Issue

ഒരു ദേശം നോമ്പുനോറ്റുവീട്ടുവാന്‍ കരുതുമ്പോള്‍

ഒരു ദേശം നോമ്പുനോറ്റുവീട്ടുവാന്‍ കരുതുമ്പോള്‍

വേനലും മഴയും മഞ്ഞും നിലാവും പ്രഭാതവും പ്രദോഷവും കവിത എഴുതിയ ഭാരതപ്പുഴയുടെ ഓരത്ത് അറബിക്കടലിന് വിളിപ്പാടകലെയാണ് പൊന്നാനിയിലെ പഴമയുടെ പെരുമ പേറുന്ന മസ്ജിദുകളായ തോട്ടുങ്ങല്‍ ജുമുഅത്ത് പള്ളിയും, തെരുവത്ത് പള്ളിയും. അന്നും ഇന്നും പൊന്നാനി അങ്ങാടി പ്രദേശത്തെ മുസ്‌ലിം ഗൃഹാതുരത്വം മുറ്റിനില്‍ക്കുന്ന പ്രദേശമാണിവിടം. നിറഞ്ഞൊഴുകുന്ന പുഴയും, കനാലും, കടലും, കേര വൃക്ഷലതാദികളും, പൂര്‍ണ്ണ അസ്തമയവും, അക്കരപ്പച്ചയിലെ ഹരിതാഭകാഴ്ചകളാലും വശ്യസുന്ദര മാസ്മരികത കളിയാടിയിരുന്ന ഈ പുഴയുടെ തീരപ്രദേശത്ത് ഒരു മുസ്‌ലിയാര്‍ തറവാട്ടിലാണ് ഞാന്‍ പിറന്നത്. രേഖാമൂലം പറഞ്ഞാല്‍ 1949 […]

ഇത് അവസാനത്തെ ജനവിധിയാവാതിരിക്കാന്‍

ഇത് അവസാനത്തെ ജനവിധിയാവാതിരിക്കാന്‍

എന്തിനാണ് തങ്ങളെ ഒരുമിച്ച് തീവണ്ടികളില്‍ കയറ്റി വിദൂരസ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. തൊഴില്‍ നല്‍കാനുള്ള സര്‍ക്കാറിന്റെ സന്നദ്ധതയാണ് തങ്ങളുടെ യാത്രയുടെ ലക്ഷ്യമെന്ന് അവര്‍ ധരിച്ചുവെച്ചു. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ എത്തിയ ഉടന്‍ പുരുഷന്മാരോട് കുളിക്കാന്‍ പറയും. ആദ്യമായി ആണുങ്ങളെയും പെണ്ണുങ്ങളെയും വേര്‍തിരിച്ചുനിര്‍ത്തും. കുട്ടികളെ മൂന്നാമതൊരിടത്തേക്ക് കൂട്ടിക്കൊണ്ടുപോവും. നഗ്‌നരായി ഒരുമിച്ച് കുളിക്കുമ്പോള്‍ ചിലരുടെയെങ്കിലും മുഖത്ത് സന്തോഷമോ ചിരിയോ പ്രത്യക്ഷപ്പെടും. കുളി കഴിഞ്ഞ ഉടന്‍ ഇടുങ്ങിയ കവാടത്തിലൂടെ മറ്റൊരു മുറിയിലേക്ക് വിവസ്ത്രരായി ആനയിക്കപ്പെടും. നല്ല ഭക്ഷണം കിട്ടുമെന്ന് പ്രതീക്ഷയിലായിരുന്നു പലരും. നിരനിരയായി […]

