Issue

ഹദ്‌റമികളുടെ താവഴി

ഹദ്‌റമികളുടെ താവഴി

മുസ്‌ലിം സമൂഹത്തില്‍ ഏറെ സ്വാധീനം പുലര്‍ത്തുന്നവരാണ് സയ്യിദ് കുടുംബം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ പുത്രി ഫാതിമയുടെ താവഴിയില്‍ വന്ന വംശമാണ് സയ്യിദുമാര്‍. അതിനാല്‍ നബി കുടുംബക്കാര്‍ എന്ന നിലയില്‍ ഇവര്‍ക്ക് സമൂഹം ഉന്നതമായ സ്ഥാനം നല്‍കിപ്പോരുന്നു. മദീനയായിരുന്നു അവരുടെ കേന്ദ്രം. ഉമവി ഖലീഫമാരുടെ കാലത്ത് (661-750) ഇവര്‍ അവഗണനക്ക് വിധേയമായതിനാല്‍ സ്വദേശം വിട്ട് പല ഭാഗങ്ങളിലേക്കും കുടിയേറി. കുറേകാലം അബ്ബാസി ഖിലാഫതിന്റെ (751- 1258)തലസ്ഥാനമായ ബഗ്ദാദിലാണ് താമസമാക്കിയത്. അബ്ബാസികള്‍ അവര്‍ക്ക് സ്ഥാനമാനങ്ങളും സംരക്ഷണവും നല്‍കിപ്പോന്നു. ബസറ കര്‍മാത്തി […]

അമിതിനെ അവര്‍ക്ക് ഇല്ലാതാക്കേണ്ടതുണ്ട്

അമിതിനെ അവര്‍ക്ക് ഇല്ലാതാക്കേണ്ടതുണ്ട്

റോബിന്‍ ജെഫ്രി India’s Newspaper revolution എന്ന പുസ്തകത്തില്‍, ഇന്ത്യന്‍ മാധ്യമങ്ങളിലെ പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാണിക്കുന്നത് ന്യൂസ് റൂമുകളിലെ ദളിത് മുസ്ലിം മാധ്യമ പ്രവര്‍ത്തകരുടെ എണ്ണക്കുറവാണ്. ഈയൊരു പ്രശ്‌നം ഏറെക്കുറെ ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങിപ്പോവുകയും, പ്രായോഗിക തലത്തിലേക്ക് വരുമ്പോള്‍ ഒട്ടുമിക്ക മുഖ്യധാരാ മാധ്യമങ്ങളിലും ദളിതര്‍ക്ക് ജോലി ലഭിക്കുക എളുപ്പമല്ലാതിരിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ ജനസംഖ്യയില്‍ വലിയൊരു പങ്കും ആദിവാസി ഗോത്ര വര്‍ഗ്ഗങ്ങളും ദളിതരുമാണ്, അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യയില്‍ എത്ര മുഖ്യധാരാ പത്ര മാധ്യമങ്ങള്‍ക്ക് അവരുടെ ഇടയില്‍ നിന്നുള്ള റിപ്പോര്‍ട്ടര്‍മാരുണ്ട്. […]

