Issue

മലബാര്‍ കലാപം: കൊന്നാര് തങ്ങളുടെ നേതൃത്വം

മലബാര്‍ കലാപം: കൊന്നാര് തങ്ങളുടെ നേതൃത്വം

തൊള്ളായിരത്തി ഇരുപത്തിഒന്നിലെ മലബാര്‍ കലാപത്തില്‍ മുസ്‌ലിം മത നേതാക്കന്‍മാരായ മുസ്‌ലിയാന്‍മാരും തങ്ങള്‍മാരുമാണ് മുന്‍പന്തിയിലുണ്ടായിരുന്നത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ പിന്‍ഗാമികളെന്ന നിലക്ക് തങ്ങള്‍മാര്‍ക്കായിരുന്നു മുസ്‌ലിം സമൂഹത്തില്‍ കൂടുതല്‍ സ്ഥാനം. ഏത് കര്‍മം ചെയ്യുമ്പോഴും തങ്ങളുടെ അനുഗ്രഹം (ബര്‍കത്ത്) തേടുന്നത് ഒഴിച്ചു കൂടാത്തതായിരുന്നു. ഈ നേതാക്കള്‍ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ പങ്കു കൊള്ളുകയും അവ പരിഹരിക്കുന്നതിന് മുന്നിട്ടു നില്‍ക്കുകയും ചെയ്തു. ഇവര്‍ നല്‍കുന്ന മന്ത്രിച്ച നൂലും യന്ത്ര (അയ്കല്ല്) ങ്ങളും ശരീരത്തില്‍ രക്ഷയായി ധരിച്ചുപോരുകയും ആഗ്രഹങ്ങളും സങ്കടങ്ങളും ആവലാതികളും ഇവരോട് ബോധിപ്പിക്കുകയും […]

നരകത്തിലെ ‘നിസ്സാര’ നാളുകള്‍

നരകത്തിലെ ‘നിസ്സാര’ നാളുകള്‍

ജൂതന്മാരില്‍ ചിലരെങ്കിലും സ്വന്തം പ്രവൃത്തികളില്‍ അപാകമുണ്ടെന്ന് അറിയുന്നവരായിരുന്നു. നരകം താണ്ടേണ്ടിവരും എന്നവര്‍ക്കറിയാമായിരുന്നു. പ്രവാചകന്മാരെ തള്ളിയതും കൊന്നതും വേദഗ്രന്ഥങ്ങള്‍ മാറ്റിത്തിരുത്തിയതുമൊക്കെ മനസിലുണ്ട്. എന്നിട്ടും അവര്‍ പശ്ചാതപിച്ചില്ല. നരകത്തില്‍ പോവേണ്ടിവരും. പക്ഷേ അതു വെറും എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം- ഇതായിരുന്നു അവരുടെ ഊഹം. അവര്‍ പരസ്പരം പറഞ്ഞു: നരകം ഞങ്ങളെ സ്പര്‍ശിക്കുകയാണെങ്കില്‍ തന്നെ ഏതാനും ദിവസങ്ങള്‍ മാത്രമായിരിക്കും. ‘നബിയേ ചോദിക്കുക: അല്ലാഹുവുമായി വല്ല കരാറും നിങ്ങളുണ്ടാക്കിയിട്ടുണ്ടോ? എങ്കില്‍ അല്ലാഹു കരാര്‍ ലംഘിക്കുകയില്ല. അതല്ല അല്ലാഹുവിന്റെ പേരില്‍ ഇല്ലാത്തത് പറയുകയാണോ നിങ്ങള്‍?'(സൂറത്തുല്‍ […]

സിഫ്‌നെറ്റില്‍ നോട്ടിക്കല്‍ സയന്‍സ് ബിരുദ കോഴ്‌സിന് അപേക്ഷിക്കാം

സിഫ്‌നെറ്റില്‍ നോട്ടിക്കല്‍ സയന്‍സ് ബിരുദ കോഴ്‌സിന് അപേക്ഷിക്കാം

കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കല്‍ എന്‍ജിനിയറിംഗ് ട്രെയിനിംഗ് (സിഫ്‌നെറ്റ്) നാലു വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ് (നോട്ടിക്കല്‍ സയന്‍സ്) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള യോഗ്യതയാണീ ബിരുദം. ഇംഗ്ലീഷിന് 50 ശതമാനം, മാത്തമാറ്റിക്‌സിന് 50 ശതമാനം, മറ്റു ശാസ്ത്രവിഷയങ്ങള്‍ക്കു മൊത്തം 50 ശതമാനം എന്നിങ്ങനെ നേടി പ്ലസ് ടു ജയിച്ചവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. പട്ടികജാതി വര്‍ഗക്കാര്‍ക്ക് പാസ് മാര്‍ക്ക് മതി. പ്രായം 2019 ഒക്ടോബര്‍ ഒന്നിന് […]

