Issue

‘നമ്മള്‍ ഇന്ത്യയിലെ ജനങ്ങള്‍’

‘നമ്മള്‍ ഇന്ത്യയിലെ ജനങ്ങള്‍’

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിക്കുന്നവര്‍ അവര്‍ ഉപയോഗിക്കുന്ന വാക്കുകളില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ‘ഫാഷിസം’ എന്ന് പ്രയോഗിക്കരുതെന്നും ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ അടുത്തിടെ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ താങ്കളുടെ അഭിപ്രായം എന്താണ്? സംഘപരിവാരം വര്‍ഷങ്ങള്‍ കൊണ്ട് നേടിയെടുത്ത വളര്‍ച്ച രാമചന്ദ്ര ഗുഹ കണക്കിലെടുക്കുന്നില്ല. ആദ്യം ഇറ്റലിയിലെ ഫാഷിസ്റ്റുകളെയും പിന്നെ ജര്‍മനിയിലെ നാസിസ്റ്റുകളെയും ശക്തമായി പിന്തുടര്‍ന്നവരാണ് അവര്‍. ആ പാരമ്പര്യം തുടരുന്നുമുണ്ട്. പാര്‍ട്ടിയോട് കൂറുപുലര്‍ത്തുന്ന അര്‍ധ സൈനിക വിഭാഗങ്ങളെ ഉപയോഗിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അക്രമങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ സാഹചര്യം […]

മതപഠിതാവിന്റെ മാനിഫെസ്റ്റോ

മതപഠിതാവിന്റെ മാനിഫെസ്റ്റോ

ഏതൊരു പ്രത്യയശാസ്ത്രത്തിന്റെയും നിലനില്‍പ് അറിവും വിവേകവുമുളള ഒരു സമൂഹത്തെ ആശ്രയിച്ചാണ്. താന്‍ വിഭാവന ചെയ്യുന്ന പ്രത്യയശാസ്ത്ര പരിസരത്തെ ജ്ഞാനാധിഷ്ഠിതമായും സര്‍ഗാത്മകമായും അവതരിപ്പിക്കുക എന്നത് ഏതൊരു പ്രസ്ഥാനത്തിന്റെയും നിലനില്‍പ്പിന് അനിവാര്യമാണ്. ഇസ്ലാം അജയ്യമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഏറ്റവും സ്വീകാര്യമായ മതമായി ഇസ്ലാം മാറിക്കഴിഞ്ഞു. കേവലം അതിമാനുഷരുടെ അത്ഭുതപ്രവൃത്തികളല്ല ഇസ്ലാമിന്റെ നിലനില്‍പ്പിന്റെ ആധാരം. മറിച്ച് ലോകത്തിന്റെ മുന്നോട്ടുപോക്കിന് അനിവാര്യമായ കാലാതിവര്‍ത്തിയായ ഉന്നത കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ ഇസ്ലാമിനാകുന്നുവെന്നതാണ് മറ്റു മതങ്ങളില്‍ നിന്ന് ഇസ്‌ലാമിനെ വ്യത്യസ്തമാക്കുന്നത്. പ്രവാചകന്മാരിലൂടെ […]

ഒറ്റക്കായിപ്പോയ പോരാട്ടത്തിന്റെ ഓര്‍മ

ഒറ്റക്കായിപ്പോയ പോരാട്ടത്തിന്റെ ഓര്‍മ

2002 ഫെബ്രുവരി 27ന് രാവിലെ ഒമ്പതുമണിക്ക് എന്റെ മൊബൈലിലേക്ക് ഒരു വിളി വന്നു. ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസിന് തീപിടിച്ച കാര്യം ആണ് വിളിച്ചയാള്‍ പറഞ്ഞത്. കുറച്ചുദിവസം മുമ്പാണ് ഞാന്‍ മൊബൈല്‍ ഫോണ്‍ വാങ്ങിയത്. അല്പസമയത്തിനുള്ളില്‍ മുന്നൂറു കോളുകളാണ് മൊബൈലില്‍ വന്നത്. വൈകുന്നേരമായപ്പോഴേക്കും കലാപം തുടങ്ങിയിരുന്നു. ഭരണം ഇല്ലാത്ത അവസ്ഥയും. ആക്ടിവിസ്റ്റുകള്‍ പോലും പുറത്തിറങ്ങിയില്ല. ഗുജറാത്തിലെ മിക്ക ജില്ലകളിലും ‘ഖോജി’ന്റെ ഭാഗമായി എന്നോടൊപ്പം പ്രവര്‍ത്തിക്കുന്നവരുണ്ടായിരുന്നു. എനിക്ക് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഒരു പാര്‍ലമെന്ററി സമിതി ഗുജറാത്തിലേക്ക് അടിയന്തിരമായി പോയാല്‍ ഫലമുണ്ടാകുമെന്ന് […]

