Issue

ഗുഹാവാസികളുടെ നഗരം

ഗുഹാവാസികളുടെ നഗരം

മദാഇന്‍സ്വാലിഹിലേക്ക് പോകുമ്പോള്‍ ഹിജാസ് റയില്‍വേയുടെ അവശിഷ്ടങ്ങള്‍ പലയിടത്തും കണ്ടു. പാളങ്ങളും തകര്‍ന്ന യന്ത്രഭാഗങ്ങളുമെല്ലാം. സിറിയയിലെ ഡമസ്‌കസില്‍നിന്ന് മദീനയിലേക്ക് ഒരു റെയില്‍പ്പാത വിഭാവനം ചെയ്യപ്പെട്ടു എന്നതുമാത്രമല്ല ഏത് സാക്ഷാത്കരിക്കപ്പെടുകയും ചെയ്തു എന്ന് പറയുമ്പോള്‍ വിസ്മയകരമായി തോന്നാം. 1908 സെപ്തംബര്‍ ഒന്നിന് ഈ പാത മദീനയിലെത്തി. 1913ല്‍ മധ്യഡമസ്‌കസില്‍ ഹിജാസ് റയില്‍വേ സ്റ്റേഷന്‍ തുറന്നു. ആയിരത്തിമുന്നൂറ് കിലോമീറ്റര്‍ ദൂരമായിരുന്നു ഈ പാത. പഴയ റയില്‍വേസ്റ്റേഷന്റെ അവശിഷ്ടങ്ങള്‍ ഹിജാസ് മേഖലയിലെ യാത്രയില്‍ കാണുകയും ചെയ്യാം. പഴയ റയില്‍പാതയുടെ സ്മാരകമായി ചെറിയ മ്യൂസിയവും […]

ഇസ്‌റാഈല്യരുടെ ധിക്കാരം

ഇസ്‌റാഈല്യരുടെ ധിക്കാരം

മനുഷ്യന് നന്ദി വേണം. കിട്ടിയ ഗുണങ്ങളില്‍ തൃപ്തനാകണം. അതെടുത്ത് പറയണം. ഓര്‍ക്കണം. നിന്റെ നാഥന്റെ അനുഗ്രഹത്തെ കീര്‍ത്തിക്കുക(സൂറത്തുള്ളുഹാ/ 11) എന്ന സൂക്തത്തിന്റെ പാഠം അതാണ്. ‘അല്ലയോ, ഇസ്രയേല്‍ മക്കളേ. ഞാന്‍ നിങ്ങള്‍ക്ക് ചൊരിഞ്ഞുതന്ന അനുഗ്രഹം ഓര്‍ത്തുനോക്കൂ. എന്നോട് ചെയ്ത കരാര്‍ പാലിക്കുക! നിങ്ങളോടുള്ള കരാര്‍ ഞാനും പൂര്‍ത്തീകരിക്കാം. എന്നെ മാത്രം പേടിക്കുക'(സൂറത്തുല്‍ബഖറ/ 40). ഇബ്‌റാഹീം നബിയുടെ ഇരുമക്കളിലുമായി ദൈവദൂത ശൃംഖലയുടെ രണ്ട് കൈവഴികള്‍. അല്ലാഹു നല്‍കിയ വലിയൊരു ഔദാര്യമാണത്. ഇസ്ഹാഖ് നബിയുടെ(അ) പരമ്പര യഅ്ഖൂബ്, യൂസുഫ്(അ) എന്നിവരിലൂടെ […]

