Issue

തോറ്റാലും ജയിച്ചാലും രക്ഷയില്ലാത്തവരുടെ വിധി

തോറ്റാലും ജയിച്ചാലും രക്ഷയില്ലാത്തവരുടെ വിധി

ബാബരി മസ്ജിദ് വിശ്വഹിന്ദുപരിഷത്തിന് രാമക്ഷേത്രം പണിയാന്‍ വിട്ടുകൊടുക്കണമെന്ന സുപ്രീംകോടതിയുടെ നവംബര്‍ ഒമ്പതിന്റെ ഏകകണ്ഠമായ തീര്‍പ്പുണ്ടാക്കിയ ഞെട്ടലില്‍നിന്ന് പലരും മുക്തമാകുന്നതിന് മുമ്പാണ്, കൊല്ലം സ്വദേശി അബ്ദുല്‍ ലത്തീഫ്-സജിത ദമ്പതികളുടെ ഏക മകള്‍ മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥിനി ഫാത്വിമ കോളജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച വാര്‍ത്തയ റിയുന്നത്. മതത്തിന്റെ പേരിലുള്ള പീഡനങ്ങളാണ് ആ പെണ്‍കുട്ടിയെ വിടപറയാന്‍ പ്രേരിപ്പിച്ചതെന്ന വെളിപ്പെടുത്തല്‍ കുറേ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഫാത്വിമ എന്ന പേരുച്ചരിക്കാന്‍ പോലും അവളുടെ മരണത്തിന് ഉത്തരവാദിയായ സുദര്‍ശന്‍ പത്മനാഭന്‍ മടിച്ചിരുന്നുവത്രേ. ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്ന […]

ബാബരി വിധി മാധ്യമങ്ങളുടെ കണ്ണില്‍

ബാബരി വിധി മാധ്യമങ്ങളുടെ കണ്ണില്‍

ബാബരി വിധി 1992 ല്‍ കര്‍സേവകര്‍ തകര്‍ത്തെറിഞ്ഞ ബാബരി മസ്ജിദിനെ ചൊല്ലി വര്‍ഷങ്ങളായി നീണ്ടു നിന്ന നിയമ പോരാട്ടം ഗതിമാറുകയാണ്. ബാബരിയുടെ മണ്ണില്‍ രാമക്ഷേത്ര നിര്‍മാണത്തിന് കോടതി വിധിയെഴുതിയെങ്കിലും പുനപ്പരിശോധനാ ഹരജി ഫയല്‍ ചെയ്യാനാണ് മുസ് ലിം കക്ഷികളുടെ തീരുമാനം. ഇത്തരമൊരു വിധി പ്രതീക്ഷിച്ചതുതന്നെയാണ്. വിധി പ്രഖ്യാപനത്തിന്റെ തലേ ദിവസം ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ് യു.പി യിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ച ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്തിനാണ് ചീഫ് ജസ്റ്റിസ്, പൊലീസ് ഉദ്യോഗസ്ഥരുമായി […]

ദേശാഭിമാനത്തിലെ അയിത്താചരണം

ദേശാഭിമാനത്തിലെ അയിത്താചരണം

കര്‍ണാടക എന്‍ട്രന്‍സ് എഴുതിയ മകള്‍ അനുലക്ഷ്മിക്ക് മാണ്ഡ്യയ്ക്കടുത്ത ബെളൂര്‍ ക്രോസിലെ ആദി ചുഞ്ചിനഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എംബിബിഎസിന് പ്രവേശനം ലഭിച്ചപ്പോള്‍ വിദ്യാര്‍ഥികാലത്ത് തുടങ്ങി ഞാന്‍ പലവട്ടം നടത്തിയ കര്‍ണാടകയാത്രകള്‍ക്ക് ചില അനുബന്ധങ്ങള്‍ കൂട്ടച്ചേര്‍ക്കാമെന്ന് ആത്മാര്‍ഥമായി കരുതുകയുണ്ടായി. ആ സംസ്ഥാനത്തിലെയും തമിഴ്‌നാട്ടിലെയും ഉള്‍പ്രദേശങ്ങള്‍, പ്രത്യേകിച്ച് കുഗ്രാമങ്ങള്‍ കൊത്തിവലിക്കുന്ന വല്ലാത്തൊരനുഭവമാണ്. നിറങ്ങളില്‍ നനഞ്ഞുനിന്ന് ആറാടുന്ന അതിസമൃദ്ധമായ കാഴ്ചകളും ശുഷ്‌കമായ മനുഷ്യജീവിതങ്ങളും ഒരിക്കലും മടുപ്പിച്ചില്ലെന്നു മാത്രമല്ല, വശീകരിക്കും മട്ടില്‍ എക്കാലവും കൊതിപ്പിച്ചിട്ടുമുണ്ട്. മരംകോച്ചുന്ന തണുപ്പില്‍ പ്രഭാതം കണ്ണുകീറും മുമ്പേ […]

