issue 1016

വെട്ടിപ്പിടിക്കുന്നതാണോ ഒരാളിന്‍റെ മഹത്വം?

അമേരിക്കയെയും ഒബാമയെയും കുറിച്ച് ശാഹിദ് എഴുതിയത് വായിച്ചു; ലക്കം 1014. കഴിഞ്ഞ വര്‍ഷങ്ങളില്‍ എത്ര രാജ്യങ്ങള്‍ക്ക് പുതിയ നേതൃത്വം കടന്നുവന്നു? ഭരിക്കുന്നവര്‍ തന്നെ വീണ്ടും തിരഞ്ഞെടുത്തു. രാഷ്ട്രാന്തരീയ ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുന്ന സംഭവങ്ങള്‍ തന്നെ രൂപം കൊണ്ടു? എന്തിനേറെ പറയണം. 193-ാമത്തെ ഒരു രാജ്യം തന്നെ രൂപം കൊണ്ടു. ഈ രാഷ്ട്രീയ മാറ്റങ്ങള്‍ക്കും നിരീക്ഷണ വിശകലനങ്ങള്‍ക്കും ഉണ്ടാകാത്ത പ്രാധാന്യം ഒബാമക്ക് കൊടുത്തത് ഏതായാലും മാധ്യമപാതകം തന്നെ. അമേരിക്കയെ ഇപ്പോഴും വേറിട്ടു നിര്‍ത്തുന്നത് അനേകം മരണങ്ങള്‍ സാധ്യമാക്കിയതും കീഴടക്കലുകള്‍ തുടര്‍ച്ച […]

ഓണ്‍ലൈന്‍ മുസ്ലിം ഒരു പ്രശ്നമല്ലേ?

സ്പാനിഷ് മാധ്യമ നിരീക്ഷകനായ മാനുവേല്‍ കസ്റെല്‍സിന്റെ മൂന്ന് വാള്യങ്ങളിലായി പ്രസിദ്ധീകരിച്ച ‘(information economy)എന്ന മാധ്യമ പഠനത്തില്‍ വിവര സാമ്പത്തിക യുഗത്തില്‍ ((Age of information economy)) പിറവിയെടുത്ത സമൂഹത്തിന്റെ ചില സ്വഭാവങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്. വിവരണങ്ങളിലധിഷ്ഠിതമാണ്, ആഗോളമാണ്, ശൃംഖലകളില്‍ ബന്ധിതമാണ് എന്നിവയാണത്. തൊള്ളായിരത്തി എണ്‍പതുവരെ നിലനിന്ന മാധ്യമ സംസ്കാരികത സൈബര്‍ സ്പേസുകളിലേക്ക് കൂടുമാറിയപ്പോള്‍ സമൂഹവും അടിമുടി മാറിയിട്ടുണ്ട്. ദേശീയതകള്‍ക്കുമപ്പുറത്ത് സാങ്കല്‍പിക ബന്ധങ്ങള്‍ സൃഷ്ടിക്കുന്ന കൂട്ടായ്മകള്‍ സാമൂഹിക ബന്ധങ്ങളെക്കൂടി വ്രണപ്പെടുത്തി കൂടുതല്‍ അരാഷ്ട്രീയ വത്കരിക്കപ്പെട്ടിട്ടുണ്ട്.         […]