ചിതറിയ ആ ശരീരം പ്രതീക്ഷകളുടെ അവസാനമാണ്

ചിതറിയ ആ ശരീരം പ്രതീക്ഷകളുടെ അവസാനമാണ്

”കഴുത്തില്‍ പിടിച്ച് കുട്ടിക്കുറ്റവാളി അവളെ തടയുകയും തന്റെ ഒരു കൈ കൊണ്ട് അവളുടെ വായ് മൂടുകയും അവളെ തള്ളിയിടുകയും ചെയ്തു. പ്രതി മന്നു അവളുടെ കാലുകള്‍ അമര്‍ത്തിപ്പിടിക്കുകയും കുട്ടിക്കുറ്റവാളി ബലംപ്രയോഗിച്ച് അവള്‍ക്ക് മൂന്ന് മാനറുകള്‍ നല്‍കുകയും ചെയ്തു. അബോധാവസ്ഥയിലായ ഇരയെ കുട്ടിക്കുറ്റവാളി ബലാത്സംഗം ചെയ്തു. തുടര്‍ന്ന് മന്നുവും ബലാത്സംഗത്തിന് ശ്രമിച്ചെങ്കിലും അത് നടന്നില്ല. അതിനുശേഷം അവര്‍ അവളെ ദേവിസ്ഥാനില്‍ കൊണ്ടുപോകുകയും മേശക്കടിയിലെ രണ്ട് ചട്ടായികള്‍ക്കു (പ്ലാസ്റ്റിക്ക് പായ) മേലെ അവളെ കിടത്തുകയും രണ്ട് ഡാരികള്‍ (പരുത്തിപ്പായകള്‍) ഉപയോഗിച്ച് […]

ഉന്നാവോ:യോഗി ഭരണം അത്രമേല്‍ അശ്ലീലമാകയാല്‍

ഉന്നാവോ:യോഗി ഭരണം അത്രമേല്‍ അശ്ലീലമാകയാല്‍

ഫാഷിസത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളിലൊന്ന് അത് അങ്ങേയറ്റം സ്ത്രീവിരുദ്ധമായിരിക്കുമെന്നതാണ്. ജനവിരുദ്ധമായ ഏത് അധികാര കേന്ദ്രീകരണവും സ്ത്രീകളുടെ മാനത്തിന് മേല്‍ അവകാശം സ്ഥാപിക്കുന്നു. പഴയ രാജാക്കന്‍മാര്‍ അധികാരം കൊയ്യുമ്പോള്‍ അന്തഃപുരങ്ങളിലെ സ്ത്രീകളെ കൂടി തങ്ങളുടെ ഭോഗാസക്തിയിലേക്ക് അണിചേര്‍ത്തിരുന്നു. എം ടിയുടെ രണ്ടാമൂഴത്തില്‍ ഭീമനോട് ദുര്യോധനന്‍ പറയുന്നുണ്ട്: ‘ആദ്യം വീഴുന്ന മൃഗം, ആദ്യം കൊല്ലുന്ന ശത്രു, ആദ്യം അനുഭവിക്കുന്ന പെണ്ണ് ഇതൊക്കെ ആണിന് എന്നും ഓര്‍മിക്കാനുള്ളതാണ്’ ഇതു പറയുന്ന ദുര്യോധനനും കേള്‍ക്കുന്ന ഭീമനും കുമാരന്‍മാരാണ്. ജുവനൈല്‍. അവര്‍ രാജകുമാരന്‍മാരാണ്. ക്ഷത്രിയരാണ്. അവര്‍ക്ക് […]

കത്വ:ഹൃദയം തകര്‍ന്ന രാജ്യത്തിന്റെ കണ്ണീര്‍തുരുത്ത്

കത്വ:ഹൃദയം തകര്‍ന്ന രാജ്യത്തിന്റെ കണ്ണീര്‍തുരുത്ത്

1990ലായിരുന്നു ആ യാത്ര. പത്രപ്രവര്‍ത്തക യൂണിയന്റെ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അമൃത്‌സറിലെത്തിയ ഞങ്ങള്‍ക്ക് ഒരുദിവസം ജമ്മുവില്‍ തങ്ങാന്‍ പാകത്തിലാണ് യാത്രാപരിപാടികള്‍ തയാറാക്കിയിരുന്നത്. ഒരു വ്യാഴാഴ്ച സന്ധ്യയോടെയാണ് തീവണ്ടി ജമ്മുവിലെത്തിയത്. നല്ല തണുപ്പ്. സൈനികവാഹനങ്ങളാണ് റോഡ് നിറയെ. പിറ്റേന്ന് രാവിലെ ശ്രീനഗര്‍ ഭാഗത്തേക്ക് ബസ് യാത്ര നടത്താന്‍ അനുമതി കിട്ടിയതുകൊണ്ട് നേരത്തെ കിടന്നുറങ്ങി. രാവിലെ ഏഴുമണിക്ക് തന്നെ ജമ്മു, തവി നദികള്‍ മുറിച്ചുകടന്ന് ബസ് ശ്രീനഗര്‍ പാതയിലൂടെ ഓടാന്‍ തുടങ്ങി. അരമണിക്കൂര്‍ ഓടിക്കാണും; കുന്നിന്‍ ചെരുവിലൂടെയായി യാത്ര. വളഞ്ഞും […]