Issue

മോഡിക്ക് വേണ്ടി കുളിച്ചൊരുങ്ങുന്നത് ആരൊക്കെയാണ്?

  മോഡിക്ക് സയ്യിദ് ശഹാബുദ്ദീന്റെ കത്ത്. 2002ലെ വംശഹത്യക്ക് മുസ്ലിംകളോട് മാപ്പ് ചോദിക്കുകയും നിയമസഭയില്‍ മുസ്ലിം പ്രാതിനിധ്യം കൂട്ടാന്‍ അനുകൂല തീരുമാനം എടുക്കുകയും ചെയ്താല്‍ ന്യൂനപക്ഷത്തിന്റെ വോട്ട് തരുന്നതിനെപ്പറ്റി ആലോചിക്കാമെന്നാണ് ഉള്ളടക്കം. മോഡിക്ക് വേണ്ടി കുളിച്ചൊരുങ്ങി നില്‍ക്കുന്നത് ശഹാബുദ്ദീന്‍ മാത്രമല്ല, കേരളത്തിലെ പ്രമുഖ മുസ്ലിം പത്രം മോഡിക്ക് വേണ്ടി മുഴുനീള പരസ്യം ഡിസൈന്‍ ചെയ്തുവച്ചത് എഡിറ്റോറിയലിലെ ഭിന്നത കാരണം വേണ്ടെന്നു വെച്ചതും ഇതോട് ചേര്‍ത്തുവായിക്കണം.  ശാഹിദ്        സ്വതന്ത്യ്രാനന്തര ഇന്ത്യയില്‍ മുസ്ലിംകള്‍ക്ക് ദിശാബോധം നല്‍കാന്‍ ഇറങ്ങിത്തിരിച്ച നേതാക്കളില്‍ […]

ആത്മായനം 9 : മുഴുക്കുടിയനും സേവകനും

മുരീദ് ‘അല്‍ ഗഫൂര്‍’ എന്ന വിശേഷണം യജമാനന്റെ കാരുണ്യത്തെപ്പറ്റിയാണ് ഓര്‍മപ്പെടുത്തുന്നത്. തന്നില്‍ പങ്കുചേര്‍ക്കലല്ലാത്ത എല്ലാ തെറ്റും പൊറുക്കുമെന്ന വാഗ്ദാനം അടിമക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു.     ഇച്ഛകളുടെ സങ്കീര്‍ണമായ ലോകത്ത് നിന്ന് സ്വാസ്ഥ്യത്തിന്റെ വിഹായസിലേക്ക് യാനം ചെയ്യുന്ന സാധകന് പ്രതീക്ഷയുടെ വെളിച്ചമാണ് എപ്പോഴും വഴി കാട്ടുന്നത്. മാഞ്ഞുപോവുകയോ അസ്തമിച്ച് പോവുകയോ ചെയ്യുന്ന നൈമിഷിക പ്രതീക്ഷകളില്‍ സാധകന്റെ കണ്ണുകള്‍ ഉടക്കിനില്‍ക്കില്ല. മറിച്ച് പ്രതീക്ഷകളുടെ സ്രോതസ്സിലേക്കാണ് അവന്റെ യാത്ര. സര്‍വ സങ്കീര്‍ണതകളിലും പ്രതീക്ഷയുടെ ചിരാത് മനസ്സില്‍ കെട്ടുപോവാതെ സംരക്ഷിച്ച് […]

നിങ്ങളുടെ വിത്തിന് ഒരു വട വൃക്ഷമാകാനുള്ള കരുത്തുണ്ടോ?