വ്യക്തിയും സമൂഹവും: ഇസ്‌ലാമിന്റെ കാഴ്ചപ്പാടുകള്‍

വ്യക്തിയും സമൂഹവും: ഇസ്‌ലാമിന്റെ കാഴ്ചപ്പാടുകള്‍

ഇസ്‌ലാമിലെ സാമൂഹികത സാമൂഹിക സങ്കല്‍പ സിദ്ധാന്തത്തില്‍ (sociological imagination theory) സി. റൈറ്റ് മില്‍സ് വാദിക്കുന്നത് വൈയക്തിക പ്രശ്‌നങ്ങള്‍ സാമൂഹിക ചലനങ്ങളെ സാരമായി ബാധിക്കുന്നുണ്ട് എന്നാണ്; ഓരോ വ്യക്തിയുടെയും പ്രശ്‌നം അതാത് സമൂഹത്തിന്റെയും സമസ്യയായിമാറുമെന്ന്. സാമൂഹ്യ സമസ്യകളെ പരിഹരിക്കാന്‍ ഇസ്‌ലാം ഉപദേശിക്കുന്ന വഴി വ്യക്തികളെ സന്മാര്‍ഗ ദിശയിലേക്ക് കൊണ്ടുവരിക എന്നതാണ്. വിശ്വാസക്കൂറ് ഏതൊരു വ്യക്തിയെയും സാമൂഹിക പ്രതിബദ്ധതയുള്ളവനാക്കുന്നു. വിശ്വാസത്തിന്റെ വിവിധ സാമൂഹ്യമാനങ്ങള്‍ മാനവബന്ധങ്ങള്‍ ഊഷ്മളമാക്കാന്‍ പ്രേരിപ്പിക്കുന്നു. കണിശതയാര്‍ന്ന പ്രാര്‍ത്ഥനാമുറകള്‍ ആത്മീയമായ ചിട്ടകളില്‍ അവരെ ഉറപ്പിക്കുന്നു. വര്‍ഷത്തിലൊരു മാസം […]

ഐ.ഐ.ടി.ടി.എമ്മില്‍ ബി.ബി.എ., എം.ബി.എ.

ഐ.ഐ.ടി.ടി.എമ്മില്‍ ബി.ബി.എ., എം.ബി.എ.

കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റ് (ഐ.ഐ.ടി.ടി.എം.). ഗ്വാളിയര്‍ ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിന് ഭുവനേശ്വര്‍, നോയിഡ, ഗോവ, നെല്ലൂര്‍ എന്നിവിടങ്ങളിലും കാമ്പസുകളുണ്ട്. ഐ.ഐ.ടി.ടി.എം. നടത്തുന്ന ബി.ബി.എ., എം.ബി.എ. കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റിയുമായി ഇന്‍സ്റ്റിറ്റ്യൂട്ടിനെ അഫിലിയേറ്റ് ചെയ്തിരിക്കുന്നു. ഐ.ഐ.ടി.ടി.എം. 2016ലാണ് ബി.ബി.എ. (ടൂറിസം ആന്‍ഡ് ട്രാവല്‍) കോഴ്‌സ് ആരംഭിച്ചത്. 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗങ്ങള്‍ക്ക് 45 […]

വിപ്ലവകരമായ ഒരു കാലത്തെയും എസ്.എഫ്.ഐ താണ്ടിയിട്ടില്ല ബ്രിട്ടോ ആ വിപ്ലവത്തിലെ രക്തസാക്ഷിയുമല്ല

വിപ്ലവകരമായ ഒരു കാലത്തെയും എസ്.എഫ്.ഐ താണ്ടിയിട്ടില്ല ബ്രിട്ടോ ആ വിപ്ലവത്തിലെ രക്തസാക്ഷിയുമല്ല

ഞാന്‍ മരിക്കുമ്പോള്‍ ശവം നിനക്ക് തരും എന്റെ മസ്തിഷ്‌കം നീ പരിശോധിക്കും ഉന്മാദത്തിന്റെ ഉറവിടം കണ്ടെത്താനാവില്ല. എന്റെ കണ്ണുകള്‍ നീ തുരന്നുനോക്കും ഞാന്‍ കണ്ട ലോകരൂപം അവയിലുണ്ടാവില്ല. എന്റെ തൊണ്ട നീ മുറിച്ച് നോക്കും എന്റെ ഗാനം വെളിപ്പെടുകയില്ല. എന്റെ ഹൃദയം നീ കുത്തിത്തുറക്കും അപ്പോഴേക്കും ഇടിമിന്നലുകള്‍ താമസം മാറിയിരിക്കും. എന്റെ അരക്കെട്ട് നീ വെട്ടിപ്പൊളിക്കും അതറിഞ്ഞ മഹോല്‍സവങ്ങളോ, ആവര്‍ത്തിക്കുകയില്ല. എന്റെ കാലുകള്‍ നീ കീറിമുറിച്ച് പഠിക്കും പക്ഷേ, എന്റെ കാല്‍പാടുകള്‍ നിനക്കൊരിക്കലും എണ്ണിത്തീര്‍ക്കാനാവില്ല. – വൈദ്യശാസ്ത്ര […]