ഇതാ ഇങ്ങനെയാണ് കോണ്‍ഗ്രസ് സ്വയം തോല്‍ക്കുന്നത്

ഇതാ ഇങ്ങനെയാണ് കോണ്‍ഗ്രസ് സ്വയം തോല്‍ക്കുന്നത്

കഴിഞ്ഞ ദിവസം മഹാരാഷ്ട്ര കോണ്‍ഗ്രസിന്റെ ഭാരവാഹികളില്‍ ഒരാളെന്ന് അവകാശപ്പെടുന്ന മലയാളിയെ കണ്ടു. തിരഞ്ഞെടുപ്പ് എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍ കേരളത്തില്‍ യു.ഡി.എഫിന് 17 സീറ്റാണ് പ്രതീക്ഷിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ‘മഹാരാഷ്ട്രയിലെ കാര്യമാണ് ചോദിച്ചത്.’ ‘ഇവിടത്തെ കാര്യം അങ്ങനെ പറയാനാവില്ല.’ ‘എങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ കൈയില്‍ ഒരു കണക്കൊക്കെയുണ്ടാവില്ലേ?’ ‘സത്യം പറയാലോ, ഇല്ല’ അയാള്‍ സ്വരം താഴ്ത്തി. ‘ഇവിടത്തെ നേതാക്കള്‍ സ്വന്തം മണ്ഡലത്തിലെ കണക്കേ നോക്കുന്നുള്ളൂ. പിന്നെ സ്വന്തക്കാരും ബന്ധുക്കളും മത്സരിക്കുന്ന മണ്ഡലങ്ങള്‍. സ്വന്തം തട്ടകം നിലനിര്‍ത്തണമെന്നേയുള്ളൂ. അതിന്റെ അപ്പുറത്തേക്കുള്ള […]

ഇതൊന്നും മാധ്യമങ്ങളില്‍ ചര്‍ച്ചയല്ല

ഇതൊന്നും മാധ്യമങ്ങളില്‍ ചര്‍ച്ചയല്ല

വിധിയെഴുത്തുകള്‍ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നിര്‍ണായക ഫലം രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ജനസമൂഹം അതീവജാഗ്രതയോടെ കണ്ടുനില്‍ക്കുന്ന ഈ ദിവസങ്ങളില്‍ മാധ്യമവിചാരണകളില്‍നിന്ന് കുതറിമാറുന്ന സംഭവങ്ങളും ഉണ്ടാകുന്നു. ഇന്ത്യയുടെ നിലവിലെ പരിതസ്ഥിതിയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചവരില്‍ നിരവധി പ്രഗത്ഭരുണ്ട്. ഐ.എം.എഫ് മുഖ്യയായി നിയോഗിക്കപ്പെട്ട ഗീതാ ഗോപിനാഥ് ഇന്ത്യയുടെ ജി.ഡി.പി കണക്കുകള്‍ അപകടകരവും ആശങ്കയുളവാക്കുന്നതുമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. അപ്പോഴും ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ മണിക്കൂറുകളോളം തടിച്ചുകൂടി നില്‍ക്കുന്ന ജനാവലിയോട് രാജ്യത്തിന്റെ പ്രധാനമന്ത്രി വീമ്പു പറയാന്‍ തിരഞ്ഞെടുത്തിരിക്കുന്നത് ഇന്ത്യന്‍ സൈന്യം ബലാകോട്ടില്‍ നടത്തിയെന്നവകാശപ്പെടുന്ന […]

ബിരിയാണി ദമ്മിടാന്‍ ഇനിയാരാ?

ബിരിയാണി ദമ്മിടാന്‍ ഇനിയാരാ?

അത്യപൂര്‍വം ആളുകള്‍ക്ക് മാത്രം പ്രാപ്യമായ ആത്മീയാവസ്ഥയാണോ ഇസ്‌ലാമിലുള്ളത് എന്ന് ഇനി ചോദിച്ചുപോകരുത്! അല്ല, മിനിമം, ആവറേജ്, ഗുഡ്, വെരിഗുഡ്, എക്‌സലന്റ്, ഔട്ട്‌സ്റ്റാന്‍ഡിംഗ്… എന്നിങ്ങനെയെല്ലാമുള്ള ആത്മീയ നിലവാരങ്ങള്‍ നേടുന്നതിനുള്ള സന്ദര്‍ഭങ്ങള്‍ ഇസ്‌ലാമിലുണ്ട്. പക്ഷേ, എല്ലാറ്റിനെയും കൂടി വലിച്ചുചുരുട്ടി മിനിമത്തിലോ ആവറേജിലോ ഒതുക്കിക്കളയുന്നു എന്നതാണ് വന്നുപോവുന്ന കൈപ്പിഴ. ആയതിനാല്‍, ഒരാള്‍ക്ക് മതിവരുവോളം ദൈവത്തെ വണങ്ങാന്‍ തോന്നുകയാണെങ്കില്‍, കഠിനമായി ഭൗതികലോകത്തെ ഇകഴ്ത്തിത്തള്ളാന്‍ ബലം കിട്ടുകയാണെങ്കില്‍ അയാളെ കൂക്കിമക്കാറാക്കേണ്ട! പക്ഷേ, ഒരു കാര്യം നോക്കണം, ശരീഅത്തിന്റെ ചുറ്റുമതിലുകള്‍ ചാടിക്കടക്കുന്നുവോ എന്ന്. ഉണ്ടെങ്കില്‍ പിടികൂടുകയും […]