Issue

‘ഐ ഡി കാര്‍ഡ് കാണിക്കൂ, ഹിന്ദു ആണോ?’

‘ഐ ഡി കാര്‍ഡ് കാണിക്കൂ, ഹിന്ദു ആണോ?’

ജീവിതകാലം മുഴുവന്‍ വിയര്‍പ്പൊഴുക്കിയുണ്ടാക്കിയതെല്ലാം ഒരു നിമിഷംകൊണ്ട് കത്തിയമരുന്നത് കണ്ടിട്ടുണ്ടോ? കണ്‍മുന്നില്‍ വച്ച് സഹോദരന് വെടിയേറ്റപ്പോള്‍ നിസ്സഹായനായി നോക്കിനില്‍ക്കേണ്ടി വന്നിട്ടുണ്ടോ? വീട്ടിലെ പെണ്ണുങ്ങളുടെ മാനം കാക്കാന്‍ ഉറക്കമിളച്ച് കാവലിരുന്നിട്ടുണ്ടോ? വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപത്തിനിരയായവരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നാവിറങ്ങിപ്പോയ ഞാനെന്ന മാധ്യമപ്രവര്‍ത്തകയുടെ അനുഭവക്കുറിപ്പാണിത്. എനിക്കവരുടെ കണ്ണില്‍ നോക്കാന്‍ പേടി തോന്നി, ചോദ്യം ചോദിക്കാന്‍ ക്യാമറാമാന്‍ പറഞ്ഞപ്പോള്‍ തൊണ്ടയിടറി. ഭക്ഷണം വാങ്ങാന്‍ വീടിന് പുറത്തുപോയ മുദസിര്‍ ഖാന് വെടിയേറ്റ ശബ്ദം കേട്ടാണ് ഭാര്യ (കരച്ചിലിനിടയില്‍ പേര് ചോദിക്കാന്‍ തോന്നിയില്ല, മുംതാസെന്ന് വിളിക്കാം) […]

വംശഹത്യയാണ്; അവര്‍ അനീതി ചെയ്യുകയാണ്

വംശഹത്യയാണ്; അവര്‍ അനീതി ചെയ്യുകയാണ്

”മുസല്‍മാന്‍മാരെ ഇവിടെ നിന്ന് പുറത്താക്കാന്‍ ആരാണോ ശ്രമിക്കുന്നത് അവനാണ് അതിന്റെ ഒന്നാമത്തെ ശത്രു. സ്വാഭാവികമായും അവന്‍ ഇന്ത്യയുടെയും ഒന്നാം നമ്പര്‍ ശത്രുവാകും. ആ കൊടുംവിപത്തിലേക്ക് നാം പാഞ്ഞുകൊണ്ടിരിക്കുന്നു. അത് ഒഴിവാക്കുന്നതിനു വേണ്ടി തന്റെ കഴിവിന്റെ പരമാവധി വിനിയോഗിക്കുക എന്നത് ഇന്ത്യയുടെ ഓരോ പുത്രന്റെയും പുത്രിയുടെയും നിര്‍ബന്ധമായ കടമയാണ്.” മഹാത്മാ ഗാന്ധി. ഹരിജന്‍, 1948 ജനുവരി 18. ഈ വരികള്‍ അച്ചടിച്ച് പന്ത്രണ്ടാം ദിവസം ഹിന്ദുത്വ പ്രചാരകനും വി ഡി സവര്‍ക്കറുടെ അനുയായിയുമായ നാഥുറാം ഗോഡ്സേ മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്നു. […]

