Issue

ധൈഷണിക വ്യവഹാരങ്ങളുടെ കഥ കഴിയുകയാണോ?

ധൈഷണിക വ്യവഹാരങ്ങളുടെ കഥ കഴിയുകയാണോ?

ഇക്കഴിഞ്ഞ നവംബര്‍ ഒന്നിന് ഷാര്‍ജയില്‍ വിമാനമിറങ്ങി മകളുടെ അജ്മാനിലെ താമസസ്ഥലത്തേക്ക് സഞ്ചരിക്കുമ്പോള്‍ പാതയോരത്ത് വരവേറ്റത് ‘കിസ്സ ഹുറൂഫ്'( A Tale of Letters) എന്നെഴുതിയ കൂറ്റന്‍ ഹോര്‍ഡിങ്ങുകളായിരുന്നു. അക്ഷരങ്ങളുടെ കഥ പറയുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ കുതൂഹലങ്ങളിലേക്ക് ആകസ്മികമായെങ്കിലും കയറിച്ചെല്ലാന്‍ സാധിച്ചത് സൗഭാഗ്യമായി തോന്നി. അതോടെ പത്തുദിവസത്തെ യാത്രാപരിപാടികള്‍ മാറിമറിഞ്ഞു. ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞ അക്ഷരോത്സവത്തിന്റെ ഭാഗമാവുക എന്നത് എത്രയോ മലയാളികളുടെ വാര്‍ഷികചര്യയായി വളര്‍ന്നുകഴിഞ്ഞ സ്ഥിതിക്ക് അവസരം പ്രയോജനപ്പെടുത്താതിരിക്കുന്നത് ഭീമന്‍ നഷ്ടമായിരിക്കുമെന്ന് കരുതി. പുസ്തകപ്രകാശനചടങ്ങില്‍ പങ്കെടുത്ത് പടങ്ങള്‍ […]

മദീനയിലെ മധുരാനുഭവങ്ങള്‍

മദീനയിലെ മധുരാനുഭവങ്ങള്‍

സമയം 8:41. സഊദി എയര്‍ലന്‍സ് ജിദ്ദ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്നു. മഞ്ഞുമലകള്‍ പോലെ ഉയര്‍ന്ന് നില്‍ക്കുന്ന മേഘ വിസ്മയങ്ങള്‍ക്കുള്ളിലൂടെ ആകാശപ്പക്ഷി കുതിച്ചു പായുകയാണ്. രണ്ടാഴ്ചയായി തന്നെ കാത്തു പാര്‍ത്തു കഴിയുന്ന പുത്രകളത്രാദികളെ കുറിച്ചുള്ള ഓര്‍മകള്‍ക്ക് ഇടയിലേക്ക്, സമ്മതം ചോദിക്കാതെ മദീനയിലെ മധുരാനുഭവങ്ങള്‍ വിരുന്നുവന്നു.. ഈ യാത്ര ഏറെ വ്യതിരിക്തമായിരുന്നു. മദീനയുടെ ചാവി ഉഹ്ദിലാണെന്ന പുതിയ വിവരം കേട്ടപ്പോള്‍ ആദ്യം വിസ്മയപ്പെട്ടു. വിശുദ്ധ ഖുര്‍ആനിലെ ഇത്രാം അധ്യായത്തിലെ ഇത്രാം സൂക്തത്തിലെ പരാമര്‍ശമല്ല മേല്‍പറഞ്ഞത്. പ്രത്യുത ആത്മജ്ഞാനികള്‍ക്ക് അവരുടെ അനുഭവങ്ങളിലൂടെയോ […]

സഖാക്കളേ, സുഹൃത്തുക്കളേ നിങ്ങള്‍ ഇടതുപക്ഷമാണ് അത് മറക്കരുത്

സഖാക്കളേ, സുഹൃത്തുക്കളേ നിങ്ങള്‍ ഇടതുപക്ഷമാണ് അത് മറക്കരുത്

കേരളത്തിലിപ്പോള്‍ സംഘപരിവാര്‍ അഴിച്ചുവിട്ടിരിക്കുന്ന സമരത്തിലൂടെ ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രധാന ഇരയായിക്കൊണ്ടിരിക്കുന്നത് സ്ത്രീ സമൂഹമാണ്. വിശ്വാസത്തില്‍ അഭയം പ്രാപിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന വീട്ടടിമകളായിരിക്കുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവരുടെ വിശ്വാസത്തെ രക്ഷിക്കാനുള്ള രക്ഷകരുടെ വേഷമാണ് ഇന്ന് സംഘപരിവാറിനുള്ളത്. നമ്മുടെ ഇടത് ലിബറല്‍ കുടുംബങ്ങളിലും പൗരസമൂഹത്തിലും പണ്ടേ രണ്ടാംതരം പൗരികളായി പിന്നിലേക്ക് മാറ്റിനിര്‍ത്തപ്പെട്ട സ്ത്രീകള്‍ക്ക് മതവിശ്വാസത്തിന്റെ മണ്ഡലത്തില്‍ ഒന്നാം തരം പൗരത്വവും മുന്‍നിരയുമാണ് സംഘപരിവാര്‍ വച്ചുനീട്ടുന്നത്. വീട്ടുവാതിലുകള്‍ തുറന്ന് അയ്യപ്പനാമജപവുമായി മുന്‍നിരയിലേക്ക് വരാനാണ് അവര്‍ സ്ത്രീകളെ വിളിക്കുന്നത്. അത് ചെവിക്കൊള്ളുന്ന സ്ത്രീകളുടെ […]

