Issue

വിരക്തിയുടെ കസ്തൂരി

മുരീദ് യുദ്ധമുതലുകള്‍ കൊണ്ടുവന്നപ്പോള്‍ ഖലീഫ ഉമറബ്നു അബ്ദുല്‍ അസീസിന് അല്പം കസ്തൂരിയും അനുയായികള്‍ കരുതിയിരുന്നു. പക്ഷേ, ഖലീഫക്ക് അതിന്റെ മണം അത്ര പിടിച്ചില്ല. യുദ്ധമുതലാകയാല്‍ തന്റെ പ്രജകള്‍ മുഴുവന്‍ ആസ്വദിക്കേണ്ട സൌരഭ്യം തനിക്കായി മാത്രം നീട്ടിയപ്പോള്‍ അദ്ദേഹത്തിന് ആ സുഗന്ധം ഉള്‍കൊള്ളാനായില്ല.                        ഹംദിനും സലാത്തിനും ശേഷം അത്ഭുതകരമായ സ്വരശുദ്ധിയോടെ വിശുദ്ധഖുര്‍ആനിലെ ചില സൂക്തങ്ങള്‍ പാരായണം ചെയ്തുകൊണ്ട് ഗുരു സദസ്സിനെ അഭിമുഖീകരിക്കുകയായി. പലപ്പോഴും […]

അജ്ഞാതമായതിനെക്കുറിച്ച് എങ്ങനെയെഴുതും?

സ്വന്തം കഥയെഴുതാന്‍ പലര്‍ക്കും പറ്റിയേക്കും. സിന്തിയ ഒസിക്ക് ഒരിക്കല്‍ പറഞ്ഞു: “സ്വം ഒരു ചെറിയ വട്ടമാണ്; അതിലേറെ ഇടുങ്ങിയതും കണ്ടുമടുത്തതും. നിങ്ങള്‍ക്കറിയാത്തതിനെ കുറിച്ച് എഴുതുമ്പോള്‍ ആ വട്ടം വലുതാകുന്നു. ചിന്തകള്‍ ചെറിയ പരിധിയെ മറികടക്കുന്നു. സ്വപ്നത്തിന്റെയും ഭാവനയുടെയും കരകാണാ വട്ടത്തേക്ക് നിങ്ങള്‍ പ്രവേശിക്കുന്നു.” നിങ്ങളുടെ കഥ, നിങ്ങളുടെ ചുറ്റുമുള്ളവരുടെ കഥകള്‍, നിങ്ങളുടെ സ്വാഭാവിക യാഥാര്‍ത്ഥ്യങ്ങളുടെ കഥകള്‍ എന്നിവയെല്ലാം നല്ല സാഹിത്യമായി നിങ്ങള്‍ക്ക് എഴുതാന്‍ കഴിഞ്ഞേക്കും. എന്നാല്‍ നിങ്ങള്‍ക്കറിയാത്തതിനെക്കുറിച്ച് എഴുതാന്‍ ശ്രമിക്കുമ്പോള്‍ ഓരോ വാക്കും ഓരോ വരിയും ഓരോ […]

മൂന്നാള്‍; മൂന്നുവഴി

മക്തി തങ്ങള്‍, ചാലിലകത്ത് ,വക്കം മൌലവി ചരിത്രത്തിന്റെ പൊതുവായനയ്ക്കിടയില്‍ ആലോചനയില്‍ അസ്വാസ്ഥ്യം സൃഷ്ടിച്ച ഒരു ചോദ്യചിഹ്നമിതാണ് : ഒരേ സാഹചര്യത്തിന്റെ അനിവാര്യതയായി ഉയര്‍ന്നു വന്ന ഒരേ സമുദായത്തിന്റെ ഉന്നത ചിന്താമണ്ഡലം സ്വന്തമാക്കിയ ഈ നേതൃത്രയങ്ങള്‍ക്ക് എന്തുകൊണ്ട് മത-സാംസ്കാരിക- സാമൂഹിക- വിദ്യാഭ്യാസ- രാഷ്ട്രീയ മേഖലകളില്‍ സമവായത്തിലെത്താന്‍ കഴിഞ്ഞില്ല? സ്വാലിഹ് പുതുപൊന്നാനി          സയ്യിദ് സനാഉല്ല മക്തി തങ്ങള്‍ (1847-1912) (മൌലാനാ കുഞ്ഞഹമ്മദ് ഹാജി, ചാലിലകത്ത് (1866-1919), വക്കം അബ്ദുല്‍ഖാദിര്‍ മൌലവി (1873-1932) 1888ലെ അരുവിപ്പുറം […]

ഓണ്‍ലൈന്‍ മുസ്ലിം; ഒരു സുരക്ഷാ പ്രശ്നമാകുന്നതെങ്ങനെയാണ്?

      ആത്യന്തികമായി ഇന്റര്‍നെറ്റ് ഒരു മുസ്ലിംവിരുദ്ധ മാധ്യമമാണോ? അതോ, മുസ്ലിംകള്‍ ഉപയോഗിക്കുമ്പോള്‍ മാത്രം പ്രതിലോമകരമായിത്തീരുംവിധത്തിലാണോ അതിലെ സാങ്കേതിക വിദ്യയെ ചിട്ടപ്പെടുത്തിയിരിക്കുന്നത്? നുഐമാന്‍                വിവിധ ‘മുസ്ലിം തീവ്രവാദ’ സംഘടനകള്‍ അവരുടെ ‘അക്രമാസക്തമായ’ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ സാധിച്ചെടുക്കുന്നതിനു വേണ്ടി എങ്ങനെയൊക്കെയാണ് പുതിയ വിവര സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തുന്നത് എന്ന ചോദ്യത്തെ ആസ്പദമാക്കിയാണ് 2001 സപ്തംബര്‍ പതിനൊന്നിനു ശേഷമുള്ള ഒട്ടുമിക്ക മാധ്യമ പഠനങ്ങളും മുസ്ലിംകളുടെ ഇന്റര്‍നെറ്റ് ഉപഭോഗത്തെ ക്കുറിച്ചുള്ള […]

അധികാര ശക്തികള്‍ക്കിടയിലെ ബലിയാടായി മലാല

                    താലിബാനെതിരെ ഒരു പെണ്‍കുട്ടിയെ കവചമായി   പിടിച്ചത് ആ കുരുന്നിന്റെ ജീവന്‍ പണയം വെച്ചായിരുന്നു.  പഠിക്കാന്‍ മിടുക്കിയായ ഒരു കുട്ടിക്ക് ആവശ്യമായ എല്ലാ പ്രോത്സാഹനവും സുരക്ഷിതത്വവും നല്‍കുക എന്ന പ്രാഥമിക കര്‍ത്തവ്യം ഏറ്റെടുക്കുന്നതിനു പകരം താലിബാന്‍ വിരുദ്ധമുദ്രകള്‍ ചാര്‍ത്തി അവളെ തീവ്രവാദികളുടെ മുന്നില്‍ ഇട്ടുകൊടുക്കുകയായിരുന്നു അധികാരികള്‍. ശാഹിദ്                       […]