Issue

കൊത്തുകളുടെയും ചിത്രങ്ങളുടെയും അബ്ബാസി കാലം

കൊത്തുകളുടെയും ചിത്രങ്ങളുടെയും അബ്ബാസി കാലം

ഉമവികളില്‍നിന്നു ക്രി. വ. 749ല്‍ അധികാരം പിടിച്ചെടുത്ത അബ്ബാസികള്‍ ക്രി. വ. 1258ല്‍ മംഗോളികളുടെ മുമ്പില്‍ അടിയറവു പറയുന്നതുവരെ ഇസ്‌ലാമികലോകം ഭരിച്ചവരാണ്. ബഗ്ദാദ് കേന്ദ്രമാക്കി ഉത്തരാഫ്രിക്കക്കും പടിഞ്ഞാറന്‍ മധ്യേഷ്യക്കുമിടയിലെ പ്രവിശാലമായ ഒരു ഭൂപ്രദേശമാണ് അബ്ബാസികളുടെ അധീനതയിലുണ്ടായിരുന്നത്. ഇത് അവരുടെ വാസ്തുവിദ്യയ്ക്കും ഇതര കലാവിഷ്‌കാരങ്ങള്‍ക്കും കൂടുതല്‍ സാധ്യതകള്‍ നല്‍കി. ഭരിക്കുന്ന പ്രദേശങ്ങളുടെ ഭൂമിശാസ്ത്രപരമായ വൈവിധ്യവും അസംസ്‌കൃതവസ്തുക്കളുടെ ലഭ്യതയും വിഭവസമൃദ്ധിയും വിദഗ്ധ തൊഴിലാളികളുടെ ആധിക്യവും പുതിയ സങ്കേതങ്ങളും കലാ, സാംസ്‌കാരിക മേഖലയ്ക്ക് അനന്തസാധ്യതകളായി. വാസ്തുവിദ്യയ്ക്കും കലിഗ്രഫിക്കും പുറമേ കലയുടെ പുതിയ […]

തരിവെളിച്ചങ്ങളാണ് പക്ഷേ, ഈ രാജികളില്‍ പലതുമുണ്ട്

തരിവെളിച്ചങ്ങളാണ് പക്ഷേ, ഈ രാജികളില്‍ പലതുമുണ്ട്

‘the fundamental building blocks of our diverse democracy are being compromised’ and that it simply ‘cannot be business as usual anymore’. (കാര്യങ്ങള്‍ ഒന്നും ഇനി പഴയപടിയാവില്ല. നമ്മുടെ ബഹുസ്വര ജനാധിപത്യത്തിന്റെ, വൈവിധ്യതകളാല്‍ സമ്പന്നമായ അടിസ്ഥാനശിലകള്‍ ഇളകുകയാണ്.) എസ്. ശശികാന്ത് സെന്തില്‍ എന്ന നാല്‍പതുകാരന്റെ വാക്കുകളാണ്. ഈ വാക്കുകള്‍ ഇതേപടി എഴുതുന്നതിന് തൊട്ടുമുമ്പുവരെ അദ്ദേഹം ഐ.എ.എസുകാരനായിരുന്നു. 2009 ബാച്ചിലെ ഓഫീസര്‍. ദക്ഷിണ കന്നഡ ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണറായിരുന്നു അവസാനം. ഈ […]