ഒന്നും സൃഷ്ടിക്കാത്തവര്‍ക്ക് ചരിത്രം മായ്ക്കാന്‍ എന്തെളുപ്പം?

ഒന്നും സൃഷ്ടിക്കാത്തവര്‍ക്ക് ചരിത്രം മായ്ക്കാന്‍ എന്തെളുപ്പം?

അലീഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലെ പഠനകാലത്ത് സുഹൃത്ത് ഷമീം അഹ്മദ് ഖാന്റെ ബന്ധുവീട്ടിലേക്കുള്ള യാത്രയില്‍ അലഹബാദ് റെയില്‍വേ സ്റ്റേഷനില്‍ ചെന്നിറങ്ങിയപ്പോള്‍ കണ്ണില്‍ തറച്ചുനിന്നത് ഉര്‍ദുവിലെഴുതിയ സ്ഥലപ്പേരാണ്: ഇലാഹബാദ്. ദൈവത്തിന്റെ നഗരം. മൂന്ന് പുണ്യനദികള്‍, ഗംഗയും യമുനയും ഐതിഹ്യത്തിലെ സരസ്വതിയും ഒത്തുചേരുന്ന സംഗമഭൂമി. നെഹ്‌റു കുടുംബത്തിന്റെ ആരൂഢം ബഹുസ്വരത കളിയാടിയ ഈ മഹാനഗരത്തിലാണ്. അക്ബര്‍ ഇലാഹാബാദി, ഫിറാഖ് ഗോരഖ്പൂരി, ഹരിവംശ് റായ് ബച്ചന്‍ (അമിതാഭ് ബച്ചന്റെ പിതാവ്) തുടങ്ങിയ ലബ്ധപ്രതിഷ്ഠരായ കവികളെ രാജ്യത്തിന് നല്‍കിയ സാംസ്‌കാരികസമേകതയുടെ ഫലഭൂയിഷ്ഠ മണ്ണ്. അലഹബാദ് […]

നബിയുടെ മദീന ആധുനിക നാഗരികതയെ ചിലതോര്‍മിപ്പിക്കുന്നുണ്ട്

നബിയുടെ മദീന ആധുനിക നാഗരികതയെ ചിലതോര്‍മിപ്പിക്കുന്നുണ്ട്

മാനവീയന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അമൂല്യങ്ങളായ അനന്തരങ്ങളിലൊന്നാണ് ഇസ്‌ലാമും പ്രവാചകനായ മുഹമ്മദും(സ്വ). വിവേകപൂര്‍ണമായ ഒരു വിലയിരുത്തല്‍ ഇസ്‌ലാമിനോ മുഹമ്മദ് നബിക്കോ സാമാന്യചരിത്രം പൊതുവില്‍ അനുവദിച്ചിട്ടില്ല (അപവാദങ്ങള്‍ ഇല്ലെന്നിരിക്കിലും). ഇസ്‌ലാംവിശ്വാസികള്‍ക്ക് പ്രവാചകന്‍ പ്രണയാര്‍ദ്രമായൊരു വികാരമാണ്. വിമതര്‍ക്കോ, ഒരാസുരമൂര്‍ത്തിയും. എഴുതപ്പെട്ട ചരിത്രങ്ങളില്‍ ബഹുഭൂരിഭാഗവുമാകട്ടെ ഈ വിടവ് നികത്താന്‍ കാര്യമായെന്തെങ്കിലും ചെയ്തിട്ടില്ല. ഇവിടെയാണ് പ്രവാചകന്റെ നഗരത്തെക്കുറിച്ച് പുറത്തിറങ്ങാനിരിക്കുന്ന ‘പ്രാവചകന്റെ മദീന: രാഷ്ട്രം, സമൂഹം, സമ്പദ് വ്യവസ്ഥ’ എന്ന പുസ്തകത്തിന്റെ പ്രസക്തി. അക്കാദമിക മലയാളത്തില്‍ ഇസ്‌ലാം സംബന്ധിയായി ഇതുപോലെ ഏറെ പുസ്തകങ്ങളില്ല. രേഖകളും വിശകലനങ്ങളുമുപയോഗിച്ച് നിഗമനങ്ങളിലെത്തുന്നതാണ് […]