ശിരസ്സാവഹിക്കുന്നു; ക്വിക്‌സോട്ടുകളേ ഹാ കഷ്ടം!

ശിരസ്സാവഹിക്കുന്നു; ക്വിക്‌സോട്ടുകളേ ഹാ കഷ്ടം!

1921 ഡിസംബര്‍ ആറിന്, അബുള്‍ കലാം ആസാദ് കൊല്‍ക്കത്തയിലുണ്ട്. ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തി ദേശീയപ്രസ്ഥാനത്തില്‍ സജീവമായ കാലം. അബുല്‍കലാം കൊല്‍ക്കത്തയില്‍നിന്ന് ഗാന്ധിജിക്ക് ഒരു കത്തെഴുതുന്നുണ്ട്. കത്ത് ഇങ്ങനെ ആയിരുന്നു: ‘ബോംബെയില്‍ വെച്ച് നമ്മള്‍ കേട്ടതിലും ഗുരുതരമാണ് കൊല്‍ക്കത്തയിലെ സ്ഥിതികള്‍. അടിച്ചമര്‍ത്തല്‍ അതിരൂക്ഷമാണ്. പ്രസ്ഥാനത്തെ വേരോടെ പിഴുതെറിയാന്‍ മാരകമായ ബലം പ്രയോഗിക്കുകയാണ് സര്‍ക്കാര്‍.’ കത്തിന് പിന്നാലെ ആസാദ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഒരാഴ്ചമുന്‍പേ ആസാദ് അറസ്റ്റിലായി. ദേശീയ പ്രസ്ഥാനത്തിന്റെ സമ്മോഹനമായ ചരിത്രത്തില്‍ ആ അറസ്റ്റുണ്ട്. രണ്ട് വട്ടം ഇന്ത്യന്‍ നാഷണല്‍ […]

വ്യര്‍ഥമല്ല, മുസ്‌ലിം സ്ത്രീകളുടെ വസ്ത്ര സങ്കല്‍പങ്ങള്‍

വ്യര്‍ഥമല്ല, മുസ്‌ലിം സ്ത്രീകളുടെ വസ്ത്ര സങ്കല്‍പങ്ങള്‍

ലോകോത്തരമായ ഒട്ടുമിക്ക കലാ മ്യൂസിയങ്ങളുടെയും ഇപ്പോഴത്തെ പ്രധാനപ്പെട്ട ആകര്‍ഷണം വിവിധതരം വസ്ത്രധാരണങ്ങളുടെ ചരിത്രവും സംസ്‌കാരവും അടയാളപ്പെടുത്തുന്ന വിഭാഗങ്ങളാണ്. ഫാഷന്‍ ലോകത്തെ വൈവിധ്യങ്ങള്‍ പോലെ മതപരമായ വസ്ത്രധാരണ രീതികളും ഇതില്‍ ശ്രദ്ധാകേന്ദ്രങ്ങളാകുന്നു. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ന്യൂയോര്‍ക്കിലുള്ള മെട്രോപൊളിറ്റന്‍ മ്യൂസിയം ‘ഹെവന്‍ലി ബോഡീസ്: ഫാഷനും കത്തോലിക്കരുടെ ഭാവനയും’ എന്ന പേരില്‍ ഒരു ഫാഷന്‍ പ്രദര്‍ശനം നടത്തുകയുണ്ടായി. ഏകദേശം 1.6 ദശലക്ഷം ആളുകള്‍ പങ്കെടുത്ത ഈ പ്രദര്‍ശനം മ്യൂസിയത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പേരുകേട്ട ഒന്നായി മാറി. അതിനുശേഷം സാന്‍ […]