Issue 1005

ആരാകണം മറുനാട്ടിലെ മലയാളി വിദ്യാര്‍ത്ഥി?

ഏതു കോഴ്സിനു പഠിക്കുകയാണെങ്കിലും അതില്‍ ‘മാസ്റര്‍’ ആവണം. ആ വിഷയവുമായി ബന്ധപ്പെട്ട് അറിയാത്തതൊന്നും ഉണ്ടാവരുത് എന്ന വാശി വേണം. ആ വാശി സ്വന്തം ഉള്ളില്‍ നിന്ന് വരുമ്പോള്‍ നന്നായി വായിക്കാനുള്ള പ്രേരണയുണ്ടാവും. യാസര്‍ അറഫാത്ത് ചേളന്നൂര്‍ അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ എം എ ഇക്കണോമിക്സിന് പഠിക്കുന്ന സുഹൈല്‍ മലപ്പുറം ജില്ലക്കാരനാണ്. ഫാറൂഖ് കോളേജിലെ ബിരുദ പഠനത്തിനു ശേഷം ഒരുപാട് സ്വപ്നങ്ങളുമായാണ് സുഹൈല്‍ അലിഗഢിലെത്തിയത്. എം എ ഒന്നാം സെമസ്റര്‍ കഴിഞ്ഞപ്പോള്‍ സുഹൈലിന് വല്ലാത്ത ഒരു നൊസ്റാള്‍ജിക് ഫീലിംഗ് […]

ഈജിപ്ത്; ഫറോവ മുതല്‍ മുര്‍സി വരെ

1.3 ബില്യണ്‍ ഡോളറിന്റെ സഹായം വീണ്ടുമുണ്ടാവുമെന്ന് ആവര്‍ത്തിക്കുമ്പോള്‍ അമേരിക്ക ഒന്നുറപ്പുവരുത്താന്‍ വിട്ടിട്ടുണ്ടാവില്ല; ഇസ്രയേലിന്റെ സുരക്ഷിതത്വം. ഇതി•ല്‍ തൊട്ടാല്‍ ഇഖ്വാനിന്ന് കൈറോ കയ്യൊഴിയേണ്ടിവരും, തീര്‍ച്ച ശാഹിദ് എണ്‍പത് വര്‍ഷത്തെ കാത്തിരിപ്പിനുശേഷം മുസ്ലിം ബ്രദര്‍ഹുഡ് എന്ന ‘ഇഖ്വാനുല്‍ മുസ്ലിമൂന്‍’ സംഘത്തിന് ഈജിപ്തിന്റെ ഭരണം കൈവന്നിരിക്കുന്നു. ഹസനുല്‍ ബന്നയും സയ്യിദ് ഖുതുബും സൈനബുല്‍ ഗസ്സാലിയും വിഭാവന ചെയ്ത മത രാഷ്ട്രമല്ല, മറിച്ച് കാലം തിരുത്തിപ്പഠിപ്പിച്ച സെക്കുലര്‍ ജനായത്തമാണ് ഇഖ്വാന്റെ രാഷ്ട്രീയാവതാരമായ ജസ്റിസ് ആന്റ് ഫ്രീഡം പാര്‍ട്ടി കാഴ്ചവെക്കാന്‍ പോകുന്നത്. തുര്‍ക്കിയില്‍ അര്‍ബക്കാന്റെ […]

പാങ്ങിലെ അസീസുമാര്‍ എങ്ങനെയാണ് ഇന്ത്യക്കാരല്ലാതാവുന്നത്?