മോഡി വാഴ്ത്ത് ലാഭക്കച്ചവടമാണ്

മോഡി വാഴ്ത്ത് ലാഭക്കച്ചവടമാണ്

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍ മനഃശാസ്ത്ര വിദഗ്ധരില്‍ പ്രമുഖര്‍ കൂട്ടായി നടത്തിയ പഠനത്തിലെ പ്രധാന അന്വേഷണം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ ഭ്രാന്ത് ഏത് ഗണത്തില്‍പ്പെട്ടതാണ് എന്നതായിരുന്നു. പല ഉത്തരങ്ങള്‍ പുറത്തുവന്നപ്പോള്‍ എല്ലാവരും സമ്മതിച്ച ഒരുകാര്യം ഇദ്ദേഹത്തെ അത്യപൂര്‍വ തരത്തിലുള്ള ഭ്രാന്ത് പിടികൂടിയിട്ടുണ്ട് എന്ന് തന്നെയാണ്. ഭരണത്തില്‍ അവരോധിക്കപ്പെട്ടത് മുതല്‍ ട്രംപ് സ്വീകരിച്ച നയനിലപാടുകളിലെ വിദ്വേഷജഡിലവും പരമത നിന്ദാപ്രേരിതവുമായ നടപടികളെ അപഗ്രഥിച്ചുകൊണ്ട് രാഷ്ട്രീയനിരീക്ഷകര്‍ നടത്തിയ അപഗ്രഥനങ്ങളില്‍ ലോകത്തിന്റെ ഭാവി തന്നെ അവതാളത്തിലാക്കുന്ന ആപത്കരമായ നീക്കങ്ങള്‍ ഉണ്ടായേക്കുമെന്ന മുന്നറിയിപ്പുകള്‍ […]

മാപ്പിള സംസ്‌കാരത്തിലെ പേര്‍ഷ്യന്‍ പര്‍വം

മാപ്പിള സംസ്‌കാരത്തിലെ പേര്‍ഷ്യന്‍ പര്‍വം

വടക്കന്‍ കേരളത്തിലെ പടിഞ്ഞാറന്‍ തീരങ്ങളില്‍ ജീവിക്കുന്ന മാപ്പിള മുസ്ലിംകള്‍ ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലെ മുസ്ലിംകളില്‍ നിന്ന് തീര്‍ത്തും വിഭിന്നമായി സവിശേഷമായ സംസ്‌കാരം അനുധാവനം ചെയ്യുന്നവരാണ്. അറബി മലയാളം അല്ലെങ്കില്‍ മാപ്പിള മലയാളം എന്നറിയപ്പെടുന്ന അവരുടെ ഭാഷ അടിസ്ഥാനപരമായി അറബി, പേര്‍ഷ്യന്‍, സിറിയന്‍, കന്നട, തമിഴ് ഭാഷകളില്‍നിന്ന് കടംകൊണ്ട നാടന്‍ മലയാളം തന്നെയാണ്. മേല്‍പ്പറഞ്ഞ ഭാഷകളുടെ നിയമങ്ങളും ശൈലികളും തന്നെ ഇതിനോട് ചേര്‍ക്കപ്പെട്ടിട്ടുണ്ട്. എങ്കിലും പൗരാണിക ദ്രവീഡിയന്‍ തദ്ഭവങ്ങളാല്‍ സമ്പന്നമാണ് ഈ സമൂഹത്തിന്റെ സംസ്‌കാരം എന്നതാണ് സവിശേഷമായ സംഗതി. […]

മാധ്യമങ്ങളുടെ സ്വര്‍ണവേട്ട

മാധ്യമങ്ങളുടെ സ്വര്‍ണവേട്ട

‘യോഗിയുടെ സ്വര്‍ണവേട്ട’ എന്നാണ് ദേശീയമാധ്യമങ്ങള്‍ ആ കണ്ടെത്തലിന് തലക്കെട്ട് നല്‍കിയത്. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ മണ്ണിനടിയില്‍ 12 ലക്ഷം കോടി രൂപ വില മതിക്കുന്ന സ്വര്‍ണനിക്ഷേപം കണ്ടെത്തിയിരിക്കുന്നു. കുഴിച്ചെടുത്താല്‍ ഇത് ഇന്ത്യയുടെ ഇപ്പോഴത്തെ കരുതല്‍ സ്വര്‍ണനിക്ഷേപത്തിന്റെ അഞ്ചിരട്ടി വരും. സംസ്ഥാനവും രാജ്യം തന്നെയും സമ്പല്‍സമൃദ്ധിയിലേക്കു കുതിക്കും. യു എസ് കഴിഞ്ഞാല്‍ ഏറ്റവുമധികം സ്വര്‍ണശേഖരമുള്ള രാജ്യമായി ഇന്ത്യ മാറും. നരേന്ദ്രമോഡിയുടെയും യോഗി ആദിത്യനാഥിന്റെയും സത്യാനന്തര കാലത്ത് ഒരു ധാതുപര്യവേക്ഷണത്തിന്റെ വാര്‍ത്തപോലും എത്രമാത്രം തെറ്റിദ്ധാരണാജനകമായാണ് മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്നതിന് […]