Issue

നരേന്ദ്ര മോഡി: പെരും നുണയായിരിക്കും ഏക കാരണം

നരേന്ദ്ര മോഡി: പെരും നുണയായിരിക്കും ഏക കാരണം

‘അബ് കി ബാര്‍ മോഡി സര്‍കാര്‍’ എന്നതായിരുന്നു 2014ലെ ബി ജെ പി മുദ്രാവാക്യം. ഇത്തവണ അത് ‘നമോ എഗൈനും’ ‘അബ് കി ബാര്‍ ചാര്‍ സൗ പാര്‍’ എന്നതുമൊക്കെയാണ്. എല്ലാ അര്‍ത്ഥത്തിലും ഏകാധിപത്യം സ്ഥാപിക്കുക എന്നതാണ് സംഘ്പരിവാറിന്റെ ലക്ഷ്യം. മോഡിസര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ സഭയില്‍ കൊണ്ടുവന്ന കര്‍ഷക ഭൂമി ഏറ്റെടുക്കുന്ന ബില്ലിനെ തീരെ ദുര്‍ബലമാണെന്ന വിലയിരുത്തലില്‍ പ്രതിപക്ഷം തോല്‍പിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ലോകസഭ കടന്നാലും രാജ്യസഭയില്‍ വീഴുമെന്ന സ്ഥിതികൂടിയായപ്പോഴാണ് ഓര്‍ഡിനന്‍സുകളിറക്കി മാത്രം കാര്യം സാധിക്കുന്ന വഴി […]

ധൈഷണിക ഇസ്‌ലാമിലെ വിപ്ലവകാരി

ധൈഷണിക ഇസ്‌ലാമിലെ വിപ്ലവകാരി

ഷെയ്ഖ് ഓഫ് ലെവന്ത്, ഷഹീദ് അല്‍ മിഹ്‌റാബ് എന്നീ നാമങ്ങളില്‍ വിശ്രുതനായ സഈദ് റമളാന്‍ ബൂത്വി 1921 തുര്‍കിക്കടുത്തുള്ള ബൂട്ടാന്‍ ദ്വീപിലെ ഐന്‍ ദിവാര്‍ എന്ന ഗ്രാമത്തില്‍ ജനിച്ചു. എണ്‍പതിനാല് വര്‍ഷത്തെ വിപ്ലവകരമായ ജീവിതത്തിനൊടുവില്‍ 2013 മാര്‍ച്ച് 21നു ഡമസ്‌കസിലെ മസ്ജിദുല്‍ ഈമാന്‍ ഭീകരാക്രമണത്തില്‍ റമളാന്‍ ബൂത്വി കൊല്ലപ്പെടുമ്പോള്‍ മുസ്‌ലിം അക്കാദമിക് ലോകത്തിനു നഷ്ടമായത് തലയെടുപ്പുള്ളൊരു പണ്ഡിതനെയായിരുന്നു. പാരമ്പര്യ ഇസ്‌ലാമിക അധ്യാപനങ്ങളെ ആധുനിക സെക്കുലര്‍ പാഠ്യ പദ്ധതികള്‍ സന്നിവേശിപ്പിച്ച് പഴമയുടെ തനിമ ചോരാതെ നില നിര്‍ത്തിയാണ് ബൂത്വി […]

സാമൂതിരി നാടിന്റെ വിവരങ്ങള്‍

സാമൂതിരി നാടിന്റെ വിവരങ്ങള്‍

അറുപത് ശതമാനം ശുദ്ധിയുള്ള സ്വര്‍ണം കൊണ്ടാണ് രാജാവ് നാണയമടിക്കുന്നത്. ഈ നാണയത്തിന്റെ വ്യാസം 0.46 ഇഞ്ചാണ്. രണ്ട് പുറത്തും വരകളുണ്ട്. ഒരു ചൈനീസ് ഫെന്‍ തൂക്കമുണ്ട്. തര എന്ന പേരില്‍ വെള്ളി നാണയവും രാജാവ് മുദ്രണം ചെയ്യുന്നുണ്ട്. മൂന്ന് ലിയാണ് അതിന്റെ തൂക്കം. ചെറിയ കച്ചവടങ്ങള്‍ക്ക് അതുപയോഗിക്കുന്നു. തൂക്കത്തിന്റെ കാര്യം: അവരുടെ വെള്ളിക്കോലിലെ ഒരു ചിയെന്‍ (Ch’ien) നമ്മുടെ എട്ട് ഫെന്നിന് (fen) തുല്യമാണ്. അവരുടെ ഒരു സിയാങ് (Ziang) എന്നത് പതിനാറ് ചിയെന്‍ ആണ്. അത് […]

