Issue

രണ്ടുവിഭാഗവും തെറ്റുകാരാണ്

രണ്ടുവിഭാഗവും തെറ്റുകാരാണ്

മുന്‍പേ കഴിഞ്ഞുപോയ യഹൂദികളുടെ ദുഷ്ചിന്തകളും സത്യത്തെ ഉള്‍കൊള്ളാത്ത പ്രകൃതവും അതേപടി പകര്‍ത്തിയവരാണ് പിന്‍ഗാമികള്‍. വിശുദ്ധ ഖുര്‍ആനില്‍ മുന്‍ഗാമികളായ യഹൂദരുടെ സ്വഭാവവൈകൃതങ്ങള്‍ നാം സൂചിപ്പിച്ചുവല്ലോ, അതിന്റെ ആവര്‍ത്തനങ്ങളാണ് പില്‍കാലത്തുള്ളവരുടെയും സ്വഭാവം. അവരിലാരും ഇസ്‌ലാം സ്വീകരിച്ചില്ല എന്നല്ല, സിംഹഭാഗവും അവിശ്വാസത്തിലുറച്ചു നിന്നു എന്നു മാത്രം. യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കിയ പലരുമുണ്ടായിരുന്നു. പക്ഷേ, അവസരത്തിനനുസരിച്ച് വാക്ക് മാറ്റാന്‍ അവര്‍ക്ക് മടിയോ മനസ്സാക്ഷിക്കുത്തോ ഇല്ലായിരുന്നു. പ്രവാചകരെ(സ) ഖുര്‍ആനിലൂടെ മനസിലാക്കി, കേവല നേട്ടങ്ങളും ഭൗതികലാഭങ്ങളും ആഗ്രഹിക്കാത്തവരാണ് ജൂതരില്‍ നിന്നും ഇസ്‌ലാമിലേക്കു വന്നവര്‍. അവരില്‍ പ്രധാനിയാണ് അബ്ദുല്ലാഹിബ്‌നു […]

മാരിടൈം യൂണിവേഴ്‌സിറ്റിയില്‍ ഡിഗ്രി, പി.ജി. കോഴ്‌സുകള്‍

മാരിടൈം യൂണിവേഴ്‌സിറ്റിയില്‍ ഡിഗ്രി, പി.ജി. കോഴ്‌സുകള്‍

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റി വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് പൊതുപരീക്ഷ നടത്തുന്നു. ജൂണ്‍ ഒന്നിന് രാവിലെ 11 മുതല്‍ രണ്ടു വരെയാണു പരീക്ഷ. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏപ്രില്‍ ഒന്നിന് ആരംഭിക്കും. മേയ് അഞ്ചിനകം രജിസ്റ്റര്‍ ചെയ്യണം. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ് നടത്തുന്നത്. പ്രവേശന പരീക്ഷ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ടൈപ്പാണ്. നെഗറ്റീവ് മാര്‍ക്ക് ഇല്ല. സംസ്ഥാനത്ത് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ടാകും. ബിരുദ കോഴ്‌സുകള്‍: ബിടെക് (മാരിടൈം എന്‍ജിനിയറിംഗ്, നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് […]

