Issue 1007

എങ്ങനെയാണ് മലയാളിയുടെ നെല്ല് ഉണങ്ങിക്കരിഞ്ഞത്?

എങ്ങനെയാണ് മലയാളിയുടെ നെല്ല്  ഉണങ്ങിക്കരിഞ്ഞത്?

മലയാളിക്ക് പണം സുസ്ഥിര വികസനത്തിന് വിനിയോഗിക്കാനുള്ള ശ്രദ്ധയില്ല. മാധ്യമങ്ങളും കമ്പോളവും അവനെ വഴിതെറ്റിക്കുകയാണ്. ഇതുകൊണ്ടാണ് നെല്ല് പോയി അപ്പാര്‍ട്ട്മെന്റ് വരുന്നത്. പാലും മുട്ടയും പോയി ലൈംഗികോത്തേജക ഔഷധങ്ങള്‍ വരുന്നത്. രാജീവ് ശങ്കരന്‍ കേരളത്തില്‍ നെല്‍കൃഷി വന്‍തോതില്‍ കുറയുകയാണെന്ന ആശങ്ക ഉയരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നെല്‍കൃഷി സംരക്ഷിക്കുന്നതിന് നിയമ നിര്‍മാണമുള്‍പ്പെടെ നടപടികള്‍ ഭരണകൂടം സ്വീകരിച്ചിരുന്നു. എന്നാല്‍ ഇതൊന്നും ഫലവത്താകുന്നില്ലെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ തെളിയിക്കുന്നത്. സംസ്ഥാന സര്‍ക്കാറിനു വേണ്ടി ഇക്കണോമിക്സ് ആന്‍ഡ് സ്റാറ്റിസ്റിക്സ് വകുപ്പ് നടത്തിയ സ്ഥിതിവിവരക്കണക്കെടുപ്പ് കൂടുതല്‍ […]

അത്രക്ക് രോഗാതുരമാണോ ഇന്ത്യ?

ജനാധിപത്യ മതേതര വ്യവസ്ഥയിലൂടെ അധികാരം പിടിച്ചടക്കിയ മോഡിക്ക് ഇവിടുത്തെ ഭൂരിപക്ഷം വരുന്ന സുമനസ്സുകളെയും ഭരണഘടനയെയും മൂകസാക്ഷിയാക്കി നിറുത്തി എക്കാലവും വര്‍ഗീയത കൊണ്ട് അമ്മാനമാടാന്‍ മാത്രം രോഗാതുരമാണോ നമ്മുടെ നാട്ടിന്റെ രാഷ്ട്രീയാടിത്തറ? ശാഹിദ് 2014ലെ പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാണ് എന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം ഇതുവരെ മനസ്സ് തുറന്നിട്ടില്ല. എന്നാല്‍ മാധ്യമങ്ങള്‍ അവതരിപ്പിക്കുന്ന വീറുറ്റ ഒരു പോരാട്ട ചിത്രത്തില്‍ ഒരു ഭാഗത്ത് രാഹുല്‍ഗാന്ധിയാണെങ്കില്‍ മറുഭാഗത്തുള്ളത് നരേന്ദ്രമോഡിയാണ്. എല്‍ കെ അദ്വാനിയാണോ മോഡിയാണോ കാവിരാഷ്ട്രീയത്തെ ഇന്ദ്രപ്രസ്ഥത്തില്‍ […]

