Issue

ബിസിനസ് അനലിറ്റിക്‌സില്‍ പി.ജി. ഡിപ്ലോമ

ബിസിനസ് അനലിറ്റിക്‌സില്‍ പി.ജി. ഡിപ്ലോമ

കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, ഖരഗ്പുരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ മൂന്ന് മുന്‍നിര സ്ഥാപനങ്ങള്‍ സംയുക്തമായി നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ബിസിനസ് അനലിറ്റിക്‌സ് പ്രോഗ്രാമിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വലിയ അളവിലുള്ള വിവരങ്ങള്‍ ശേഖരിച്ച് സാംഖ്യക തത്വങ്ങള്‍ ഉപയോഗിച്ച് അവ വിശകലനംചെയ്ത്, ഒരു സംവിധാനത്തിന്റെ രീതി മനസിലാക്കുക, ഭാവിസൂചനകള്‍ കണ്ടെത്തുക തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട പഠനങ്ങളാണ് ബിസിനസ് അനലിറ്റിക്‌സ്. മള്‍ട്ടിനാഷണല്‍ കമ്പനികളിലും പ്രാദേശിക കമ്പനികളിലും തൊഴില്‍സാധ്യതയുള്ള […]

തിരുനബിക്കൊപ്പം മറ്റാരാണുള്ളത്?

തിരുനബിക്കൊപ്പം മറ്റാരാണുള്ളത്?

തിരുനബി(സ) പ്രമേയമായ പല പഠനങ്ങളും ചരിത്രങ്ങളും വായനയില്‍ വന്നിട്ടുണ്ട്. തിരുനബിയുടെ നിയോഗത്തെയും അവിടുത്തെ സ്വഭാവ ഗുണങ്ങളെയും കാരുണ്യത്തെയും തുടങ്ങി വിവിധങ്ങളായ ഉള്ളടക്കമുള്ള വ്യത്യസ്ത ഭാഷയിലുള്ള, വ്യത്യസ്ത മേഖലയിലുള്ളവര്‍ രചിച്ച ഈ ഗ്രന്ഥങ്ങള്‍ ഒക്കെയും ഒട്ടേറെ അറിവുകളും അനുഭൂതിയും പകര്‍ന്നിട്ടുണ്ട്. ചില ഗ്രന്ഥങ്ങള്‍ റഫറന്‍സ് ഗ്രന്ഥമെന്നോണം എപ്പോഴും കൂടെ കരുതാറുണ്ട്. മതപണ്ഡിതരും അല്ലാത്തവരുമായി രചിച്ച നബി ചരിതങ്ങളില്‍, പഠനങ്ങളില്‍ പലതും പല കാരണങ്ങള്‍ കൊണ്ട് പ്രിയപ്പെട്ടതാവുന്നുണ്ട്. എന്നാല്‍ എന്തുകൊണ്ടൊക്കെയോ മനസില്‍ എപ്പോഴും തങ്ങി നില്‍ക്കുന്ന തിരുനബി പഠനങ്ങളുടെ കൂട്ടത്തില്‍ […]

ആരാണ് മഹാന്മാരായ എഴുത്തുകാര്‍?

ആരാണ് മഹാന്മാരായ എഴുത്തുകാര്‍?

പുണ്യനബിയുടെ(സ) മഹത്വവും ഔന്നത്യവും പോലെ തന്നെ നബി ചരിത്ര പഠനങ്ങള്‍ക്കും ഔന്നത്യം കാണാനാവും. നബിയെ(സ) രേഖപ്പെടുത്താനുള്ള പ്രയത്‌നം നബിയുടെ(സ) കാലഘട്ടത്തില്‍ തന്നെ തുടക്കം കുറിച്ച ഒരു മഹാ പ്രസ്ഥാനമാണ്. ഹദീസ് രേഖപ്പെടുത്തുന്ന പതിവ് അന്നുണ്ടല്ലോ. നബി വചനങ്ങള്‍ മാത്രമല്ലല്ലോ ഹദീസുകള്‍; നബിയുടെ(സ) ജീവിതത്തിലെ വിവിധങ്ങളായ സന്ദര്‍ഭങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടാണ്, ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഇസ്‌ലാമിലെ മൂല പ്രമാണമായ, കടലുപോലെ പരന്നുകിടക്കുന്ന ഹദീസുകളെ നമുക്ക് കാണാന്‍ കഴിയുക. പുണ്യനബിയെ(സ) പഠിച്ച് പകര്‍ത്തുക എന്നതാണ് അന്നുമിന്നും പ്രവാചക സ്‌നേഹികളുടെ ഏറ്റവും വലിയ തിടുക്കവും […]

