്തെ സംബന്ധിച്ചിടത്തോളവും ഗൗരവമായ പരിണിതഫലങ്ങള്‍ അതുണ്ടാക്കും. 1947 സെപ്തംബര്‍ 18 ന് ജവഹര്‍ലാല്‍ നെഹ്‌റു തന്റെ മന്ത്രിസഭയ്ക്കെഴുതിയത് ഇതേ കാര്യമാണ്. വിഭജനത്തിന്റെ ഫലമായി ഇന്ത്യ അഭൂതപൂര്‍വമായ അക്രമത്തിലൂടെ കടന്നുപോകുകയായിരുന്നു. ഡല്‍ഹിയിലും അക്രമം അരങ്ങുവാണു. അഭയാര്‍ഥിക്യാമ്പുകളില്‍ വടക്കന്‍ പഞ്ചാബില്‍ നിന്നുള്ള സിഖ്,ഹിന്ദു അഭയാര്‍ഥികളും ഡല്‍ഹിയില്‍ നിന്നും പ്രാന്തപ്രദേശങ്ങളില്‍ നിന്നുമുള്ള മുസ്‌ലിംകളും നിറഞ്ഞു. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും ആഭ്യന്തര മന്ത്രി സര്‍ദാര്‍ പട്ടേലും പല മേഖലകളിലായി ലഹളകള്‍ തടയാനുള്ള […]

ആം ഭാരതീയ ജനതാ പാര്‍ട്ടി

ആം ഭാരതീയ ജനതാ പാര്‍ട്ടി

ഇന്ത്യയെ നശിപ്പിച്ച പന്ത്രണ്ട് വ്യക്തികളെയും കാര്യങ്ങളെയും അക്കമിട്ടു നിരത്തുന്നൊരു ലേഖനമുണ്ട് പൊളിറ്റിക്കോ വാരികയുടെ വെബ്സൈറ്റില്‍. വി ഡി സവര്‍ക്കറും എല്‍ കെ അദ്വാനിയും അമിത് ഷായും യോഗി ആദിത്യനാഥും ഇന്ദിരാഗാന്ധിയുമെല്ലാമുള്ള പട്ടികയില്‍ പതിനൊന്നാമതായി വരുന്നത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ്. അതേ, ഇന്നാട്ടിലെ യുവാക്കളും മതനിരപേക്ഷ വിശ്വാസികളും പ്രതീക്ഷയായി കണ്ടിരുന്ന, ബി ജെ പിക്ക് ബദലായി ഉയരുമെന്നുപോലും കരുതപ്പെട്ടിരുന്ന, ആം ആദ്മി പാര്‍ട്ടിയുടെ അനിഷേധ്യ നേതാവ്. ബി ജെ പിയുടെ ഭീഷണി മറികടന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ […]

പൗരത്വ നിഷേധത്തിന്റെ ക്രൊണോളജി

പൗരത്വ നിഷേധത്തിന്റെ ക്രൊണോളജി

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12ന് ലോക്‌സഭയിലും രാജ്യസഭയിലും പൗരത്വഭേഗദതി ബില്‍ അവതരിപ്പിക്കുന്നത് നമ്മളെല്ലാവരും സസൂക്ഷ്മം വീക്ഷിച്ചു. ടി വിക്കു മുന്നിലോ മൊബൈല്‍ സ്‌ക്രീനിലോ നോക്കി ലൈവായി തന്നെ അവിടെ നടക്കുന്ന സംവാദങ്ങള്‍ ശ്രദ്ധിച്ചു. ആരൊക്കെയാണ് ഭേദഗതിയെ അനുകൂലിക്കുന്നതെന്നും എതിര്‍ക്കുന്നവരില്‍ വീറും വാശിയും ആര്‍ക്കെന്നുമൊക്കെ വിലയിരുത്തി. പക്ഷേ ദിവസങ്ങള്‍ക്കകം ബില്‍ നിയമമായി വന്നു. ആ നിയമം അധികമാരും ശ്രദ്ധിക്കുകയോ വിശകലനം ചെയ്യുകയോ ഉണ്ടായില്ല. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും മതപീഡനം നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുമെന്നായിരുന്നു ഇരുസഭകളിലും അമിത് […]

മരക്കാർ വരുന്നത്

മരക്കാർ വരുന്നത്

ജയശീല സ്റ്റീഫന്‍സ് ചൂണ്ടിക്കാണിക്കുന്നതുപോലെ ചോളന്‍മാരുടെ പതനശേഷം തമിഴ് രാജ്യത്ത് നിലനിന്ന അസ്ഥിര രാഷ്ട്രീയ സാഹചര്യത്തെ തുടര്‍ന്നാണ് വ്യാപാരികള്‍ തമിഴ് തീരങ്ങളില്‍ നിന്ന് മലബാറിലേക്ക് കുടിയേറിത്തുടങ്ങിയത്. മരക്കാര്‍മാര്‍ (മരയ്ക്കാര്‍) വ്യാപാരം ശക്തിപ്പെടുത്താന്‍ കൊല്ലം, കൊച്ചി, കോഴിക്കോട് എന്നിവടങ്ങളിലേക്ക് പോയി. പൊതുവേ ഉറച്ച മതവിശ്വാസം പുലര്‍ത്തിയിരുന്ന മരക്കാര്‍മാര്‍ മലബാറിലേക്ക് പണ്ഡിതരെയും സൂഫികളെയും കൂടെക്കൂട്ടി. മരക്കാര്‍മാരുടെ ആത്മീയ നേതാക്കളായിരുന്ന ശൈഖ് അഹ്മദ് മഅ്ബറി കൊച്ചിയിലും സൈനുദ്ദീന്‍ മഖ്ദൂം പൊന്നാനിയിലും താമസമാക്കുകയും പൊന്നാനിയില്‍ ഇസ്ലാമിക വിജ്ഞാന കേന്ദ്രം സ്ഥാപിച്ച് പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും […]