Issue

സ്വവര്‍ഗരതിക്ക് പച്ചക്കൊടി: യുവര്‍ ഓണര്‍, വിക്ക് വിക്ക് തന്നെയാണ്

സ്വവര്‍ഗരതിക്ക് പച്ചക്കൊടി: യുവര്‍ ഓണര്‍, വിക്ക് വിക്ക് തന്നെയാണ്

ഈയടുത്തായി പരമോന്നത നീതിപീഠത്തില്‍ നിന്ന് കേട്ടു കൊണ്ടിരിക്കുന്ന വിധികള്‍ ഞെട്ടിപ്പിക്കുന്നതാണ്. സെക്ഷന്‍ 377 ലെ ചില ഭാഗങ്ങള്‍ നീക്കം ചെയ്ത് സ്വവര്‍ഗരതിയെ നിയമപരമായി അനുവദിക്കുന്ന വിധി ഉദാഹരണം. ഉദാരലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന ഏത് വിധിയും സമൂഹത്തില്‍ ലൈംഗിക അരാജകത്വം സൃഷ്ടിക്കും. സന്താനോല്‍പാദനത്തിനും മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനും പ്രകൃതിപരമായ രീതിയാണ് എതിര്‍ ലിംഗത്തില്‍പെട്ടവരുമായുള്ള ഇണചേരല്‍. അതിന്റെ വ്യവസ്ഥാപിതവും ആരോഗ്യകരവും ഭദ്രവുമായ വഴിയാണ് വിവാഹം. ലൈംഗികാസ്വാദനത്തിനോടൊപ്പം ബാധ്യതകളും കടപ്പാടുകളുമുള്ള, സ്‌നേഹവും ബഹുമാനാദരങ്ങളുമുള്ള സംതൃപ്തകുടുംബമാണ് വിവാഹത്തിന്റെ ഫലം. അതുകൊണ്ടാണ് അതിനെ തികച്ചും പ്രകൃതി വിരുദ്ധമായ […]

മീ റ്റൂ: മാധ്യമ വിശ്വാസ്യത

മീ റ്റൂ: മാധ്യമ വിശ്വാസ്യത

ഹോളിവുഡില്‍ ഹാര്‍വേ ഐന്‍സ്റ്റൈന്നെതിരെ നടന്ന ‘മീ റ്റൂ'(Me too) മൂവ്‌മെന്റിന് ശേഷം ലോകത്തെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ അവര്‍ ജോലി സ്ഥലത്ത് നിന്ന് നേരിടേണ്ടി വന്ന ലൈംഗിക ചൂഷണവും അരക്ഷിതാവസ്ഥയും തുറന്നു പറയാന്‍ തുടങ്ങി. അപ്രതീക്ഷിതമായി ഒക്ടോബര്‍ 5 മുതല്‍ ഇന്ത്യന്‍ മാധ്യമരംഗത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നിരവധി സ്ത്രീകള്‍ ട്വിറ്ററിലൂടെ ലൈംഗിക ചൂഷണാരോപണം ഉന്നയിച്ചു. മാധ്യമ ലോകത്തെ ഈ പിന്നാമ്പുറ കഥകളില്‍ ‘ടൈംസ് ഓഫ് ഇന്ത്യ’, ‘ഹിന്ദുസ്ഥാന്‍ ടൈംസ്’, ‘നെറ്റ്‌വര്‍ക്ക് 18’, ‘ദ ക്വിന്റ്’ […]

