Issue

ഓണ്‍ലൈന്‍ മുസ്ലിം; ഒരു സുരക്ഷാ പ്രശ്നമാകുന്നതെങ്ങനെയാണ്?

      ആത്യന്തികമായി ഇന്റര്‍നെറ്റ് ഒരു മുസ്ലിംവിരുദ്ധ മാധ്യമമാണോ? അതോ, മുസ്ലിംകള്‍ ഉപയോഗിക്കുമ്പോള്‍ മാത്രം പ്രതിലോമകരമായിത്തീരുംവിധത്തിലാണോ അതിലെ സാങ്കേതിക വിദ്യയെ ചിട്ടപ്പെടുത്തിയിരിക്കുന്നത്? നുഐമാന്‍                വിവിധ ‘മുസ്ലിം തീവ്രവാദ’ സംഘടനകള്‍ അവരുടെ ‘അക്രമാസക്തമായ’ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ സാധിച്ചെടുക്കുന്നതിനു വേണ്ടി എങ്ങനെയൊക്കെയാണ് പുതിയ വിവര സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തുന്നത് എന്ന ചോദ്യത്തെ ആസ്പദമാക്കിയാണ് 2001 സപ്തംബര്‍ പതിനൊന്നിനു ശേഷമുള്ള ഒട്ടുമിക്ക മാധ്യമ പഠനങ്ങളും മുസ്ലിംകളുടെ ഇന്റര്‍നെറ്റ് ഉപഭോഗത്തെ ക്കുറിച്ചുള്ള […]

അധികാര ശക്തികള്‍ക്കിടയിലെ ബലിയാടായി മലാല

                    താലിബാനെതിരെ ഒരു പെണ്‍കുട്ടിയെ കവചമായി   പിടിച്ചത് ആ കുരുന്നിന്റെ ജീവന്‍ പണയം വെച്ചായിരുന്നു.  പഠിക്കാന്‍ മിടുക്കിയായ ഒരു കുട്ടിക്ക് ആവശ്യമായ എല്ലാ പ്രോത്സാഹനവും സുരക്ഷിതത്വവും നല്‍കുക എന്ന പ്രാഥമിക കര്‍ത്തവ്യം ഏറ്റെടുക്കുന്നതിനു പകരം താലിബാന്‍ വിരുദ്ധമുദ്രകള്‍ ചാര്‍ത്തി അവളെ തീവ്രവാദികളുടെ മുന്നില്‍ ഇട്ടുകൊടുക്കുകയായിരുന്നു അധികാരികള്‍. ശാഹിദ്                       […]

വായനക്കാരുടെ വീക്ഷണം

നാടാകെ നിശാക്ളബ്ബുകള്‍ തുറക്കുന്നതും അവിടെയും ഇവിടെയുമായി ആണ്‍-പെണ്‍ ഭേദം മറന്ന് കൂത്താടുന്നതും നാട് വികസിക്കുന്നതിന്റെ ലക്ഷണമായിട്ടാണ് രാജാക്ക•ാര്‍ കാണുന്നത്. അതിന് കാരണമുണ്ട്; പെണ്ണ് മുതലാളിത്തത്തിന്റെ കച്ചവട വസ്തുവാണ്. അവള്‍ക്ക് മാന്യത ഇനിയും അകലെതന്നെ. യൂനുസ് മുഹ്യിദ്ദീന്‍, മാനന്തവാടി. വൈറ്റ് കോളര്‍ രോഗങ്ങളും കടക്കെണികളും മരുന്ന് വാങ്ങാനായി പട്ടിണി കിടക്കേണ്ട സ്ഥിതിയാണ് ജനങ്ങള്‍ക്കുള്ളതെന്ന് സുപ്രീംകോടതി. ജീവന്‍ രക്ഷാ മരുന്നുകളുടെ വില നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സാധാരണക്കാരന് താങ്ങാനാകാത്ത നിലയിലാണ് ഔഷധ വില ഉര്‍ത്തുന്നതെന്നുമുള്ള കോടതിയുടെ നിരീക്ഷണങ്ങള്‍ തീര്‍ത്തും ശരിയാണ്. […]

മന്‍മോഹന്‍; ഏകാധിപതിയായ സോഷ്യലിസ്റ്

ഉയരുന്ന വിലക്കും മാറുന്ന ജീവിത സാഹചര്യത്തിനുമൊപ്പം സഞ്ചരിക്കാനാണ് ജനം തയ്യാറാകേണ്ടത്. മത്സരാധിഷ്ഠിത ലോകം അത് ആവശ്യപ്പെടുന്നു. തയ്യാറല്ലാത്തവര്‍ നശിക്കുമെന്നത് ഉറപ്പ്. ശേഷിയുള്ളതേ അതിജീവിക്കൂ. സോഷ്യലിസത്തിന്റെ പരീക്ഷണശാലകള്‍ ഏകാധിപത്യത്തിന്റെ പരീക്ഷണ ശാലകള്‍ കൂടിയായിരുന്നുവെന്ന് സോവിയറ്റ് യൂനിയന്‍ മുതല്‍ ചൈന വരെ തെളിയിച്ചതാണ്. എതിരഭിപ്രായമുയര്‍ത്തി ശേഷിയാര്‍ജിക്കാതെ നിന്നവരൊക്കെ ഉന്‍മൂലനം ചെയ്യപ്പെടുകയും ചെയ്തു. മുതലാളിത്തത്തിലൂടെ സോഷ്യലിസത്തിലേക്ക് യാത്ര ചെയ്യുമ്പോഴും ഇത് തന്നെ സംഭവിക്കുന്നു. വിലക്കയറ്റം മുതലാളിത്തത്തിന്റെ ആശയപരമായ കുരുക്ക് തന്നെയാണെന്നും പ്രതിപക്ഷം വരുത്തിത്തീര്‍ക്കും പോലെ അത് വെറുമൊരു ഹര്‍ത്താല്‍ വിഭവമല്ലെന്നും ലേഖകന്‍. […]

സാന്നിദ്ധ്യം തേടി

   അബൂബക്കര്‍ പി പാറ വില്‍ക്കുമോ വില്‍പനക്കാരേ വിലതരാമൊരു സാന്നിദ്ധ്യം? വീതിക്കുമോ സുമനസ്സുകളേ വീണുകിട്ടിയ സാമീപ്യം? സാന്ത്വനമാണ് സാമീപ്യം സായൂജ്യമാണ് സാന്നിദ്ധ്യം. *** കരഞ്ഞുണര്‍ന്ന കുഞ്ഞിനു മാതാവിന്റെ കരസ്പര്‍ശം. കത്തിയമര്‍ന്ന സൂര്യനു കടലമ്മയുടെ കുളിര്‍സ്പര്‍ശം. മനം കറുത്ത മാനവനു മേനികറുത്ത കഅ്ബാലയം. *** കനലെരിയുമീ മനസ്സിന്റെ കരിഞ്ഞുണങ്ങിയ കിനാക്കളിലൊരു ചിറകു തുന്നുമോ…? തുഴതെറിച്ചു ദിശതെറ്റിയുഴലുമീ ചെറുതോണിയിലൊരു തുഴയെറിയുമോ…?