യൂറോപ്പ് ഇപ്പോള്‍ കുറേക്കൂടി പക്വമാണ്

യൂറോപ്പ് ഇപ്പോള്‍ കുറേക്കൂടി പക്വമാണ്

മുഹമ്മദ് നബിയെക്കുറിച്ചുള്ള ആധുനികപഠനങ്ങള്‍ വിശകലനം ചെയ്യവേ മുന്‍മാര്‍ക്‌സിസ്റ്റും, നബിയുടെ ജീവചരിത്രകാരനുമായ ഫ്രഞ്ച് ഓറിയന്റലിസ്റ്റ് മാക്‌സിം റോഡിന്‍സണ്‍, ഫ്രാന്‍സില്‍ ഒരു ബുക്ക്ലബ് നടത്തിയ അഭിപ്രായ വോട്ടെടുപ്പിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. ആരുടെ ജീവചരിത്രമാണ് പ്രസിദ്ധീകരിച്ച് കാണാന്‍ ആഗ്രഹിക്കുന്നതെന്ന് മുന്‍ഗണനാക്രമത്തില്‍ എഴുതാനാണ് ബുക്ക്ലബ് അംഗങ്ങളോട് ആവശ്യപ്പെട്ടത്. മറ്റുള്ളവരെയെല്ലാം ബഹുദൂരം പിന്നിലാക്കി മുഹമ്മദ് നബിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത്.(1) നബിയുടെ ജീവിതത്തെക്കുറിച്ച് ധാരാളം എഴുതപ്പെട്ടിട്ടുണ്ടെങ്കിലും ദൈവദൂതന്‍, രാഷ്ട്രതന്ത്രജ്ഞന്‍, ഭരണാധികാരി, തത്വചിന്തകന്‍, പോരാളി, സമാധാനപ്രവര്‍ത്തകന്‍ തുടങ്ങിയ വിവിധ തലങ്ങളില്‍ വ്യാപരിച്ച ആ ബഹുമുഖജീവിതം ഇനിയും […]

കാരുണ്യത്തിന്റെ മഹാ ആകാശങ്ങള്‍

കാരുണ്യത്തിന്റെ മഹാ ആകാശങ്ങള്‍

തിരുനബി(സ) കുറിച്ചുള്ള ചരിത്ര പഠനങ്ങളില്‍ ക്ലാസിക്കല്‍ പഠന രീതികളില്‍ നിന്നും വിഭിന്നമായി രണ്ടുതരം രീതികളാണ് ഇന്ന് പ്രധാനമായും കണ്ടുവരുന്നത്. ശരീഅതിന്റെ വിധി വിലക്കുകള്‍ തിരുനബിയുടെ ചരിത്രത്തില്‍നിന്ന് കണ്ടെത്തുകയും, ഖുര്‍ആനും ഹദീസും പഠിപ്പിച്ച വിധി വിലക്കുകള്‍ പ്രവാചകരുടെ ജീവിത വഴിയില്‍ എപ്രകാരമാണ് നടപ്പില്‍ വരുത്തിയത് എന്നന്വേഷിക്കുകയും ചെയ്യുന്ന ഫിഖ്ഹുസ്സീറകളാണ് ഒന്നാമത്തെ രീതി. തിരുജീവിതത്തിലെ ഓരോ അടരുകളില്‍ നിന്നും എന്തെല്ലാം വിധികളാണ് ലഭിക്കുക എന്നും ഏതെല്ലാം പ്രശ്‌നങ്ങള്‍ക്കാണ് പരിഹാരമാകുക എന്നും ഇവകള്‍ പരിശോധിക്കുന്നു. മറ്റൊരു രീതി അവിടുത്തെ ജീവിതാധ്യായങ്ങളില്‍ നിന്ന് […]