മൂല്യനിരാസത്തിന്റെ ജുഡീഷ്യല്‍ അട്ടിമറി

മൂല്യനിരാസത്തിന്റെ ജുഡീഷ്യല്‍ അട്ടിമറി

2018 ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിലെ നാഴികക്കല്ലാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഉന്നത നീതിപീഠം ഇതുപോലെ വിവാദക്കൊടുങ്കാറ്റില്‍പെട്ട ഒരു കാലഘട്ടം ഉണ്ടായിട്ടില്ല. ജുഡീഷ്യറിയുടെ വിശ്വാസ്യതക്ക് കോട്ടം തട്ടി എന്ന് മാത്രമല്ല, ഭരണകൂടത്തിന്റെ അദൃശ്യകരങ്ങള്‍ ജഡ്ജിമാരുടെമേല്‍ അപകടകരമാംവിധം ദുസ്വാധീനം ചെലുത്തുകയാണെന്ന മുറവിളി ജുഡീഷ്യറിയുടെ അകത്തളത്തില്‍നിന്ന് തന്നെ ഉയര്‍ന്നുകേട്ടു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ നടത്തിയ ഒരു മുന്നറിയിപ്പാണ് ഓര്‍മയിലേക്ക് കടന്നുവന്നത്. ‘ഖൗറശരശമൃ്യ, ഉീി’ േണൃശലേ ഥീൗൃ ഛയശൗേമൃ്യ’ നീതിന്യായ സംവിധാനമേ, നിങ്ങള്‍ സ്വമേധയാ ചരമഗീതം എഴുതരുതേ എന്നായിരുന്നു കൃഷ്ണയ്യര്‍ക്ക് കേണപേക്ഷിക്കാനുണ്ടായിരുന്നത്? മറ്റേത് […]

ഒരു ആത്മായനത്തിന്റെ അനുഭൂതി

ഒരു ആത്മായനത്തിന്റെ അനുഭൂതി

നിസ്തുലമായ ഹൃദയശുദ്ധിക്കും സ്തുത്യര്‍ഹമായ കര്‍മോത്സുകതക്കും പ്രപഞ്ചാധികാരി അവന്റെ ഇഷ്ടദാസന് നല്‍കിയ അംഗീകാരമായിരുന്നു മിഅ്‌റാജ്. ഔന്നിത്യത്തിന്റെ പടവുകളിലേക്ക് അടിമയെ രാപ്രയാണം നടത്തിച്ച നാഥന്‍ എത്ര പരിശുദ്ധന്‍! ഭൗതികതയുടെ പരിസരത്തുനിന്ന് ഉയര്‍ന്ന് ആത്മീയതയുടെ വിഹായസിലേക്കും അവിടുന്ന് സൃഷ്ടികള്‍ക്ക് പരിചിതമല്ലാത്ത മറ്റൊരിടത്തേക്കുമായിരുന്നു ആ പ്രയാണം. വിജയത്തിന്റെയും സ്വീകാര്യതയുടെയും പൂര്‍ണതയുടെയും അകങ്ങളിലേക്കുള്ള അഭൗതിക പ്രയാണം. ചുരുങ്ങിയ സമയങ്ങള്‍ക്കുള്ളില്‍ ഭൗമപരിസരം വിട്ട് സപ്തവാനവും താണ്ടിയുള്ള ഈ സഞ്ചാരം അഭൗതിക പ്രയാണമല്ലാതെ മറ്റെന്താണ്? തന്നിലേക്കടുക്കാന്‍ തന്റെ സ്‌നേഹിതര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് അല്ലാഹു അവസരം നല്‍കുക. സ്‌നേഹ ഭാജനത്തിന് […]

ദീപക് മിശ്രക്ക് മാധ്യമ ശുശ്രൂഷ

ദീപക് മിശ്രക്ക് മാധ്യമ ശുശ്രൂഷ

സുപ്രീം കോടതി നടത്തിയ ചരിത്രപരമായ വിധി പ്രസ്താവനകളാണ് അടുത്തിടെ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. ആധാര്‍ തിരിച്ചറിയല്‍ രേഖക്ക് ഭരണകൂടം കല്‍പിച്ച നിഷ്‌കര്‍ഷതയെ അസാധുവാക്കി കൊണ്ടുള്ള കോടതി വിധിയാണ് സെപ്തംബര്‍ 27ന് വന്നത്. കോടാനുകോടി ജനങ്ങളുടെ ബയോ മെട്രിക് വിവരങ്ങളെ ക്രോഡീകരിക്കാന്‍ കഴിയുന്ന ഈ സംവിധാനം ഭരണകൂടം ജനങ്ങളുടെ മേല്‍ നടത്തുന്ന ഒളിനിരീക്ഷണം (പൗരന്റെ സാമൂഹികമായും രാഷ്ട്രീയമായുമുള്ള ചലനങ്ങളെ അവരറിയാതെ നിരീക്ഷിക്കുന്നത്) ആണ്. ആധാര്‍ ഒരു മണി ബില്‍ ആയി കൊണ്ടുവന്നതിനാല്‍ രാജ്യസഭയില്‍ ആധാറിനെ എതിര്‍ക്കാനും […]