Issue

ഒരു ശമ്പള വര്‍ധനവിന്റെ കഥ

കായക്കല്‍ അലി  സദര്‍ മുഅല്ലിമിന് ഇരുപതു രൂപയും മറ്റധ്യാപകര്‍ക്ക് 15 രൂപയുമായിരുന്നു ശമ്പളം. ചായക്കും പലഹാരത്തിനും കൂടി 15 പൈസയും ആറ് മത്തിക്ക് 50 പൈസയും മിനിമം ബസ് ചാര്‍ജ് 20 പൈസയും ഒരു മാസത്തെ പത്രത്തിന്റെ വരിസംഖ്യ 3.60 രൂപയുമായിരുന്ന അക്കാലത്ത് വലിയ ശമ്പളമായിരുന്നു അത്. മൂന്നരപ്പതിറ്റാണ്ടു മുമ്പ് നടന്ന സംഭവമാണ്. പഠനം കഴിഞ്ഞ് അധ്യാപകനായി ജോലിയില്‍ കയറാന്‍ ഒരുങ്ങിയിരിക്കുന്ന കാലം. ആ സമയത്താണ് നാട്ടിലെ മദ്റസയില്‍ ഒരു മുഅല്ലിമിന്റെ ഒഴിവു വന്നത്. സ്കൂള്‍ ജോലിയില്‍ […]

ഖുര്‍ആന്‍: അമാനുഷഭാവങ്ങളുടെ അനന്തലോകം

ആബിദ് അഹ്സനി കോട്ടപ്പുറം മലയാളിയും അറബിയും ഇംഗ്ളീഷുകാരനും ഒക്കെ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് ഹിറാ ഗുഹയില്‍ നിന്ന് അതെങ്ങനെ കേട്ടുവോ അതുപോലെ തന്നെയാണ്. ഇങ്ങനെ ആദ്യ ശബ്ദത്തില്‍ തന്നെ കേള്‍ക്കുന്ന, വായിക്കപ്പെടുന്ന മറ്റൊന്നില്ല. പതിനാലു നൂറ്റാണ്ടിലേറെയായി വലിയ ഒരു സമൂഹത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിച്ച് വിശുദ്ധ ഖുര്‍ആന്‍ നിത്യവിസ്മയമായി, മാറ്റമേതുമില്ലാതെ നിലകൊള്ളുന്നു. അമാനുഷ ഗ്രന്ഥമായി ഖുര്‍ആന്‍ വിലയിരുത്തപ്പെടുന്നത് അനന്തവിശാലമായ അതിന്റെ ആശയ സംപുഷ്ടതയെ മാത്രം മാനദണ്ഡമാക്കിയല്ല. മറിച്ച് വൈവിധ്യ പൂര്‍ണമായ തലങ്ങളിലൂടെയാണ് അത് അതിന്റെ നിത്യവസന്തം നമുക്ക് വെളിപ്പെടുത്തുന്നത്. […]

വിശുദ്ധ നാട് വിളിച്ചില്ലേ?

സ്വാദിഖ് അന്‍വരി ഈ ഭാഗ്യം നിനക്കു കിട്ടിയില്ലേ സഹോദരാ? വിശുദ്ധ നാട് നിന്നെ വിളിച്ചില്ലേ ഇതുവരെ? അതോ വിളി കേള്‍ക്കാത്ത വിധം നീ ബധിരനായോ; ഇഹലോകത്തെ നിന്ദ്യമായ പേക്കൂത്തുകള്‍ കേട്ടുകേട്ട്? ഇല്ലെങ്കില്‍ തിരുനബി(സ)യില്‍ ഏറെ സ്വലാത്തുകള്‍ അര്‍പ്പിക്കുക. നിനക്കാ ഭാഗ്യം കൈവരും; എന്നെങ്കിലും. വിശുദ്ധ മണ്ണില്‍ എനിക്കിപ്പോള്‍ അനുവദിച്ചു കിട്ടിയ സമയം തീരുന്നു. ഇനി മടങ്ങുകയാണ്; ഇഷ്ടത്തോടെയല്ലെങ്കിലും. മടക്കം യാത്രയുടെ അനിവാര്യതയാണല്ലോ. ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അതില്‍ പ്രസക്തിയില്ല. ഇഹലോകത്തു നിന്നുള്ള യാത്രയും അങ്ങനെയാണ്. വന്നവര്‍ മടങ്ങിയേ പറ്റൂ. യമനിലേക്ക് […]

കുങ്കുമപ്പൂപോലുള്ള മനസ്സ്

മുരീദ് അബൂയസീദുല്‍ ബസ്ത്വാമി(റ) ഹമദാന്‍ പട്ടണത്തില്‍ നിന്ന് ലേശം കുങ്കുമം വാങ്ങി. ജ•നാടായ ബസ്ത്വാമിലെത്തി കുങ്കുമപ്പൊതി അഴിച്ചുനോക്കിയപ്പോള്‍ അതിനകത്ത് രണ്ട് ഉറുമ്പുകള്‍ വെപ്രാളപ്പെടുന്നു. ഹമദാനിലെ കൂട്ടുകുടുംബത്തെക്കാണാതെ വെപ്രാളപ്പെടുകയായിരിക്കും അവ എന്ന് വിചാരിച്ച് ഖിന്നനായി ബസ്ത്വാമി ആ ഉറുമ്പുകളെ ഹമദാനില്‍ കൊണ്ടുവിടാനായി മാത്രം തിരിച്ചുപോയി. വിശുദ്ധ ഖുര്‍ആനിലെ പ്രഥമ അധ്യായമായ സൂറതുല്‍ ഫാതിഹ പാരായണം ചെയ്തുകൊണ്ടാണ് ഗുരു സംസാരം ആരംഭിച്ചത്. ഈ അധ്യായത്തെക്കുറിച്ച് പലപ്പോഴും ഗുരു സംസാരിക്കാറുണ്ട്. സാധകന്റെ ചുണ്ടില്‍ സദാസമയവും ഈ സപ്തവാക്യങ്ങള്‍ ഒരു പ്രാര്‍ത്ഥനയായി ഉണ്ടാവണമെന്ന് […]

കുടിയേറ്റം

Human migration (derived from Latin: migratio) is physical movement by humans from one area to another, sometimes over long distances or in large groups. Historically this movement was nomadic, often causing significant conflict with the indigenous population and their displacement or cultural assimilation. Only a few nomadic people have retained this form of lifestyle in […]