തിരുനബി വിരുന്നുപാര്‍ക്കാനെത്താത്ത ഗൃഹാങ്കണങ്ങള്‍

ഡാ. അബ്ദുല്ല മണിമ നാമിന്ന് പണിതുയര്‍ത്തുന്ന മണിമാളികകളുടെ ചാവിടിക്ക് പകരം നില്‍ക്കുമോ ഫറോവയുടെയും ആദ് സമൂഹത്തിന്റെയും കൊട്ടാരങ്ങള്‍. ‘ഒരു വീട്, ഒരു വാഹനം, ഒരിണ’ – പ്രവാചക തിരുമേനി(സ)യില്‍ നിന്ന് ഇത്രയും കേള്‍ക്കാനുള്ള ക്ഷമയേ നമുക്കുണ്ടായിരുന്നുള്ളൂ. അല്ലാഹു തന്ന അനുഗ്രഹങ്ങളില്‍ ‘ചമയുക’ എന്നും, ‘അവന്‍ സുന്ദരനാണ്, സൌന്ദര്യത്തെ ഇഷ്ടപ്പെടുന്നവനാണ്’ എന്നുമുള്ള ഹദീസുകൂടി കേട്ടുകഴിഞ്ഞാല്‍ നമ്മുടെ പകിട്ടാര്‍ന്ന ജീവിതത്തിനാവശ്യമായ തെളിവുകളെല്ലാം പ്രവാചക മുഖത്തു നിന്നുതന്നെ കിട്ടിക്കഴിഞ്ഞു. അതില്‍പിന്നെ ഉള്ളവന്റെ ആര്‍ഭാടം നിറഞ്ഞ ‘ഇസ്ലാമി’നു വേണ്ടി മിമ്പറുകളിലും പ്രസംഗപീഠങ്ങളിലും ആവേശത്തോടെ […]

വിദ്യാഭ്യാസം നിങ്ങള്‍ ജാഹിലിയ്യാ കാലത്തെ രക്ഷിതാവാണോ?

മകന്‍/മകള്‍ സര്‍ക്കാര്‍ സ്കൂളിലോ ബി എ/ ബി എസ് സി തുടങ്ങിയ പഴഞ്ചന്‍ കോഴ്സുകള്‍ക്കോ ആണ് പഠിക്കുന്നത് എന്ന് നാലാളറിയുമ്പോള്‍ നിങ്ങള്‍ ജാഹിലിയ്യാ കാലത്ത് പെണ്‍കുഞ്ഞ് ജനിച്ച രക്ഷിതാവിന്റെ സ്ഥിതിയിലാവുന്നു. ഈ മനോഭാവമാണ് നമ്മുടെ വിദ്യാഭ്യസ മേഖല ഇന്നു നേരിടുന്ന ഒരു വലിയ ദുരന്തം. എ കെ അബ്ദുല്‍ മജീദ് ഹൈ ഫാഷന്‍ ഹൈടെക് യുഗത്തില്‍ ചെലവേറുംതോറുമാണ് വരേണ്യ വര്‍ഗത്തിന് എന്തും സ്വീകാര്യമാവുന്നത്. കുറഞ്ഞ വിലയുള്ളതും ചെലവു കുറഞ്ഞതുമായ സംഗതികള്‍ എളുപ്പം പുച്ഛിക്കപ്പെടുന്നു. വീടോ വാഹനമോ വസ്ത്രമോ […]

ഖനാഅത്; സംതൃപ്തരുടെ ചവിട്ടുപടി

അനുഭൂതികളുടെ പുതിയ ആകാശങ്ങള്‍ തേടി യാത്ര ചെയ്യുമ്പോള്‍ നാം അനുഭവിക്കുന്ന സുഖത്തിന്റെ മധുരം നമ്മളറിയാതെ പോകുന്നു.. തിരുനബി(സ) അരുളി: വിഭവങ്ങളുടെആധിക്യമല്ല ഐശ്വര്യം, മനസ്സിന്റെ നിറവാണ് ഐശ്വര്യം. ഫൈസല്‍ അഹ്സനി രണ്ടത്താണി ഒരു കഥയുണ്ട്, ഒരു രാജാവിന് അസുഖം ബാധിച്ചു. ഒരുപാട് ഭിഷഗ്വര•ാര്‍ പരിശോധിച്ചിട്ടും അസുഖം പിടികിട്ടിയില്ല. അവസാനം ഒരാള്‍ വന്നു, പരിശോധിച്ചു. അദ്ദേഹം പറഞ്ഞു: “രാജാവിന്റെ അസുഖം എനിക്ക് മനസ്സിലായി, അതിന് ഒരേ ഒരു പരിഹാരമേയുള്ളൂ.. ഈ നാട്ടിലെ ഏറ്റവും സംതൃപ്തനായ വ്യക്തിയുടെ കുപ്പായം രാജാവ് ധരിക്കുക.” […]