സര്‍ഗവേദി മനസ്സില്‍ ഒരാശയം ഉണ്ടോ? അതൊരു വിത്തായി കരുതിക്കൊള്ളുക. ആ വിത്തിന് ഒരു വടവൃക്ഷം പോലെ പടര്‍ന്നു പന്തലിക്കാനുള്ള കരുത്തുണ്ടോ? എന്താണ് നിങ്ങളുടെ കൈയിലിരിക്കുന്ന ആ വിത്തിന്റെ വിധി? ഒരു ആശയം കിട്ടിയതിനു ശേഷം താഴെ പറയുന്ന ചോദ്യങ്ങള്‍ സ്വയം ചോദിക്കുക. ഉത്തരം ‘അതെ’ എന്നാണെങ്കില്‍ ധൈര്യപൂര്‍വം വിതച്ചോളൂ. വസന്തം നിങ്ങള്‍ക്കുള്ളതാണ്. 1 ഈ ആശയം അല്ലെങ്കില്‍ ഈ വീക്ഷണം പുതിയതും മറ്റെവിടെയും പ്രസിദ്ധീകരിക്കാത്തതുമാണോ? 2. ജീവിതവുമായി ഈ ആശയത്തിന് അടുത്ത ബന്ധമുണ്ടോ? 3. നിങ്ങളുടെ ആശയത്തിന് […]

അത്തന്‍വീര്‍ ൪ : വിറ്റുപോയ ജീവിതം

ഇബ്നു അത്വാഇല്ലാഹി സ്സിക്കന്ദരി(റ) വിവ. സ്വാലിഹ് “സത്യവിശ്വാസികളില്‍ നിന്നും അവരുടെ ശരീരധനാദികള്‍ പകരം സ്വര്‍ഗ്ഗമെന്ന വ്യവസ്ഥയില്‍ അല്ലാഹു വ്യവഹാരം ചെയ്തു.” കച്ചവടം കഴിഞ്ഞാല്‍ പിന്നെ നിനക്കെന്താ അതില്‍ കാര്യം? വിറ്റത് വാങ്ങിയവന് വിട്ടുകൊടുക്കണം. പിന്നിട്ട ഘട്ടങ്ങള്‍ ഓര്‍മയുണ്ടോ നിനക്ക്? അവന്‍ നിന്നെ സൃഷ്ടിപദ്ധതിയില്‍ ഉള്‍പ്പെടുത്തി. നിന്റെ ആത്മാവിനെ പടച്ചു. അന്നൊരുനാള്‍ അവന്‍ നിന്നോട് ചോദിച്ചു: “ഞാനല്ലയോ നിന്റെ റബ്ബ്?” അന്നു നീ പറഞ്ഞു: “അതെ…” ഓര്‍ത്തു നോക്കൂ. നിനക്കു നിന്റെ റബ്ബിനെ അവന്‍ പഠിപ്പിച്ചു തന്നു. റുബൂബിയ്യത്ത് […]

"യൂ പീപ്പിള്‍ ആര്‍ മേക്കിംഗ് സോ മച്ച് ട്രബിള്‍''

    എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് ചുല്യാറ്റിനു തിരിച്ചു വീണ്ടും പത്രമോഫീസിലെത്താനും തന്റെ നീലപെന്‍സില്‍ പ്രയോഗിക്കാനും നിരന്തരം തെറ്റുകള്‍ വരുത്തുന്ന സുഹ്റമാരെയാണ് മാധ്യമസ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്നത്. നുഐമാന്‍ “മുഖപ്രസംഗം വികാരഭരിതമായിരിക്കരുത്. വിവേകത്തിന്റെ ഒരേ ഈണം കൈവിടരുത്. പിന്നെ ഒരു കാരണവശാലും ഇന്ന് ഇന്ത്യാ ചരിത്രത്തിലെ ഒരു കറുത്ത ദിനമാണെന്നെഴുതരുത്.” ബാബരി മസ്ജിദ് തകര്‍ച്ചയെക്കുറിച്ച് പിറ്റേദിവസത്തെ പത്രത്തില്‍ അച്ചടിച്ചു വരാനുള്ള മുഖപ്രസംഗത്തിന്റെ സ്വഭാവം എങ്ങനെയായിരിക്കണമെന്ന് വിശദീകരിച്ചുകൊണ്ട് പത്രാധിപര്‍ കെ കെ ചുല്യാറ്റിനെ അനുകരിച്ച് ന്യൂസ് എഡിറ്റര്‍ മല്ലിക് മുഖപ്രസംഗമെഴുത്തുകാരന്‍ വിശ്വനാദന്‍ജിയോട് […]