എന്‍ ആര്‍ സി: പൗരത്വ നിയമഭേദഗതിയുടെ രാഷ്ട്രീയ ഇന്ധനമാകുന്നത്

എന്‍ ആര്‍ സി: പൗരത്വ നിയമഭേദഗതിയുടെ രാഷ്ട്രീയ ഇന്ധനമാകുന്നത്

ആഗസ്ത് 31 ന് പ്രസിദ്ധീകരിക്കപ്പെട്ട എന്‍ ആര്‍ സിയെ (നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്) ചൊല്ലി അസമില്‍ ഉയര്‍ന്നുവന്ന വിവാദം സമകാലിക ഇന്ത്യയില്‍ പൗരത്വത്തിന്റെ നിര്‍മ്മാണത്തിലെ ഭ്രംശരേഖകള്‍ വെളിച്ചത്തുകൊണ്ടുവന്നിരിക്കുകയാണ്. പൗരത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ തീര്‍പ്പാക്കുന്നതില്‍ ഉദ്യോഗസ്ഥസംവിധാനത്തിനും നീതിന്യായവ്യവസ്ഥയ്ക്കുമുള്ള നിര്‍ണ്ണായകമായ പങ്കില്‍ വിരലൂന്നുന്നുണ്ട് അത്. ആരാണ് നിയമാനുസൃത പൗരന്‍ എന്നതിനെക്കുറിച്ചുള്ള ബോധ്യങ്ങള്‍ മെനഞ്ഞെടുക്കാനുള്ള സ്ഥാപനവല്‍കൃത പ്രക്രിയകളെ മതത്തിന്റെ രാഷ്ട്രീയം കീറി മുറിയ്ക്കുന്ന വഴികളുടെ ഉദാഹരണമാണത്. ദേശവ്യാപകമായി പൗരന്മാരുടെ പട്ടിക തയാറാക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. പൗരത്വവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഭേദഗതി കാത്തിരിക്കുകയുമാണ്. ഈ […]

കശ്മീര്‍: ഇനി കോടതി പറയട്ടെ

കശ്മീര്‍: ഇനി കോടതി പറയട്ടെ

കശ്മീരിന് പ്രത്യേകപദവി നല്‍കുന്ന 370 -ാം വകുപ്പ് പിന്‍വലിക്കപ്പെട്ടിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ കശ്മീരില്‍ എന്തു ചെയ്യുകയാണ്? സാധാരണ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ തിരിച്ചുപോയിട്ടുണ്ടെന്ന അവകാശവാദങ്ങള്‍ മാറ്റിവെക്കാം. കശ്മീര്‍ താഴ്‌വരയിലും കേന്ദ്ര ഭരണപ്രദേശത്തിന്റെ മറ്റു ഭാഗങ്ങളിലും കേന്ദ്രഭരണകൂടം പൗരന്മാരുമായി സംഘര്‍ഷത്തിലാണെന്നതാണു നേര്. മോഡി ഭരിക്കുന്ന ഇന്ത്യക്ക് ‘എതിരു’ നില്‍ക്കുന്ന ‘വിദേശമാധ്യമചാരന്മാര്‍’ നല്‍കുന്ന വ്യാജവാര്‍ത്തകള്‍ വിശ്വസിക്കേണ്ടെന്നു കരുതിയാല്‍ പോലും കശ്മീരിലെ പൗരന്മാരുടെ ജനാധിപത്യാവകാശങ്ങളുടെ മുകളില്‍ ചുമത്തിയ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റാന്‍ അതിശക്തമായ സര്‍ക്കാരിന് കഴിയാത്തതെന്തു കൊണ്ടാണെന്ന ചോദ്യത്തിന് ഉത്തരം […]

ആശ്ലേഷണവും ഒരു പി ആര്‍ പ്രവര്‍ത്തനമാണ് !

ആശ്ലേഷണവും ഒരു പി ആര്‍ പ്രവര്‍ത്തനമാണ് !

ചന്ദ്രയാനുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത് മാധ്യമങ്ങള്‍ വികാരഭരിതമായി റിപ്പോര്‍ട്ട് ചെയ്തു. സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ദൃശ്യം പ്രധാനമന്ത്രി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ ശിവനെ സമാശ്വസിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളാണ്. ദൃശ്യങ്ങളില്‍ കാണുന്ന ഏതൊരു വ്യക്തിക്കും മനസിലാക്കാവുന്ന കാര്യം കെ ശിവന്‍ ചന്ദ്രയാന്‍ ദൗത്യത്തില്‍ വന്ന പരാജയത്തില്‍ വികാരാധീതനാണ്. എന്നാല്‍ നരേന്ദ്രമോഡി ക്യാമറക്കു മുന്നില്‍ വച്ച് ദീര്‍ഘനേരം നടത്തിയ ആശ്ലേഷണം, മികച്ച പി ആര്‍ ആശ്ലേഷണമായിരുന്നു. രാജ്യത്തെ കോടിക്കണക്കിനു ജനങ്ങള്‍ ടെലിവഷനിലൂടെ കാണുന്നത് നരേന്ദ്രമോഡിയെയാണ്. അത്തരം ദൃശ്യങ്ങള്‍ വളര്‍ത്തിയെടുക്കുന്ന ദേശീയത അപകടകരമാണ്. ഇന്ത്യന്‍ […]