ന്യൂസിലാന്‍ഡ് ഒരു കുരുതിനിലം മാത്രമല്ല

ന്യൂസിലാന്‍ഡ് ഒരു കുരുതിനിലം മാത്രമല്ല

”എന്റെ ഭാഷയുടെ വേരുകള്‍ യൂറോപ്യനാണ്. എന്റെ സംസ്‌കാരം യൂറോപ്യനാണ്. എന്റെ രാഷ്ട്രീയവിശ്വാസം യൂറോപ്യനാണ്. എന്റെ തത്വശാസ്ത്രങ്ങള്‍ യൂറോപ്യനാണ്. സര്‍വോവരി എന്റെ രക്തം യൂറോപ്യനാണ്.” ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ച് നഗരത്തിലെ അല്‍നൂര്‍ മസ്ജിദില്‍ ജുമുഅ നിസ്‌കാരത്തിന് തടിച്ചുകൂടിയ വിശ്വാസികള്‍ക്ക് നേരെ നിറയൊഴിക്കുന്നതിനു തൊട്ട് മുമ്പ് അന്നാട്ടിലെ പ്രധാനമന്ത്രിക്കും പ്രതിപക്ഷനേതാവിനുമടക്കം മെയില്‍ ചെയ്തുകൊടുത്ത 74 പേജുള്ള മാനിഫെസ്റ്റോയില്‍ ബ്രെന്റണ്‍ ഹാരിസണ്‍ ടാരന്റ് എന്ന ഭീകരവാദിക്ക് വാദിക്കാനുണ്ടായിരുന്നത് ഇതാണ്. വംശീയമേല്‍ക്കോയ്മയും ‘ഇസ്‌ലാം പേടി’യുടെ ജ്വരവും ഒത്തുകൂടിയപ്പോഴാണ് ആസ്‌ട്രേലിയയില്‍നിന്ന് കുടിയേറിപ്പാര്‍ത്ത ഈ ഭീകരന് രണ്ടുപള്ളികളില്‍ […]

ശബ്ദഗാംഭീര്യംകൊണ്ട് ജനാധിപത്യത്തെ ജയിക്കാനാവില്ല

ശബ്ദഗാംഭീര്യംകൊണ്ട് ജനാധിപത്യത്തെ ജയിക്കാനാവില്ല

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് 2019 എങ്ങനെയാണ് ഭിന്നമാകുന്നത്? ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്ത്യന്‍ യൂണിയന്റെ ഭരണനേതൃത്വത്തില്‍ മാറ്റമുണ്ടാകുമോ ഇല്ലയോ എന്ന് നിശ്ചയിക്കുക. 2014ലെ തിരഞ്ഞെടുപ്പിലേക്കുള്ള യാത്ര, നരേന്ദ്ര മോഡി തുടങ്ങുന്നത് കരുത്തനായ നേതാവ് എന്ന പ്രതിച്ഛായ, കൃത്രിമമായി സൃഷ്ടിച്ചുകൊണ്ടായിരുന്നു. അതിന് സകല അവസരവും തുറന്നിടുന്നതായിരുന്നു അന്നത്തെ രാഷ്ട്രീയ സാഹചര്യം. മൃദുഭാഷിയായ, നെഹ്‌റു കുടുംബത്തിന്റെ അവകാശികളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തിലുള്ള സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നിര്‍ദേശങ്ങളനുസരിച്ച് പ്രവര്‍ത്തിക്കുന്നയാളെന്ന ആരോപണം നേരിടുന്ന മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി സ്ഥാനത്ത്. മന്ത്രിസഭയെയോ […]

ബഷീറിന്റെ കഥാലോകവും മലയാള ഭാഷയും

ബഷീറിന്റെ കഥാലോകവും മലയാള ഭാഷയും

അനുഭവങ്ങളുടെ പലപല ലോകങ്ങളിലൂടെ ഏതാണ്ട് എട്ടുവര്‍ഷം നീണ്ട ബഷീറിന്റെ യാത്ര ഒടുവില്‍ ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്ക വരെയെത്തി. ഒരു പുരുഷായുസ്സില്‍ ചെയ്യാന്‍ കഴിയുന്ന സര്‍വവിധ തൊഴിലുകളും ഇതിനിടയില്‍ ചെയ്തുനോക്കി. തലയോലപ്പറമ്പില്‍ നിന്നും അക്ഷരങ്ങളുടെ താളിയോലക്കെട്ടുകളിലേക്കുള്ള ഒരു മഹാപ്രതിഭയുടെ യാത്രയായി അത് മാറി. ബഷീര്‍ ഒരിക്കലും വാക്കുകളുടെ പിറകെ പോയില്ല; മറിച്ച് ഭാഷ അദ്ദേഹത്തിന്റെ തൂലികത്തുമ്പിലേക്ക് കരഞ്ഞുവിളിച്ചുകൊണ്ട് ഒഴുകിയെത്തുകയായിരുന്നു. അതുകൊണ്ടാണ് മലയാള ഭാഷയില്‍ എല്ലാ അക്ഷരങ്ങളും അറിയില്ലെന്ന് പറഞ്ഞ ഈ കഥാകാരന്‍ ഒരു പുതുഭാഷയുടെ ശബ്ദതാരാവലി തന്നെ മലയാളത്തില്‍ […]