Issue 1014

സന്തോഷത്തിന്‍റെ ഇളംകാറ്റുകള്‍

ടി ടി ഇര്‍ഫാനി പാഠ്യ പദ്ധതിയുടെ ഭാഗമായുള്ള പഠിപ്പല്ല ഒരു സമൂഹത്തെ ഉത്തരവാദിത്ത ബോധമുള്ളവരാക്കുന്നത്; ജീവിതത്തിന്റെ ഭാഗമായുള്ള പഠിപ്പിനേ അതു കഴിയൂ.     നാഷനല്‍ ഹൈവേയോരത്ത് ആരും കണ്ണുവെക്കുന്നിടത്ത് തലയെടുത്തുനില്‍ക്കുന്ന വലിയ വീട്. ഭൂമിക്കുമീതെ പാകിയ വിലപിടിപ്പുള്ള മാര്‍ബിള്‍ പാളികള്‍ക്കിടയില്‍ നിന്ന് ഒരു പുല്‍നാമ്പ് പോലും തലനീട്ടൂല. പക്ഷേ, പാര്‍ക്കാനുള്ളത് മൂന്നുപേര്‍. ആളനക്കം കാണാറില്ല അവിടെ. വെറുതെ ഒരുപാടു മുറികള്‍ കിടക്കുന്നു. ഗൃഹനാഥന്‍ റിയല്‍ എസ്റേറ്റില്‍, മാറിമാറി പുതിയ ബ്രാന്റ് കാറുകളില്‍ നാട് ചുറ്റുന്നതിനിടെ ഇടക്കെപ്പോഴെങ്കിലുമൊക്കെ […]

സര്‍ഗവേദി

പൂവിരിയുന്നതെപ്പോഴാണ്? I have been working for years   on a four – line poem about the life of a leaf; I think it might come out right this winter ‘The Mayo Tao’ അതീവ രഹസ്യമായാണ് ഒരു പൂവിരിയുന്നത്. രാത്രിയുടെ നിഗൂഢതയില്‍! പ്രകൃതിയിലേക്ക് നോക്കുക. സൃഷ്ടി എപ്പോഴും ഏറ്റവും സ്വകാര്യതയിലാണ്. എഴുത്ത് അനുഭൂതിദായകമായ ഒരു സൃഷ്ടിപ്പാണ്. അത് സ്വകാര്യത ആവശ്യപ്പെടുന്നു. മനഃശാസ്ത്രപരമായ ഒരു ഏകാന്തതയിലേക്കോ ധ്യാനത്തിലേക്കോ […]

അതുല്യ പ്രളയത്തിന്‍റെ അനുഭവങ്ങള്‍

അബ്ദുല്‍ ബാരി കടുങ്ങപുരം ഭൌതികതയുടെയും പൈശാചികതയുടെയും മുഴുവന്‍ പ്രലോഭനങ്ങളെയും മറികടന്നു കൊണ്ട് മാത്രമേ യഥാര്‍ത്ഥ സ്നേഹം സാധ്യമാവുകയുള്ളൂ    വിശ്വാസം കൊണ്ടും സല്‍കര്‍മങ്ങള്‍ കൊണ്ടും ഹൃദയത്തിലെ അഴുക്കുകള്‍ കഴുകിക്കളഞ്ഞ് അല്ലാഹുവിന്റെ ഇഷ്ടം നേടിയെടുക്കലാണ് മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം. അസൂയ, പക, ആര്‍ത്തി, അഹങ്കാരം തുടങ്ങിയ ഹൃദയ രോഗങ്ങളില്‍ നിന്ന് കഠിനമായ ആത്മീയ പരിശീലനത്തിലൂടെ ആത്മാവിനെ മോചിപ്പിച്ചും മനുഷ്യകുലത്തിന്റെ കഠിനശത്രുവായ പിശാചിനെതിരെ വിശ്വാസത്തിന്റെ കരുത്തുകൊണ്ട് പോരാട്ടം നടത്തിയുമാണ് അല്ലാഹുവിന്റെ ഇഷ്ടത്തിലേക്ക് നടക്കേണ്ടതെന്ന് ആത്മീയ പണ്ഡിതരൊക്കെയും പറഞ്ഞിട്ടുണ്ട്. പാപങ്ങളെച്ചൊല്ലിയുള്ള പശ്ചാത്താപം […]

ഹര്‍ഷോന്മാദം നിലച്ചെങ്കിലും ലോകം ആവേശത്തിലാണ്

  ഇന്നത്തെ അമേരിക്കയില്‍ മാറ്റം അസാധ്യമാണെന്നും ഒബാമയുടെ ചിന്താഗതിക്കും ആശയപ്രപഞ്ചത്തിനും കാരിരുമ്പ് കൊണ്ട് പണിത അതിരുകളുണ്ടെന്നും തിരിച്ചറിഞ്ഞതോടെ ഹര്‍ഷോന്മാദം നിരാശക്ക് വഴിമാറി. ശാഹിദ്           നാലുവര്‍ഷം മുമ്പ്, 2008ല്‍, ഇതുപോലൊരു നവംബര്‍ മാസം ലോകമൊന്നടങ്കം കാതുകൂര്‍പ്പിച്ചു നില്‍ക്കവെ ഷിക്കാഗോ നഗരമധ്യത്തില്‍ നിന്ന് പാതിരാ നേരത്ത് ദിഗന്തങ്ങളെ കോള്‍മയിര്‍ കൊള്ളിച്ചുകൊണ്ട് ആ വാക്ധോരണി പരന്നൊഴുകി : “നല്ല നാളെയെക്കുറിച്ച നമ്മുടെ പ്രതീക്ഷകളനുസരിച്ച് ചരിത്രത്തെ മാറ്റാനാകുമോ എന്ന് സംശയിച്ചവര്‍ക്ക് ഇപ്പോള്‍ മറുപടി ലഭിച്ചിരിക്കുന്നു. ഈ […]

മഖ്ദൂം

  ഇരുട്ടിന്റെ ഇടവഴിയില്‍ നേരിന്റെ നിലാച്ചൂട്ടുമായ് നന്‍മയുടെ ആകാശത്ത് സൂര്യന്റെ തലപ്പാവ്. പറങ്കിപ്പടയോട്ടത്തെ തുരത്തിയ വജ്ര തൂലികയില്‍ നിന്ന് അറബിക്കടലിന്റെ മഷിത്തുള്ളികള്‍ ബൈതു ശീലുകളായി പെയ്യുമ്പോള്‍ കിതാബിന്റെ ഏടുകളില്‍ കാലത്തിന്റെ കയ്യൊപ്പ്. വിദ്യയുടെ രാജകവാടത്തില്‍ വിളക്കത്തിരുത്തിയ റാന്തല്‍ വെളിച്ചം പരത്തുന്നുണ്ടിപ്പോഴും. മുസ്ല്യാരിസത്തിന്റെ മുന്തിരിവള്ളിയില്‍ കായ്ക്കുന്നതല്ലോ അറിവിന്റെ അല്ലികള്‍. അധിനിവേശത്തിന്റെ മന്തുകാലുമായ് പൊന്നാനിപ്പഴമയിലേക്ക് ഇരമ്പിവരുന്നുണ്ട് ഓര്‍മ്മക്കപ്പല്‍. കവിത/ ഹകീം വെളിയത്ത്