Issue

ഏഷ്യാനെറ്റില്‍ തെളിഞ്ഞത് ഭൂതത്തിന്റെ വാല്‍: മറുപടി ബദല്‍ മാധ്യമങ്ങളാണ്

ഏഷ്യാനെറ്റില്‍ തെളിഞ്ഞത്  ഭൂതത്തിന്റെ വാല്‍: മറുപടി ബദല്‍ മാധ്യമങ്ങളാണ്

രിസാല അപ്‌ഡേറ്റിനുവേണ്ടി രാജീവ് ശങ്കരന്‍ ജോണ്‍ ബ്രിട്ടാസുമായി നടത്തിയ അഭിമുഖത്തിന്റെ ആദ്യഭാഗം കാണുകയായിരുന്നു. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള സംഭാഷണത്തിന്റെ ഒടുവിലെ ചോദ്യം മാധ്യമപ്രവര്‍ത്തനത്തില്‍ വന്നുചേര്‍ന്ന ദയനീയതകളെക്കുറിച്ചാണ്. ബ്രിട്ടാസ് പറയുന്നു: “”മൂന്നരപ്പതിറ്റാണ്ട് കാലത്തെ എന്റെ മാധ്യമപ്രവര്‍ത്തന ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലൂടെയാണ് നമ്മുടെ മാധ്യമ മേഖല കടന്നുപോകുന്നത്. കനത്ത ഹൃദയഭാരത്തോടെയാണ് ഞാനിത് പറയുന്നത്. നമ്മുടെ മുന്നില്‍ മാധ്യമങ്ങള്‍ ചിതല്‍പ്പുറ്റ് പൊടിയുന്നത് പോലെ പൊടിയുകയാണ്. ആരാണ് നമ്മുടെ പത്രാധിപന്മാര്‍? ആര്‍ക്കും അറിയില്ല, പ്രസക്തിയില്ല.” രാജീവ് ശങ്കരന്റെ ചോദ്യവും ബ്രിട്ടാസിന്റെ ഉത്തരവും ദേശീയ […]

മോഡി സര്‍ക്കാര്‍ വിദേശമാധ്യമങ്ങളെ നിശബ്ദരാക്കുന്നു

മോഡി സര്‍ക്കാര്‍  വിദേശമാധ്യമങ്ങളെ  നിശബ്ദരാക്കുന്നു

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിക്കുന്ന ഡോക്യുമെന്ററി ഈയിടെ ബി ബി സി സംപ്രേഷണം ചെയ്തിരുന്നു. അതിനു ശേഷം, ബി ബി സിക്കെതിരെ നടത്തിയ റെയ്ഡ് ലോകമെമ്പാടും വാര്‍ത്തയായി. എന്നാല്‍ ഇത് മോഡി സര്‍ക്കാരിന്റെ ആദ്യത്തെ ശത്രുതാപരമായ നടപടിയല്ലെന്നാണ് രാജ്യത്ത് ആസ്ഥാനമായുള്ള വിദേശ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത്. 2019 മുതല്‍ വിസ അനിശ്ചിതത്വം, യാത്രാനുമതി നിഷേധിക്കല്‍, നാടുകടത്തല്‍ ഭീഷണികള്‍ തുടങ്ങിയ പല നടപടികളും നേരിടുന്നുണ്ടെന്നാണ് ആരോപിക്കുന്നത്. ഉപദ്രവത്തിന്റെ വ്യാപ്തി മനസിലാക്കുന്നതിനായി ചില ആന്തരിക സര്‍വെകള്‍ നടന്നിരുന്നു. ഈ സര്‍വെകള്‍ […]

