Issue 1008

ആള്‍ക്കൂട്ടത്തില്‍ ഒറ്റക്ക്

മുരീദ് “താങ്കള്‍ ഒരു സൂഫിയാണോ?” “അല്ല, ഞാന്‍ എന്റെ നായയുടെ സംരക്ഷകന്‍ മാത്രമാണ്. അത് ആളുകളെ ഉപദ്രവിക്കുന്നു. അവര്‍ക്കിടയില്‍ നിന്ന് ഇപ്പോള്‍ ഞാനതിനെ ഇങ്ങോട്ട് കൊണ്ടുവന്നതേയുള്ളൂ. ഇനിയെങ്കിലും അവരുടെ ജീവിതം സ്വച്ഛന്ദവും സുരക്ഷിതവുമായിരിക്കുന്നുമെന്ന് ഞാന്‍ കരുതുന്നു. ” ദൈവസ്തുതിയുടെ വചനങ്ങള്‍ ഗുരുവിന്റെ സദസ്സിന്റെ അലങ്കാരമാണ്. പ്രവാചകരുടെ മേല്‍ സ്വലാത്തും സലാമും ചൊല്ലി മാത്രമാണ് ഗുരുവിന്റെ സദസ്സ് ജീവന്‍ വെക്കുന്നത്. ഭൂത വര്‍ത്തമാന കാലങ്ങളെ കോര്‍ത്തിണക്കിയുള്ള വചനോത്സവവും സഞ്ചാരവുമാണത്. വാക്കും ഉപദേശവും തങ്ങളുടെ യാത്രയിലെ അമൂല്യ പാഥേയമായാണ് ഇവിടെ […]

രിസാലയുടെ നിറവും സ്വഭാവവും

പുതിയ വിവര-വിനിമയ സംവിധാനങ്ങള്‍ സമുദായം എന്ന നിലയില്‍ ഇപ്പോള്‍ തന്നെ അസ്ഥിരവും ദുര്‍ബലവുമായിക്കൊണ്ടിരിക്കുന്ന മുസ്ലിംകളെ കൂട്ടിച്ചേര്‍ക്കുമോ അതോ കൂടുതല്‍ വിഘടിപ്പിച്ചു നിര്‍ത്തുമോ ? നുഐമാന്‍ ‘ഇയ്യാംപാറ്റകള്‍ കണക്കെ പത്രങ്ങള്‍ ജനിക്കുന്ന മലയാളത്തിന് ഇന്ന് പത്രങ്ങളുടെ പഞ്ഞമുണ്ടോ’ എന്ന് ചോദിച്ചുകൊണ്ട് രിസാല വാരികയുടെ ഉദ്ദേശ്യ ലക്ഷ്യത്തെക്കുറിച്ച് 1983 നവംബറില്‍ വാരികയുടെ ഒന്നാംലക്കത്തില്‍ പത്രാധിപരെഴുതിയ കുറിപ്പ് ഇങ്ങനെ തുടരുന്നു; “രിസാലയുടെ നിറവും സ്വഭാവവും എന്തെന്നറിയാന്‍ പലര്‍ക്കും തിടുക്കം കാണും; കേരളത്തില്‍ വിശുദ്ധ ഇസ്ലാമിന്റെ, മുസ്ലിംകളുടെ ആധികാരിക സംഘടനയായ സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയുടെ […]

പ്രവാചകനിന്ദ; അവരുടെ ഭ്രാന്തും 'നമ്മുടെ' ചാവേറുകളും

പ്രവാചകനോടുള്ള സ്നേഹാദരവുകള്‍ പ്രകടിപ്പിക്കാനാണോ സ്ത്രീകളടക്കം തെരുവില്‍ അലറുന്നത്? ജീവിതത്തിലുടനീളം പ്രവാചകനെ മറന്നവര്‍ക്ക് ആ നിത്യതേജസ്വിയുടെ പേരില്‍ ചാവേറാവാന്‍ എന്തവകാശം? ജനമനസ്സുകള്‍ പകുത്ത് നേട്ടങ്ങള്‍ കൊയ്യാന്‍ നില്‍ക്കുന്നവരുടെ ഗൂഡാലോചനകള്‍ക്ക് തലവെക്കുന്ന ‘സലഫീ’ മനഃസ്ഥിതിയാണ് തീവ്രവാദത്തിന്റെ ഇന്ധനം. അതുതന്നെയാണ് സാമ്രാജ്യത്വത്തിന്റെ ഗതിവേഗവും. ശാഹിദ് ‘ഇന്നസന്‍സ് ഓഫ് മുസ്ലിം’ എന്ന വിവാദ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ദുശ്ശക്തികളുടെ യഥാര്‍ത്ഥ ഉദ്ദേശ്യമെന്താണ്? ഈജിപ്തില്‍ നിന്ന് അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്ത സാംബസിലി എന്ന കോപ്റ്റിക്ക് ക്രിസ്ത്യാനിയുടെ തലതിരിഞ്ഞ ചിന്ത മാത്രമാണോ ഇത്? പ്രവാചകനെ നിന്ദിക്കാനും വിശ്വാസികളെ […]