പോരാട്ടം ഹിന്ദുത്വയും മൃദുഹിന്ദുത്വയും തമ്മില്‍ മുസ്‌ലിംകള്‍ മാറിനില്‍ക്കണം

പോരാട്ടം ഹിന്ദുത്വയും മൃദുഹിന്ദുത്വയും തമ്മില്‍ മുസ്‌ലിംകള്‍ മാറിനില്‍ക്കണം

ഉജ്ജയിനിയില്‍ രാം ഘട്ടിന്റെ കല്‍പ്പടവിലിരിക്കുമ്പോഴാണ് ഒരു വയോധികന്‍ അടുത്തുവന്നത്. കാഴ്ചയില്‍, വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെപ്പോലെ തോന്നിച്ചു. സൗമ്യന്‍. ‘തെക്കുനിന്നാണോ?’ അയാള്‍ ചോദിച്ചു. ‘അതേ, കേരളം.’ ‘കേരളത്തില്‍ മുസല്‍മാന്‍മാര്‍ കൂടുതലാണെന്നു പറയുന്നത് ശരിയാണോ?’ അയാള്‍ ശബ്ദം താഴ്ത്തി. ‘മധ്യപ്രദേശുമായി നോക്കുമ്പോള്‍ കൂടുതലാണ്.’ ‘അതല്ല. അവിടെ മുസ്‌ലിംകള്‍ ഹിന്ദുക്കളെക്കാള്‍ കൂടുതലായി എന്നു കേട്ടല്ലോ.’ ‘ഏയ് അവിടത്തെ ജനസംഖ്യയില്‍ 25 ശതമാനമാണ് മുസ്‌ലിംകള്‍. 60 ശതമാനത്തോളം ഹിന്ദുക്കളാണ്.’ ‘ഞാന്‍ കേട്ടത് അങ്ങനെയല്ല, ഹിന്ദു ജനസംഖ്യ 40 ശതമാനമായി ചുരുങ്ങിയെന്നും മുസ്‌ലിംകള്‍ 60 […]

ആത്മഹത്യാക്കുറിപ്പിന്റെ അടിയൊപ്പുകള്‍

ആത്മഹത്യാക്കുറിപ്പിന്റെ അടിയൊപ്പുകള്‍

ലോകത്തെ ഏറ്റവും വലിയ പ്രതിരോധബലം ഓര്‍മകളാണ്. സമഗ്രാധിപത്യം തകര്‍ത്തുകളഞ്ഞ ജനസമൂഹങ്ങളും ദേശങ്ങളും ഓര്‍മകളെ പുനരാനയിച്ചാണ് അതിജീവിച്ചത്. ലോകത്തെ മുഴുവന്‍ സമരങ്ങളും മറവികള്‍ക്കെതിരായ ഓര്‍മകളുടെ സമരമായിരുന്നു. ഫാഷിസത്തിനെതിരില്‍ പ്രത്യേകിച്ചും. ചെക്കോസ്ലോവാക്യയെ ഓര്‍ക്കാം. അതിഗാഢവും ആഴങ്ങളില്‍ വേരോടിപ്പടര്‍ന്നതുമായ സംസ്‌കൃതികള്‍ തിടംവച്ച് വളര്‍ന്ന ദേശമായിരുന്നു അത്. പലതരം അധിനിവേശങ്ങള്‍, കമ്യൂണിസ്റ്റ് സമഗ്രാധിപത്യത്തിന്റേത് ഉള്‍പ്പടെ, ചെക്ക് ജനതയെ, ചെക്ക് ജീവിതത്തെ അടിയോടെ തകര്‍ത്തു. അവരുടെ വൈവിധ്യങ്ങള്‍ക്കുമേല്‍ ഏകശാസനങ്ങളുടെ വാറോലകള്‍ പതിഞ്ഞു. പലതായിരുന്ന, പലമയാല്‍ സമൃദ്ധമായിരുന്ന ജനത ഛിന്നഭിന്നമായി. ആ ജനതയുടെ അടിഞ്ഞമരലിന്റെ കഥയാണ് […]