ഭക്ഷ്യസുരക്ഷയല്ല മിസൈലാണ് അജണ്ട

ഭക്ഷ്യസുരക്ഷയല്ല മിസൈലാണ് അജണ്ട

തിരഞ്ഞെടുക്കപ്പെടുന്നവര്‍, തിരഞ്ഞെടുക്കുന്നവര്‍. ജനാധിപത്യ ഭരണക്രമത്തിലെ രണ്ടു അഭിവാജ്യ ഘടകങ്ങള്‍. ഇതില്‍ ആരുടെ താല്‍പര്യങ്ങളാണ് തിരഞ്ഞെടുക്കപ്പെടുന്നത്? തീര്‍ച്ചയായും അതൊരു മുഖ്യധാരയുടേതാണ്. ആ മുഖ്യധാര ജാതിശ്രേണിയിലും സാമൂഹിക-സാമ്പത്തിക സുരക്ഷിതത്വത്തിലും മുന്നോക്കം നില്‍ക്കുന്നവരെയാണ് പ്രാതിനിധ്യം ചെയ്യുന്നത്. തിരഞ്ഞെടുപ്പ് കോലാഹലങ്ങളുമായി മുന്നോട്ടുപോവുന്ന ഇന്ത്യയില്‍, കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചില സംഭവങ്ങള്‍ അത്തരമൊരു മുഖ്യധാരയെയാണ് ഭരണപക്ഷം സ്വാധീനിക്കാന്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കുന്നു. മാര്‍ച്ച് 27ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുവാന്‍ പോകുന്നതായി അറിയിപ്പുവന്നു. ഇതുപോലൊരവസരത്തില്‍ പ്രഖ്യാപിച്ച നോട്ട് നിരോധനത്തിന്റെ ദുരിതങ്ങളില്‍ നിന്നും ഇനിയും കരകയറിട്ടില്ലാത്ത […]

മുറിവുണക്കുന്നവര്‍

മുറിവുണക്കുന്നവര്‍

ആ ഹിജാബില്‍ അവരൊരു സ്‌നേഹസന്ദേശം ഒളിപ്പിച്ചുവെച്ചിരുന്നു. അനുകമ്പയുടെ, മാനവികതയുടെ, ഐക്യദാര്‍ഢ്യത്തിന്റെ അനുപമ സന്ദേശം. മുറിവേറ്റ ജനതയെ ഒരു ഭരണാധികാരി എങ്ങനെയാണ് ചേര്‍ത്തുപിടിക്കേണ്ടതെന്ന് ജസീന്ത ആര്‍ഡേണ്‍ ലോകനേതാക്കള്‍ക്ക് കാണിച്ചുകൊടുത്തു. വംശവിദ്വേഷത്തിനിരയാവുന്ന ന്യൂനപക്ഷങ്ങളെ ഒരു രാജ്യം എങ്ങനെയാണ് നെഞ്ചോട് ചേര്‍ക്കേണ്ടതെന്ന് ന്യൂസിലാന്‍ഡ് ലോകത്തോട് വിളിച്ചുപറഞ്ഞു. അപരവല്‍കരണത്തിന്റെ കെട്ടകാലത്ത് ‘നമ്മൊളൊന്നാണ്, അവര്‍ ഞങ്ങളാണ്’ എന്ന മഹാസന്ദേശം ഒരു ജനതയെക്കാണ്ട് അവര്‍ ഏറ്റുവിളിപ്പിച്ചു. ഇസ്‌ലാം ഭീതി പരത്തി ലോകത്ത് വെറുപ്പിന്റെ വിഷവിത്തുകള്‍ വിതയ്ക്കുന്ന വംശീയവാദമാണ് ന്യൂസിലാന്‍ഡില്‍ ഭീകര താണ്ഡവമാടിയത്. ചരിത്രത്തിലെ, ചോരപുരണ്ട ഇരുണ്ട […]