രാജീവ് ശങ്കരന്‍ ഭരണകൂടത്തിന്റെ അവഗണനയിലുള്ള പ്രതിഷേധം ആയുധമെടുക്കലോളമെത്തുകയും ലക്ഷ്യം നേടാന്‍ സാധിക്കാതെ ഒത്തുതീര്‍പ്പിന് വഴങ്ങേണ്ടി വന്ന് നിരാശയിലാണ്ടിരിക്കുകയും ചെയ്ത ഒരു ജനത, രാജ്യത്തിന്റെ ജനനത്തോടെ അരക്ഷിതരാകുകയും പിന്നീട് ഭീകരവാദത്തിന്റെ നിഴലിലേക്ക് തള്ളപ്പെടുകയും ചെയ്ത മറ്റൊരു ജനത. ഇവ രണ്ടും സംഘര്‍ഷത്തിലേര്‍പ്പെടുന്നു. രണ്ടാമത് പറഞ്ഞ വിഭാഗത്തെ പുറത്താക്കി ഭൂമി സ്വന്തം ഗോത്രത്തിന്റേത് മാത്രമാക്കാന്‍ ആദ്യത്തവര്‍ ശ്രമിക്കുന്നു. അത്തരമൊരു സംഘര്‍ഷത്തിനൊടുവില്‍ ഉദയം കൊണ്ട കിംവദന്തിയുടെ പേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആദ്യം പറഞ്ഞ ജനതക്കും അവരുടെ അയല്‍പക്കങ്ങളില്‍ ജീവിക്കുന്ന […]

അവര്‍ ആത്മഹത്യാ വിസയില്‍ വന്നവരായിരുന്നില്ല

ജീവിക്കാന്‍ വേണ്ടി വരികയും ഒടുവില്‍ സ്വയം മരിച്ച് ശവപ്പെട്ടിയില്‍ നാട്ടിലേക്കു തിരിക്കുകയും ചെയ്യുന്നവര്‍, ജീവിതത്തില്‍ ശേഷിക്കുന്നവരെ ഓര്‍മിപ്പിക്കുന്നതെന്താണ്? ടി എ അലി അക്ബര്‍ ഗള്‍ഫ് നാടുകളിലെ നയതന്ത്ര കാര്യാലയങ്ങള്‍ അടുത്ത കാലത്തായി ഒരു നല്ല കാര്യം ചെയ്തു. അതതു രാജ്യങ്ങളില്‍ വെച്ച് ആത്മഹത്യ ചെയ്ത ഇന്ത്യക്കാരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കി. സ്വയം ജീവനൊടുക്കുന്നവരുടെ വാര്‍ത്തകള്‍ തുടരെത്തുടരെ റിപ്പോര്‍ട്ടു ചെയ്യേണ്ടി വന്ന പശ്ചാത്തലത്തിലാണ് സ്വയം ഹത്യയുടെ കണക്കുകള്‍ തേടാന്‍ മാധ്യമ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്. ഇങ്ങനെ സ്വയം തീര്‍ക്കാന്‍ […]

അജ്മീറെന്ന അദ്വിതീയ രൂപം

ഇന്ത്യന്‍ പ്ളാനിംഗ് കമ്മീഷന്‍ അംഗവും അക്കാഡമിക്കും സമകാലിക ആംഗ്ളോ ഇന്ത്യന്‍ എഴുത്തുകാരില്‍ പ്രമുഖയുമായ കാവേരി ഗില്ലിന്റെ അജ്മീര്‍ യാത്രയും ഉറൂസനുഭവങ്ങളും അവരുടെ യുക്തിവാദ ചിന്തകളെ തകിടം മറിച്ചിരിക്കുകയാണ്. ആര്‍ദ്രമായ ആധ്യാത്മിക അനുഭൂതി പകര്‍ന്ന, അതുല്യമായ സാംസ്കാരികാനുഭവമായ അജ്മീര്‍, വര്‍ഗീയതയിലാണ്ട ഇന്ത്യന്‍ പൊതു മണ്ഡലത്തെ തനിമയാര്‍ന്ന പാരമ്പര്യത്തിലേക്ക് പുനരാഗമനം ചെയ്യിക്കാന്‍ ഉപയുക്തമാണെന്ന് അവര്‍ നിരീക്ഷിക്കുന്നു. കാവേരി ഗില്‍/     വിവ. മുഹ്സിന്‍ എളാട് ഭാരതം സഞ്ചാരികളുടെ പറുദീസയാണ്. യാത്ര ചെയ്യാതെ ഇന്ത്യയില്‍ ജീവിക്കുന്നതിനൊരര്‍ത്ഥവുമില്ലെന്നാണ് എന്റെ സ്വകാര്യപരമായ വിശ്വാസം. […]