Issue

പൗരാവകാശങ്ങള്‍ക്ക് കാവല്‍നില്‍ക്കുക

പൗരാവകാശങ്ങള്‍ക്ക് കാവല്‍നില്‍ക്കുക

രാജ്യത്തെ പൗരന്‍മാരുടെ മേല്‍ നിരന്തരമായി കരിനിയമങ്ങള്‍ അടിച്ചേല്‍പിക്കുന്ന കാര്യത്തില്‍ സര്‍വ്വകാല റെക്കോര്‍ഡിലേക്ക് നീങ്ങുകയാണ് കേന്ദ്ര ഭരണകൂടം. അതിരൂക്ഷമായ സാമ്പത്തിക മാന്ദ്യത്തില്‍ രാജ്യം ആടിയുലയുമ്പോള്‍ പൊതു സമൂഹത്തിന്റെയും രാഷ്ട്രീയ കേന്ദ്രങ്ങളുടെയും ശ്രദ്ധ വഴിതിരിച്ചു വിടാനുള്ള ഹീനമായ തന്ത്രങ്ങളാണ് സര്‍ക്കാര്‍ പുറത്തെടുക്കുന്നത്. പ്രതിരോധ മേഖലയടക്കം അതീവ പ്രാധാന്യമുള്ള ഇടങ്ങളില്‍ പോലും കോര്‍പറേറ്റ് ശക്തികള്‍ അധീശത്വം നേടിക്കഴിഞ്ഞു. നോട്ടുനിരോധനവും ജി.എസ്.ടി യും ഉള്‍പ്പടെ തലതിരിഞ്ഞ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വഴി ദുസ്സഹമായത് സാധാരണക്കാരന്റെ ജീവിതമാണ്. അതേ സമയം സ്വതന്ത്രവും സുതാര്യവുമായ നിക്ഷേപ സൗഹൃദ […]

പള്ളിയോടൊപ്പം തകര്‍ന്നത് മറ്റെന്തൊക്കെയായിരുന്നു?

പള്ളിയോടൊപ്പം തകര്‍ന്നത് മറ്റെന്തൊക്കെയായിരുന്നു?

രാജ്യത്തിന്റെ വിഭജനം ചര്‍ച്ച ചെയ്യപ്പെടുന്നത് മുസ്‌ലിംകള്‍ ഇഷ്ടപ്പെടാറില്ല. വിഭജനത്തിന്റെ പാപഭാരം തങ്ങളുടെ ശിരസ്സില്‍ കെട്ടിവെക്കപ്പെടുമോ എന്ന ഭയം തന്നെ കാരണം. പോയകാലത്തിന്റെ ആകുലതകളും ആസുരതകളും കണ്ടില്ലെന്ന് നടിക്കുന്നത് ഒരുതരം ഒളിച്ചോട്ടമാണ്. ഭാവിഭാഗധേയം കരുപ്പിടിപ്പിക്കുന്നിടത്ത് വെളിച്ചം കിട്ടണമെങ്കില്‍, കയ്‌പേറിയ അനുഭവങ്ങള്‍ മുന്നില്‍വെച്ച്, അതാവര്‍ത്തിക്കപ്പെടാനുള്ള സാധ്യതകളുടെ വാതിലുകള്‍ കൊട്ടിയടക്കേണ്ടതുണ്ട്. ഇസ്‌ലാമിക നാഗരികതയുടെ ചരിത്രത്തില്‍, ഞാന്‍ മനസ്സിലാക്കിയിടത്തോളം, സമാനതകളില്ലാത്ത, ഏറ്റവും വലിയ ദുരന്തമായിരുന്നു ഇന്ത്യയുടെ വിഭജനം. ഭൂമിശാസ്ത്രപരമായ വിഭജനത്തിനപ്പുറം, ഒരു ജനതയുടെ പറിച്ചുമാറ്റലായിരുന്നു ഫലത്തില്‍ സംഭവിച്ചത്. 1947നുമുമ്പ് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ […]