സമരത്തെരുവുകള്‍ എന്ന സര്‍വകലാശാലകള്‍

സമരത്തെരുവുകള്‍ എന്ന സര്‍വകലാശാലകള്‍

ഗുജറാത്താനന്തര പശ്ചാത്തലത്തിലാണ് താങ്കളുടെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട രാഷ്ട്രീയകൃതി, ഇരകളുടെ മാനിഫെസ്റ്റോ പ്രസിദ്ധീകൃതമാകുന്നത്. മതന്യൂനപക്ഷങ്ങള്‍, ഭാഷാന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, ആദിവാസികള്‍, ദളിതര്‍ എന്നിങ്ങനെ പല കാരണങ്ങളാല്‍ ഇരവത്കരിക്കപ്പെടുന്നവരുടെ വിശാലമായ ഐക്യമാണ് ഗുജറാത്തിനു പിറകെ ഇന്ത്യയില്‍ ഉണ്ടാകേണ്ടത് എന്നാണ് ആ പുസ്തകം ഊന്നിപ്പറഞ്ഞ കാര്യം. പക്ഷേ, അക്കാലത്ത് അങ്ങനെയൊരു ഐക്യം സാധ്യമായില്ല എന്ന് മാത്രമല്ല ഇരകള്‍ എന്ന പരികല്പന പോലും വിമര്‍ശിക്കപ്പെടുന്ന സാഹചര്യമുണ്ടായി. അന്ന് സാധ്യമാകാതിരുന്ന ഐക്യം പൗരത്വഭേദഗതി നിയമത്തിനു പിറകെ രാജ്യത്തിന്റെ തെരുവുകളില്‍ കാണുന്നു. ഗുജറാത്തില്‍ നിന്ന് പഠിക്കാത്ത […]

ഫാഷിസത്തിന് വിശ്രമമാകാം ജനാധിപത്യത്തിന് അത് പറ്റില്ല

ഫാഷിസത്തിന് വിശ്രമമാകാം ജനാധിപത്യത്തിന് അത് പറ്റില്ല

2002 ലെ ഗുജറാത്ത് വംശഹത്യ ഇന്ത്യന്‍ ജനാധിപത്യം മറക്കരുതാത്ത മുറിവാണ് എന്ന് നിരന്തരം എഴുതുകയും പ്രസംഗിക്കുകയും ചെയ്ത സാംസ്‌കാരിക പ്രവര്‍ത്തകനാണ് താങ്കള്‍. പക്ഷേ, നമ്മള്‍ സൗകര്യപൂര്‍വം ഗുജറാത്ത് മറന്നു. രാജ്യത്തിന് ആ ഓര്‍മ്മകളെ മുന്നോട്ടുകൊണ്ടുപോകാനായില്ല. ജനാധിപത്യത്തിന്റെ അപകടകരമായ ആ മറവിയെ അടിപ്പടവാക്കി അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി തന്റെ അധികാരകേന്ദ്രം ഡല്‍ഹിയിലേക്ക് പറിച്ചുനട്ടു. ഇപ്പോള്‍ പ്രകോപനപരമായ ഒരു മുദ്രാവാക്യത്തിലൂടെ കേരളത്തിലെ സംഘപരിവാര്‍ നമുക്ക് ഗുജറാത്ത് ഓര്‍മിപ്പിക്കുന്നു. വംശഹത്യക്ക് പിറകെ ഗുജറാത്ത് സന്ദര്‍ശിച്ച ഒരാളെന്ന നിലയ്ക്ക് ഇപ്പോള്‍ എന്തുതോന്നുന്നു? 2002 […]