ഇന്ത്യയിൽ ന്യൂനപക്ഷവിദ്യാർഥികളുടെ തിക്താനുഭവങ്ങൾ

ഇന്ത്യയിൽ  ന്യൂനപക്ഷവിദ്യാർഥികളുടെ  തിക്താനുഭവങ്ങൾ

അയേഷ സെയ്ദിനെപ്പോലെയല്ല ഗുൽനാസ് അലി. ഗുൽനാസിന്റെ ബിരുദം പൂർത്തിയാവാനായിരുന്നു. ആ സമയത്താണ് അവർക്ക് പഠനം അവസാനിപ്പിക്കേണ്ടി വന്നത്. എട്ട് സഹോദരങ്ങളുള്ള വീട്ടിലെ അഞ്ചാമത്തെ കുട്ടിയാണ് ഗുല്‍നാസ്. തന്റെ സ്‌കൂള്‍ പഠന കാലത്തുടനീളം പഠനത്തില്‍ വളരെ മിടുക്ക് പ്രകടിപ്പിച്ച വിദ്യാർഥിനിയാണ് ഗുല്‍നാസ്. (അയേഷ സയീദ് ഒഴികെ ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന മറ്റൊരു വിദ്യാർഥിനിയുടെയും പേരുകള്‍ യഥാർഥമല്ല. തങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്തിയാല്‍ സംഭവിക്കാനിടയുള്ള പ്രത്യാഘാതങ്ങള്‍ ഒഴിവാക്കുന്നതിനായി യഥാർഥമല്ലാത്ത പേരുകള്‍ ഉപയോഗിക്കാനാണ് അവര്‍ ആവശ്യപ്പെട്ടത്). പത്താം ക്ലാസ് പരീക്ഷയിലും പ്രീ-യൂണിവേഴ്‌സിറ്റി പരീക്ഷയിലും […]

ഹാത്തിബിയുടെ കഫന്‍പുട

ഹാത്തിബിയുടെ കഫന്‍പുട

മലയാളത്തിന്റെ വലിയ കഥാകൃത്ത് ഡോ. പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ പ്രശസ്തമായ ഒരു ചെറുകഥയാണ് “നസൂഹ’. ഇസ്‌ലാമിലെ കര്‍മദര്‍ശനം ആഴത്തില്‍ അവതരിപ്പിക്കപ്പെട്ട ഒരു കഥയാണത്. അത് പോലെ മറ്റൊരു കഥ ആ ഗണത്തില്‍ ഇല്ലെന്ന് പറയാം. ഒരു വ്യക്തി ഭൗതിക ജീവിതത്തില്‍ നിര്‍ബന്ധപൂര്‍വം പാലിക്കേണ്ട ബാധ്യതകളിലൊന്ന് തന്റെ സഹജീവികളിലൊരാളുടെ സ്വത്ത്, എത്ര ചെറിയ അളവിലാണെങ്കിലും, ഉടമയുടെ സമ്മതമില്ലാതെ ഉപയോഗിക്കാന്‍ പാടുള്ളതല്ല എന്ന കാര്യമാണ്. അങ്ങനെ സംഭവിച്ചാല്‍, ആ ഉടമയെ നേരില്‍ കണ്ട് പിണഞ്ഞു പോയ അബദ്ധം ബോധിപ്പിക്കേണ്ടതുണ്ട്. തിരിച്ചേല്‍പ്പിച്ച് പൊരുത്തം […]

കോൺഗ്രസിന് സ്വാഗതം; പക്ഷേ, ഓർമകളോടെ വരൂ

കോൺഗ്രസിന് സ്വാഗതം; പക്ഷേ, ഓർമകളോടെ വരൂ

ശക്തമായ പ്രതിപക്ഷമുള്ള ജനാധിപത്യമാണ് വർത്തമാന ഇന്ത്യയിലേത്. ഇപ്പോഴത്തെ ഇന്ത്യൻ പാർലമെന്റിലേക്ക് നോക്കി ഇത്തരമൊരു പ്രസ്താവന നടത്തിയാൽ എന്താകും പൊതു പ്രതികരണം? ആളെണ്ണത്തിൽ അമ്പേ ദുർബലമാണല്ലോ ഇന്ത്യൻ പാർലമെന്റിലെ പ്രതിപക്ഷം. പോരാഞ്ഞിട്ട് സീറ്റുകൾ കുത്തനെ വർധിപ്പിച്ചാണ് ബി ജെ പി നയിക്കുന്ന മുന്നണിക്ക് തുടർഭരണം കിട്ടിയത്. ഭൂരിപക്ഷം സംസ്ഥാനങ്ങളിലും എതിരില്ലാ വാഴ്ചയുണ്ട് അവർക്ക്. രണ്ട് ടേം ഭരണം കൊണ്ട് രാജ്യത്തെ പ്രധാന സ്ഥാപനങ്ങൾ അവരുടെ വരുതിയിലാണ്. ഇന്ത്യാ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം മാധ്യമങ്ങൾ ബി ജെ പി ബന്ധുക്കൾ […]