രചനകളാണ് ജീവിതത്തെ നീട്ടിയെഴുതുന്നത്

രചനകളാണ് ജീവിതത്തെ നീട്ടിയെഴുതുന്നത്

ഫൈസല്‍ അഹ്‌സനി: 1946ല്‍ ആയിരുന്നു ഉസ്താദിന്റെ ജനനം. ജീവിതത്തിന്റെ ഏറിയ ഭാഗവും എഴുത്തും അധ്യാപനവുമാണെന്നാണ് മനസ്സിലാകുന്നത്. ഈ നിലയില്‍ ജ്ഞാനജീവിതം ക്രമീകരിക്കാന്‍ പ്രത്യേക പ്രചോദനം എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ? ബാവ മുസ്‌ലിയാര്‍: വാമൊഴികള്‍ മായും, വരമൊഴികളാണ് അവശേഷിക്കുക. കഴിഞ്ഞ തലമുറയില്‍ പ്രഗത്ഭരായ വലിയ പണ്ഡിതന്മാര്‍ ധാരാളം ഉണ്ടായിട്ടുണ്ട്. പലരെയും നമുക്കറിയില്ല. രചനകളില്ലാത്തതുകൊണ്ട് പില്‍ക്കാലത്തവര്‍ വേണ്ടവിധം ജനമനസ്സുകളില്‍ ജീവിച്ചില്ല. അതുവെച്ചുനോക്കുമ്പോള്‍ സമീപ വിദൂര ദിക്കുകളിലുള്ളവര്‍ക്കും പിന്‍തലമുറകള്‍ക്കും ഉപകാരപ്പെടട്ടേയെന്ന് മനസ്സിലാക്കിയാണ് അതിലേക്ക് കടന്നത്. പഠിക്കുന്ന കാലത്തേ എഴുത്തുണ്ടായിരുന്നോ? നീ എങ്ങോട്ട്, ദാമ്പത്യ […]

പെണ്‍ഭീതികളിലല്ല, പ്രതിയുടെ മതത്തിലാണ് നോട്ടം!

പെണ്‍ഭീതികളിലല്ല, പ്രതിയുടെ മതത്തിലാണ് നോട്ടം!

ഇന്ത്യയില്‍ പൊതുസ്ഥലങ്ങളില്‍ സ്ത്രീകളുടെ സുരക്ഷിതത്വം പലയാവര്‍ത്തി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ അത്തരമൊരു വിഷയം സമൂഹമേറ്റെടുക്കാന്‍ ഒരു ദുരന്തം അനിവാര്യമാണ് എന്നപോലെയാണ്. ഹൈദരാബാദില്‍ ജോലി കഴിഞ്ഞു മടങ്ങുന്നതിനിടയില്‍ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട മൃഗഡോക്ടര്‍ അതിനുദാഹരണമാണ്. നമ്മുടെ വാര്‍ത്താമാധ്യമങ്ങളില്‍ വിഷയം വ്യത്യസ്തമായ സമീപനങ്ങളോട് കൂടി ചര്‍ച്ചചെയ്യപ്പെട്ടു. ഇന്ത്യയിലെ ഭരണകര്‍ത്താക്കള്‍ വിചിത്രമായ പ്രസ്താവനകള്‍ ഇറക്കുകയും ചെയ്തു. എന്നാല്‍ നമ്മുടെ സമൂഹത്തില്‍ സ്ത്രീകളെ നോക്കിക്കാണുന്നതിലുള്ള ഘടനാപരമായ പ്രശ്‌നത്തെ അഭിസംബോധന ചെയ്യാന്‍ വളരെ ചുരുക്കം ആളുകള്‍ മാത്രമേ തയാറാകുന്നുള്ളൂ. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ ലൈംഗിക […]

മാവോയിസവും ഇസ്‌ലാമും തീവ്രവാദികളും

മാവോയിസവും ഇസ്‌ലാമും തീവ്രവാദികളും

കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ ചര്‍ച്ചാവേദികളില്‍ മുസ്‌ലിം തീവ്രവാദം വീണ്ടും കടന്നുവന്നത് മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് രണ്ടു ചെറുപ്പക്കാര്‍ പിടികൂടപ്പെട്ടതോടെയാണ്. അവര്‍ക്കെതിരെ കരിനിയമമായ യു എ പി എ പ്രകാരം സംസ്ഥാന പൊലീസ് കേസെടുത്തത് ഏറെ വിമര്‍ശിക്കപ്പെടുകയുണ്ടായി. ഈ യുവാക്കളുടെ ചിന്തയും വായനയും നീക്കങ്ങളും മാവോയിസത്തിന്റെ തീവ്രമാര്‍ഗത്തിലാണെന്നാണ് പൊലീസ് തറപ്പിച്ചുപറയുന്നത്. യുവാക്കള്‍ മുസ്‌ലിം നാമധാരികളായത് കൊണ്ട് ഇവരുടെ കാര്യത്തില്‍ പതിവില്‍കവിഞ്ഞ മാനങ്ങളുണ്ട് എന്ന മാധ്യമവിശകലനങ്ങള്‍ ചര്‍ച്ച ചൂടുപിടിപ്പിച്ചു. മാവോയിസ്റ്റുകളെ വളര്‍ത്തുന്നത് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചില മുസ്‌ലിം തീവ്രവാദി […]