issue 1015

ഗ്ളോബല്‍ മല്യാലി സ്പീക്കിംഗ്

ബെര്‍ലി തോമസ്         ഗുഡ്മോണിങ് എവരിബഡി… അയാം സ്റാന്‍ഡിങ് ഹിയര്‍ ടു വെല്‍കം യു ഓള്‍ ടു ദി ഗ്ളോബല്‍ മല്യാലി മീറ്റിങ്… ടു എന്‍ഡോഴ്സ് അവര്‍ ലാങ്വേജ് ആന്റ് ഗ്ളോറിഫൈ അവര്‍ കള്‍ച്ചര്‍. മല്യാലം ഈസ് ദി മദര്‍ ടങ് ഓഫ് ഓള്‍ ഓഫ് അസ്. വി ഓള്‍ നോ മല്യാലം. വി ആര്‍ ബോണ്‍ ഇന്‍ കേരല, ആന്‍ഡ് നൌ വി ആര്‍ ബ്രാന്‍ഡ് അംബാസിഡേഴ്സ് ഓഫ് അവര്‍ ലാങ്വേജ്…. […]

സര്‍ഗവേദി

നല്ലൊരു തലക്കെട്ട് നല്‍കൂ       ആര്‍ക്കും എഴുതാം. പക്ഷേ, എല്ലാവര്‍ക്കും വായിപ്പിക്കാന്‍ കഴിയണമെന്നില്ല. വായിപ്പിക്കാനുള്ള ക്ഷമതയോ തന്ത്രമോ ഇല്ലാത്തതു കൊണ്ട് മാത്രം പല മഹത്തായ ആശയങ്ങളും വേണ്ടത്ര വായിക്കപ്പെടാതെ പോയിട്ടുണ്ട്. സാധാരണ, ആളുകള്‍ വായിക്കാന്‍ മടിയുള്ളവരാണ്. മടിയന്മാരെക്കൊണ്ട് വായിപ്പിക്കുക എന്നത് എഴുത്തുകാരന്റെ കഴിവാണ്. ഇത്തരം ഒരു സിദ്ധി വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ എഴുത്തുകാരന്‍ എന്ന നിലയില്‍ നിങ്ങള്‍ക്കും വായിക്കാനാവും.        ആളുകളെക്കൊണ്ട് വായിപ്പിക്കുന്നതില്‍ തലക്കെട്ടിന് വളരെ വലിയ പങ്കുണ്ട്. തലക്കെട്ടില്‍ നിന്നാണ് ആളുകള്‍ […]

അറഫാത്തിന്‍റെ മയ്യിത്ത് ഇസ്രയേലിനെതിരെ മൊഴി നല്‍കുമ്പോള്‍

 2006 നവംബര്‍ 27നാണ് ഫ്രഞ്ച് മിലിറ്ററി ആശുപത്രിയില്‍ അറഫാത്ത് അന്ത്യശ്വാസം വലിക്കുന്നത്. എന്നാല്‍, അറഫാത്തിന്റെ മരണം അണുപ്രസരണശേഷിയുള്ള പൊളോണിയം210 എന്ന ഉഗ്രവിഷമുള്ള രാസപദാര്‍ത്ഥം അകത്തുചെന്നാണെന്ന അല്‍ജസീറ ചാനലിന്റെ കണ്ടെത്തലാണ് പുതിയ അന്വേഷണം അനിവാര്യമാക്കിയത്. ശാഹിദ്         ജീവിച്ച കാലഘട്ടത്തിന്റെയോ പരിസരത്തിന്റെയോ ആസുരത മരിച്ചവരെക്കൊണ്ട് കാലാന്തരേണ സത്യം പറയിച്ച ചരിത്രം അപൂര്‍വമാണ്. അരുതായ്മകളുടെ സീമകള്‍ ലംഘിച്ച് ദുശ്ശക്തികള്‍ തമോനിബിഡമാക്കിയ ഒരു കാലസന്ധിയുടെ ചരിത്രം തിരുത്തിക്കുറിക്കുന്നതിനും ലോകസമക്ഷം വൈകിയെങ്കിലും സത്യം അനാവൃതമാക്കുന്നതിനും അത് അനിവാര്യമാണ്. അത്തരം […]

അതിജീവനം

കവിത/ അബൂബക്കര്‍ പി പാറ തറയില്‍ വീണ രക്തം കണ്ട് തലചുറ്റിവീണയാളെ താങ്ങിയെടുത്തിരുത്തിയപ്പോള്‍ പറഞ്ഞയാള്‍ എനിക്ക് രക്തം കാണാന്‍ കഴിയില്ല. ചങ്ക് പൊട്ടുന്ന ഛര്‍ദ്ദികേട്ടു ഛര്‍ദ്ദിച്ചവശയായ സഹയാത്രിക പറഞ്ഞെനിക്കു ഛര്‍ദ്ദി കേള്‍ക്കാനാവില്ല ആര്‍ത്തു കരഞ്ഞുപാഞ്ഞ ആംബുലന്‍സിന്റെ ആര്‍ത്തനാദം കേട്ടപ്പോള്‍ കുട്ടി പറഞ്ഞു, മടങ്ങാം എനിക്കാ ശബ്ദം പേടിയാണ്. പോയി മറഞ്ഞു ഈ ‘ഭീരു’ക്കളിന്നലെകളിലിനി- യവശേഷിക്കുന്നത- തിജീവനം നേടിയ- യിത്തിരി ധീരന്മാര്‍

വായനക്കാരുടെ വീക്ഷണം

മദ്യപന്മാരുടെ പ്രശ്നങ്ങള്‍ എടുത്തുവച്ച് ഒരു വാരിക. വിദ്യാസമ്പന്നനായ മുഴുക്കുടിയന്റെ കുമ്പസാരങ്ങള്‍ പച്ചക്കു വിറ്റ് വേറൊരു വാരിക. കുടിക്കുന്നവര്‍ക്ക് പ്രശ്നങ്ങളുണ്ടാവാം. പക്ഷേ, അതു വിളമ്പേണ്ടത് മറ്റുള്ളവരെക്കൂടി കുടിപ്പിക്കും വിധത്തിലുള്ള പാചക വൈദഗ്ധ്യത്തോടെയല്ല. മാധ്യമ പ്രവര്‍ത്തനം ഒരു മാറാവ്യാധിയാവുകയല്ലേ? വി പി എം ഇസ്ഹാഖ്, അരീക്കോട് കൈ കൊടുക്കല്‍ കയ്യാങ്കളിയാവുമ്പോള്‍           കേസരിയും കേരളവും കാത്തിരുന്ന സൌഹൃദവും പിന്നീട് കേട്ട കൂട്ടരാജിയും സവര്‍ണ്ണബോധത്തിന്റെ ഒരു കേരളമോഡല്‍ രൂപപ്പെടുത്തുകയാണ്. ലേഖനത്തിനെതിരെ രിസാല നടത്തിയ പ്രതികരണത്തിന് ഭാവുകങ്ങള്‍. […]