By രിസാല on May 16, 2019
1335, Article, Articles, Issue
‘ഉസാമാ ബിന്‍ ലാദനും സാധ്വി പ്രഗ്യാസിങ് ഠാക്കൂറും തമ്മില്‍ ഒരേയൊരു വ്യത്യാസമേയുള്ളൂ. ഉസാമ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിടയില്ല എന്നതാണത്.’ രാഷ്ട്രീയ ചിന്തകനായ പ്രൊഫസര്‍ ജ്യോതിര്‍മയ ശര്‍മ പത്തു വര്‍ഷം മുമ്പ് എഴുതിയ ലേഖനത്തിലെ പ്രവചനസ്വഭാവമുള്ള വരികളാണിവ. അഫ്ഗാനിസ്താനിലെ ഒളിത്താവളങ്ങളിലെവിടെയോ ജീവനോടെയുണ്ടായിരുന്നു അന്ന് ഉസാമ. പ്രഗ്യാ സിങ് വിചാരണ കാത്ത് ജയിലിലായിരുന്നു. ഉസാമ തിരഞ്ഞെടുപ്പില്‍ ജയിച്ച് ജനപ്രതിനിധിയാകാനുള്ള സാധ്യത തീരേ കുറവാണെങ്കിലും പ്രഗ്യാസിങ്ങിന്റെ കാര്യം അങ്ങനെയല്ലെന്ന് 2008ല്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം പറഞ്ഞു. ഇന്നത്തെ അന്വേഷണത്തിന്റെ പുരോഗതി നോക്കുമ്പോള്‍ അവര്‍ […]
By രിസാല on May 15, 2019
1335, Article, Articles, Issue, ഹിസ്റ്ററി ലാബ്
കൊന്നാര് മുഹമ്മദ് കോയ തങ്ങള്‍ പൊലീസിന് നല്കിയ മൊഴിയില്‍ നിന്ന് സംഭവങ്ങള്‍ ഇങ്ങനെ വായിച്ചെടുക്കാം: പല ഭാഗത്ത് നിന്നും ജനങ്ങള്‍ ചികിത്സക്കായും പ്രാര്‍ത്ഥനക്കായും മുഹമ്മദ് കോയ തങ്ങളുടെ ഭവനത്തില്‍ വരാറുണ്ട്. അതിനിടക്ക് നിലമ്പൂരില്‍ ചെന്ന് ഖാളിയെ ചികിത്സിച്ചു വരികയായിരുന്നു. ഖാളിയുടെ വീട്ടില്‍ താമസിച്ച് തിരിച്ചു വരുമ്പോള്‍ എടവണ്ണയില്‍ വച്ചാണ് തിരൂരങ്ങാടിയിലെ സംഭവങ്ങള്‍ തങ്ങള്‍ അറിഞ്ഞത്. വാഴക്കാട്ടെത്തിയപ്പോള്‍ ഖിലാഫത്തിന്റെ മറവില്‍ നാട്ടില്‍ കൊള്ളയും കൊലയും നടക്കുന്നുണ്ടെന്നറിഞ്ഞു. പൊലീസ് വന്ന് കളത്തില്‍ പോക്കരെ അറസ്റ്റു ചെയ്യുകയും തോക്കും മറ്റും പിടിച്ചെടുക്കുകയും […]
By രിസാല on May 15, 2019
1335, Articles, Issue, കരിയര്‍ ക്യൂസ്
പുതുച്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മര്‍) നഴ്സിംഗ്, പാരാമെഡിക്കല്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്. മെയ് 24 വരെ അപേക്ഷിക്കാം. ജൂണ്‍ 22 നാണു പ്രവേശന പരീക്ഷ. അപേക്ഷാ ഫീസ് 1500 രൂപ. പട്ടിക ജാതി, വര്‍ഗക്കാര്‍ക്ക് 1200 രൂപ. ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷാ ഫീസില്ല. എം.എസ്സി. നഴ്സിംഗ്, ബി.എസ്സി. നഴ്സിംഗ് കോഴ്സുകള്‍ക്കു പുറമേ എം.എസ്സി. മെഡിക്കല്‍ […]
By രിസാല on May 14, 2019
1334, Article, Articles, Issue, കവര്‍ സ്റ്റോറി, ചൂണ്ടുവിരൽ
”കര്‍ഷകരില്‍ നിന്ന് ഫ്രഞ്ചുകാരിലേക്ക്” എന്നാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുക്കത്തില്‍ ഗ്രാമീണ ഫ്രാന്‍സില്‍ നടന്ന ആധുനികവല്കരണത്തെക്കുറിച്ചുള്ള തന്റെ ഗ്രന്ഥത്തിന് യൂജിന്‍ വെബര്‍ കൊടുത്ത പേര്. പത്രവും പട്ടാളബാരക്കുകളുമാണ് സ്കൂളുകളെക്കാള്‍ കൂടുതല്‍ ഫ്രഞ്ച്ഭാഷക്ക് പ്രചാരം നല്‍കിയത്. ഇന്ത്യയിലെ പത്രവിപ്ലവം കര്‍ഷകരെ എത്രത്തോളം ഇന്ത്യക്കാരാക്കിയിട്ടുണ്ട്? അതോ ആ വിപ്ലവം അവരെ ഇന്ത്യക്കാരാക്കുന്നതിന് പകരം തമിഴന്മാരും ഒറിയക്കാരും ഗുജറാത്തികളും തെലുങ്കരുമാക്കുകയായിരുന്നോ? പത്രവിപ്ലവം ഇന്ത്യയുടെ വിഘടനം എന്ന ഏറെക്കാലമായി പ്രവചിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പ്രക്രിയക്ക് ആക്കം കൂട്ടുകയാണോ?” റോബിന് ജെഫ്ര, ഇന്ത്യയിലെ പത്രവിപ്ലവം. സാമൂഹികശാസ്ത്രജ്ഞനാണ് റോബിന് ജെഫ്രി. […]
By രിസാല on May 14, 2019
1334, Article, Articles, Issue, കവര്‍ സ്റ്റോറി
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു കാലത്ത് ഛത്തീസ്ഗഢിലെ ദന്തേവാഡയിലെത്തിയത് സോണി സോറിയെ കാണാനായിരുന്നു. ഭരണകൂട ഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷിയായ ആ ആദിവാസി വീട്ടമ്മ ദന്തേവാഡയുള്പ്പെടുന്ന ബസ്തര്‍ ലോക്സഭാ മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്നു അപ്പോള്‍. പഠിക്കുകയും പഠിപ്പിക്കുകയും നിരക്ഷരായ നാട്ടുകാരെ സഹായിക്കുകയും ചെയ്തു എന്ന കുറ്റത്തിന് മാവോവാദിയെന്നു മുദ്ര കുത്തി ജയിലിട്ട് പീഡിപ്പിക്കപ്പെടുന്നവരുടെ പ്രതിനിധി. ഒറീസയുമായും ആന്ധ്രാപ്രദേശുമായും അതിര്‍ത്തി പങ്കിടുന്ന ബസ്തര്‍ മണ്ഡലത്തിന് കേരളത്തിന്റെ വലുപ്പം വരും. കൊടുങ്കാടും മൊട്ടക്കുന്നുകളും വിശാലമായ വയലുകളും നിറഞ്ഞ പേടിപ്പിക്കുന്ന വിജനതയാണ് […]