Issue

മദീന പറയുന്ന രാഷ്ട്രീയം

മദീന പറയുന്ന രാഷ്ട്രീയം

ജനാധിപത്യത്തെ കുറിച്ച് സംസാരിച്ചു തുടങ്ങുക എബ്രഹാം ലിങ്കന്റെ റൈം സ്‌കീമൊത്ത നിര്‍വചനം ഉരുവിട്ടു കൊണ്ടായിരിക്കും. ജനങ്ങളാല്‍, ജനങ്ങള്‍ക്ക് വേണ്ടി… ജനാധിപത്യത്തെ ഒരു ഭരണക്രമമായി മാത്രം കാണാനാണ് ഇത്തരം നിര്‍വചനങ്ങള്‍ ശ്രമിക്കുന്നത്. അത് പ്രാതിനിധ്യ പങ്കാളിത്തത്തെ മുന്നോട്ട് വെക്കുന്നു. ഭൂരിപക്ഷത്തിന്റെയോ എണ്ണത്തിന്റെയോ കളിയാണത്. നമ്പറാണ് പ്രശ്‌നം. നമ്പറൊത്താല്‍ ഏത് അനീതിയും ആധികാരികമാകും, നിയമപരമാകും. ജര്‍മനിയിലും ഇറ്റലിയിലും ഹിറ്റ്‌ലറും മുസോളിനിയും ആഘോഷിച്ചതും ഭൂരിപക്ഷത്തിന്റെ യുക്തിയായിരുന്നുവല്ലോ. അതില്‍ നിന്ന് ഇന്ത്യയെപോലുള്ള രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന ജനാധിപത്യം വ്യത്യസ്തമാകുന്നത് തിരുത്തല്‍ ശക്തിയാകാന്‍ ഈ ഭരണക്രമത്തിന് […]

‘അതിസാഹസികം’ എന്ന നാടകം

‘അതിസാഹസികം’ എന്ന നാടകം

വര്‍ത്തമാന ഇന്ത്യയുടെ കലുഷിത രാഷ്ട്രീയാന്തരീക്ഷം ഒട്ടേറെ പ്രതിസന്ധികളെയാണ് പ്രതിനിധീകരിക്കുന്നത്. 2014ല്‍ അധികാരമേറ്റ സര്‍ക്കാറും, തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും രാജ്യത്തിന്റെ നിലനില്പിനെയും ബഹുസ്വര മാനങ്ങളെയും വ്യതിചലിപ്പിച്ചിട്ടുണ്ട്. ഒരു ഭരണകൂടത്തിന്റെ നിശ്ചിത അജണ്ടകളും അവയെ നിലവില്‍ വരുത്താന്‍ നടത്തുന്ന പ്രക്രിയകളും ഒരു ജനതയെ എത്രത്തോളം ഭിന്നിപ്പിക്കുന്നുണ്ടെന്ന് നാം കണ്ടു. ഇത്തരം സങ്കീര്‍ണമായ രാഷ്ട്രീയ ചുറ്റുപാടുകളില്‍ മാധ്യമങ്ങള്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് പ്രസക്തിയുണ്ട്. ഇന്ത്യയില്‍ തീവ്ര വലതുപക്ഷം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂരിപക്ഷ വാദികളിലുള്ള കാഴ്ചപ്പാടുകളില്‍ നിന്ന് വ്യത്യസ്തമല്ല. […]

വിശ്വാസവും വ്യാപാരവും തമ്മില്‍

വിശ്വാസവും വ്യാപാരവും തമ്മില്‍

ചരിത്രത്തില്‍ ചില മുന്തിയ രസങ്ങളുണ്ട്. അതിലൊന്നാണ് ഒമാനികളുടെ സൗഹൃദങ്ങള്‍. അവര്‍ ബ്രിട്ടീഷുകാരുമായി സൗഹൃദം നില നിറുത്തുമ്പോള്‍ തന്നെ അവരുടെ ഒന്നാം ശത്രുവായ ടിപ്പു സുല്‍താനുമായും നല്ല വ്യാപാര ബന്ധത്തിലായിരുന്നു. ഒമാന്‍ തീരത്ത് ഈ പരസ്പര ശത്രുക്കള്‍ വൈരം മറന്ന് സ്വന്തം ലാഭം സുരക്ഷിതമാക്കുകയായിരുന്നു. ടിപ്പു സുല്‍താന്‍ തന്റെ നാട്ടില്‍ ഫ്രഞ്ചുകാരുടെ സഹായത്തോടെ വ്യാപാര രംഗത്ത് നിന്ന് ബ്രിട്ടീഷുകാരെ ഒഴിവാക്കിയെങ്കില്‍ വിദേശത്ത് ബ്രിട്ടനെ ഒഴിവാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. പരമാവധി ബ്രിട്ടീഷ് കമ്പനികളെ മാറ്റി നിറുത്താന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്. ടിപ്പു […]

