Issue 1012

തിരിച്ചുവരവുകള്‍

തുളസി                 നമ്മുടെ പ്രധാനമന്ത്രി മണ്ടനാണ്. …. തുടങ്ങിയ പരാതികളാണ് ഇപ്പോള്‍ എവിടെച്ചെന്നാലും കേള്‍ക്കാന്‍ സാധിക്കുന്നത്. പക്ഷേ, നിഷ്പക്ഷമായി പറഞ്ഞാല്‍ ഇത്രയും ദീര്‍ഘവീക്ഷണമുള്ള ഒരു പ്രധാനമന്ത്രി ഇതിനു മുമ്പോ, ഇനിയോ ഉണ്ടാവാന്‍ പോകുന്നില്ല. അതേ ക്ളിയര്‍ ആയിട്ടില്ലേ, ഇന്ത്യയുടെ ഭാവി അദ്ദേഹം പ്രവചിച്ചിരിക്കുന്നത്. കഞ്ഞി വയ്ക്കണമെങ്കില്‍ മരം നട്ടുകൊള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഗ്യാസും കറന്റും ഉപയോഗിച്ച് കഞ്ഞി വയ്ക്കാമെന്ന് ആരെങ്കിലും മനക്കോട്ട കെട്ടുന്നുണ്ടെങ്കില്‍ അതൊക്കെ വെറുതെയാണ്. അഞ്ചു […]

ശഹാദത്

പുല്ലമ്പാറ ശംസുദ്ദീന്‍   കൈകാലുകള്‍ വലിഞ്ഞു നിവര്‍ന്ന് ഉമ്മ നിശ്ചലമായി. നശ്വരമായ ഈ ഭൂമിയെ ശേഷിക്കുന്നവര്‍ക്കായി ഒഴിച്ചിട്ട് ഒടുക്കത്തെ യാത്ര. ഒരു യുഗം ഒടുങ്ങിയപോലെ.            ഉമ്മ കിടപ്പിലായി. ലുഖ്മാന്‍ നന്നെ വിഷമിച്ച സമയമായിരുന്നു അത്. ലുഖ്മാന്‍ വലിയ ഒരാളാകണമെന്നാഗ്രഹിച്ച ഉമ്മയെപ്പറ്റി ആലോചിക്കുമ്പോഴൊക്കെ അവന്റെ കണ്ണുകള്‍ നിറഞ്ഞു. ശോകം തളം കെട്ടിയ ആ മുഖം കണ്ടപ്പോള്‍ അവന്റെ ഗുരുവിനും വേദനിച്ചു. അദ്ദേഹം പറഞ്ഞു : “ലുഖ്മാന്‍, നീ ഉമ്മയുടെ അടുത്ത് ചെല്ല്. […]

ഓക്സ്ഫഡില്‍ ചേരാം

പള്ളിദര്‍സില്‍ പഠിക്കുന്ന ഒരു മതവിദ്യാര്‍ത്ഥിക്ക് ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയില്‍ ചേരാന്‍ സാധിക്കുമോ? തീര്‍ച്ചയായും. പക്ഷേ, ആഗോളീകരണം വിദ്യാഭ്യാസ മേഖലയില്‍ തുറന്നിട്ട അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നവര്‍ വിരളം. ഒരു മുതഅല്ലിമിനെന്നല്ല, കഴിവും മിടുക്കുമുള്ള, കൃത്യമായ തയ്യാറെപ്പുള്ള ആര്‍ക്കും ലോകത്തെ അറിയപ്പെട്ട ഏത് സര്‍വ്വകലാശാലയിലും പഠിക്കാനാവും. പക്ഷേ, എങ്ങനെ? യാസര്‍ അറഫാത്ത് ചേളന്നൂര്‍ ‘ദൈവമാണ് എന്റെ പ്രകാശം’ എന്നു നെഞ്ചുനിവര്‍ത്തി നിന്ന് പറയുന്ന ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ഇംഗ്ളണ്ടിലെ ഓക്സ്ഫഡിലാണ്. ഇംഗ്ളീഷ് സംസാരിക്കുന്ന ലോകത്തെ പഴക്കം ചെന്ന സര്‍വകലാശാലയാണിത്. ഏതു വര്‍ഷമാണ് ഓക്സ്ഫഡ് സ്ഥാപിതമായത് […]

ഉസ്മാന്റെ പൊയ്ക്കിനാവ്

അബ്ദുല്‍ അസീസ് ലത്വീഫി പരപ്പ                     പാതിരാത്രി കഴിഞ്ഞ് കാണും, ഒരു കൂട്ടനിലവിളി കേട്ടാണ് ഞാന്‍ ഞെട്ടി ഉണര്‍ന്നത്. അതിഭയാനകമായ നിലവിളിയായിരുന്നു അത്. ടെറസിന് മുകളിലുള്ളവര്‍ ഒച്ചവച്ചു കൊണ്ട് താഴെ എത്തിയിരിക്കുന്നു. കേരളത്തില്‍ നിന്ന് ഉപരിപഠനത്തിനായി മുതഅല്ലിംകള്‍ വെല്ലൂരിലേക്ക് പോകാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി. വെല്ലൂര്‍ ബാഖിയാത്ത് കോളജാണ് അധികപേരും ബിരുദത്തിനായി തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ബാഖിയാത്ത് കോളജിനെക്കാളും പഴക്കമുള്ളതും നിരവധി മഹത്തുക്കള്‍ പഠനം നടത്തിയിരുന്നതുമായ […]

ബലിപെരുന്നാള്‍

കവിത/ ബക്കര്‍ കല്ലോട്             ബലിപെരുന്നാള്‍ രാവ്, അമ്പിളിച്ചെമ്പ് അടുപ്പത്തുവച്ച് മാനം ഭൂമിയ്ക്ക് വെളിച്ചപ്പാലു കാച്ചും… നക്ഷത്രങ്ങള്‍ കണ്ണുചിമ്മിക്കുടിച്ച ബാക്കി മാനം തെങ്ങോലപ്പഴുതിലൂടെ മണ്ണിലുറ്റിക്കും.. മുനിഞ്ഞു കത്തുന്ന പാനൂസ് വെട്ടത്തില്‍ നിസ്കാരപ്പായയില്‍ ദുആ ഇരുന്നുമ്മ മരിച്ച പ്രിയപ്പെട്ടവര്‍ക്കൊക്കെ യാസീനോതിക്കും… ഗോതമ്പുകൊണ്ട് അലീസവെച്ച് പെങ്ങള്‍ ഓതിത്തളര്‍ന്ന ഞങ്ങള്‍ക്കു വിളമ്പും.. തൊടിയിലറുക്കാന്‍ കെട്ടിയ മൂരിക്കുട്ടന്റെ നിലവിളിയില്‍ ഉമ്മാമ ബലിപെരുന്നാളിന്റെ കഥകള്‍ പറയും… ഇബ്റാഹീം… ഇസ്മാഈല്‍… ഹാജറ സംസത്തിന്റെ ചരിത്രം പറഞ്ഞവസാനിക്കുമ്പോള്‍ വെന്ത മാംസത്തിന്റെ […]

1 2 3