‘തേജസ് ‘ തിരോഭവിക്കുമ്പോള്‍

‘തേജസ് ‘ തിരോഭവിക്കുമ്പോള്‍

ഡിജിറ്റല്‍ യുഗത്തില്‍ പത്രങ്ങളുടെ മരണം വാര്‍ത്താമൂല്യം നഷ്ടപ്പെട്ട വര്‍ത്തമാനമാണ്. നൂറ്റാണ്ടുകളുടെ പാരമ്പര്യവും വിശ്വമാകെ സദ്കീര്‍ത്തിയും കൈമുതലായ എത്രയോ മുന്തിയ പത്രപ്രസിദ്ധീകരണങ്ങള്‍ ചരിത്രത്തിലേക്ക് തിരോഭവിക്കുന്ന റിപ്പോര്‍ട്ടുകള്‍ നിരന്തരം വരുമ്പോള്‍ അതില്‍ അതിശയം പ്രകടിപ്പിക്കാനോ കണ്ണീര്‍ വാര്‍ക്കാനോ ആരും മെനക്കെടാറില്ല. ഇന്റര്‍നെറ്റിന്റെ ആഗമത്തോടെ സോഷ്യല്‍മീഡിയ ഏറ്റവും ശക്തമായ ആശയവിനിമയ ഉപാധിയായി മാറുകയും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രകാശവേഗത്തില്‍ വാര്‍ത്തകള്‍ വിതറുകയും ചെയ്യുമ്പോള്‍ കടലാസില്‍ കുറിച്ചിട്ട അക്ഷരങ്ങ ള്‍ക്കാണ് പാവനത എന്ന് ആര് ശഠിച്ചാലും കാലം അവരെ അവഗണിക്കുമെന്നുറപ്പാണ്. കൊച്ചുകേരളത്തിന്റെ പത്രപ്രസിദ്ധീകരണമേഖലയില്‍നിന്ന് ചരിത്രത്തിലേക്ക് […]

ഭ്രാന്തന്‍ കാഴ്ചക്കാരെയാണോ മാധ്യമങ്ങള്‍ക്ക് വേണ്ടത്?

ഭ്രാന്തന്‍ കാഴ്ചക്കാരെയാണോ മാധ്യമങ്ങള്‍ക്ക് വേണ്ടത്?

മാധ്യമങ്ങളുടെ ഇടപെടലുകള്‍ കൂടുതല്‍ പ്രസക്തമായിരുന്ന ദിവസങ്ങളാണ് കടന്നുപോയത്. നോട്ടുനിരോധനത്തിന്റെ രണ്ടാം വാര്‍ഷികവും അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമായിരുന്നു ഈ നാളുകളിലെ മുഖ്യ ചര്‍ച്ചാവിഷയങ്ങള്‍. രണ്ടും വ്യത്യസ്ത ധ്രുവങ്ങളിലുള്ള പ്രശ്‌നങ്ങളാണ്. പക്ഷേ അവയോടുള്ള മാധ്യമ സമീപനം കരുതലോടുകൂടിയാവണം. ഇന്ത്യ കണ്ട സാമുദായിക പ്രശ്‌നങ്ങളില്‍ വര്‍ധിച്ച പ്രഹരശേഷിയുണ്ടായിരുന്നവയാണ് രാമക്ഷേത്രത്തിനായുള്ള അവകാശവാദവും, ബാബരി മസ്ജിദിന്റെ തകര്‍ച്ചയും സൃഷ്ടിച്ചത്. ഇന്നും തീവ്രവലതുപക്ഷം മുന്നോട്ടുവെക്കുന്ന ഹിന്ദു രാഷ്ട്രീയത്തിന്റെ മുഖ്യപ്രതിരൂപമാണ് രാമക്ഷേത്രനിര്‍മാണം. ഹിന്ദു വോട്ട് ഏകീകരിക്കാന്‍ ആര്‍ എസ് എസിനും മറ്റ് സമാന സംഘടനകള്‍ക്കും ഇത്രയും മൂര്‍ച്ചയുള്ള […]