Issue 1025 & 1026

ഉപേക്ഷിക്കപ്പെട്ടവരുടെ പച്ച ജീവിതങ്ങള്‍

വൃദ്ധയായ ഉമ്മ മൌനിയായിരിക്കുമ്പോള്‍ തൊട്ടടുത്ത ബെഡില്‍ നിന്നെഴുന്നേറ്റു വന്ന മധ്യവയസ്കയായ മകള്‍ സംസാരിക്കാന്‍ തുടങ്ങി. “പള്ളീലെ ഉസ്താദാ? നിങ്ങള്‍ കൊടുക്കുന്ന സുബഹി ബാങ്ക് ഞാന്‍ ദിവസവും കേള്‍ക്കാറുണ്ട്…. അസ്സലാമു അലൈക്കും.” പിന്നെ നിഷ്കളങ്കമായ ഒരു നീണ്ട ചിരി. അതുകണ്ടപ്പോള്‍ തണലിന് തൊട്ടപ്പുറത്തെ കടലിലെ തിരമാലകള്‍ ഉള്ളിലാണ് ആഞ്ഞടിച്ചത്. “പിന്നേയ്, ഞാന്‍ വലിയ രാജാത്തിയായിരുന്നു. നൂറ് പവന്‍ തന്നാണ് എന്നെ കെട്ടിച്ചയച്ചത്. ഇപ്പൊ ഒന്നൂല്ല. കാശ് കിട്ടിയപ്പോള്‍ ആര്‍ക്കും എന്നെ വേണ്ടാതായി.” യാസര്‍ അറഫാത്ത് നൂറാനി ആര്‍ക്കും വേണ്ടാത്ത, […]

വൈദ്യം: ഇവിടെ ശീലങ്ങള്‍ തിരുത്തിയെഴുതുന്നു

  തൃശൂര്‍ മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് നടക്കുന്ന പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നയാളാണ് മെഡിക്കല്‍ കോളജിലെ ഇഎന്‍ടി വിഭാഗം അസോ. പ്രൊഫസറായ ഡോ. പി വി അജയന്‍. നീണ്ടകാലത്തെ അനുഭവങ്ങളും ആഴത്തിലുള്ള കാഴ്ചപ്പാടുകളുമാണ് ഡോക്ടര്‍ അജയനെ വ്യത്യസ്തനാക്കുന്നത്. ഔപചാരികതകള്‍ ഒട്ടുമില്ലാതെ ഡോ. പി വി അജയന്‍ രിസാലയോട് മനസ്സ് തുറക്കുന്നു.       തൃശൂര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ് ‘പ്രതീക്ഷ’. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജീകരിക്കപ്പെട്ട സന്നദ്ധ സംവിധാനം. പഠനത്തിന്റെ തുടക്കം മുതലേ മെഡിക്കല്‍ […]

ഒഡ്ഡന്‍ചത്രത്താണ് ഒരാശുപത്രി കണ്ടത്

യാത്ര  :രാജീവ് ശങ്കരന്‍ ആതുരാലയത്തിന് ഇടം തേടി തമിഴ്നാട്ടിലൂടെ സഞ്ചരിക്കുകയായിരുന്ന ഡോ. തര്യനും ഡോ. ജേക്കബ് ചെറിയാനും ഒരു രാത്രി ഒഡ്ഡന്‍ചത്രത്തില്‍ തങ്ങേണ്ടിവന്നു. താമസിക്കാന്‍ കിട്ടിയത് ആള്‍താമസമില്ലാതെ കിടന്നിരുന്ന ഒരു വീട്. പലവിധത്തിലുള്ള അന്ധവിശ്വാസങ്ങള്‍ മൂലം ഉപേക്ഷിക്കപ്പെട്ടു കിടന്നിരുന്ന ആ വീട് അന്നു രാത്രി ഒരാശുപത്രിയായി. പ്രസവിക്കാറായ ഒരു സ്ത്രീയുമായി ദൂരെ മധുരയിലെ ആശുപത്രിയിലേക്ക് പുറപ്പെട്ടവരാണ് അന്നു രാത്രി അവിടെ എത്തിയത്.         ഡോ. എ കെ തര്യന്‍, ഭാര്യ മറിയാമ്മ തര്യന്‍, […]

വേദനിക്കുന്നവര്‍ക്ക് ആര് കാവല്‍ നില്‍ക്കും?

എസ് ശറഫുദ്ദീന്‍ പലപ്പോഴും നാലുചുവരുകള്‍ക്കുള്ളില്‍ എരിഞ്ഞു തീരുന്ന ജീവിതങ്ങള്‍ക്ക് പണം ഒരാവശ്യമേ അല്ല. അവര്‍ക്ക് ഒരു കൈത്താങ്ങാണ് വേണ്ടത്. ഒന്ന് തലോടാന്‍, ഒന്നു കുളിപ്പിച്ചു കൊടുക്കാന്‍, ഒരാശുപത്രിയില്‍ രണ്ടു ദിവസം കിടക്കേണ്ടി വന്നാല്‍ അത്യാവശ്യ സമയങ്ങളിലെങ്കിലും കൂട്ടിരിക്കാന്‍, ആ ഉമ്മ ചോദിച്ച ‘സംസം’ വെള്ളം ഒന്നെത്തിച്ചുകൊടുക്കാന്‍ ഒരു തുണ.     കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു വൈകുന്നേരം സുഹൃത്തായ, കോഴിക്കോട് പൈയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍ ഫോണില്‍ വിളിച്ചിട്ട് ചോദിച്ചു: […]

മരണ ശയ്യയയിലും ജീവിതം മിടിച്ചുകൊണ്ടിരിക്കുന്നു.

സമ്പത്തില്ലാതെ പോകുന്നതുകൊണ്ട് മാത്രമല്ല ഒരാള്‍ ദരിദ്രനാകുന്നത്. സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടലാണ് ഏറ്റവും വലിയ ദാരിദ്യ്രം- അമര്‍ത്യാസെന്‍. മരണശയ്യയിലും ജീവിതം മിടിച്ചുകൊണ്ടിരിക്കുന്നു… ഫീച്ചര്‍ : കെ എം മുസ്തഫ് “യാത്ര ചെയ്യാനുണ്ടോ ഒരു ഡോക്ടറുടെ കൂടെ?” ഡോക്ടര്‍മാരില്‍ പ്രത്യേകിച്ച് താത്പര്യമൊന്നുമില്ലാത്ത ഒരാളാണ് ഞാന്‍. സര്‍ക്കാറാപ്പീസില്‍ കയറുന്നതുപോലെ മടുപ്പാണ് ഡോക്ടര്‍മാരെ സന്ദര്‍ശിക്കുന്നതും. രോഗം വന്നാല്‍ ഒരു നിവൃത്തിയുമില്ലെങ്കില്‍ മാത്രമേ ഡോക്ടറെ കാണൂ. മെഡിക്കല്‍ റെപ്പുമാര്‍ പറഞ്ഞു പഠിപ്പിക്കുന്ന മരുന്നുകളുടെ പേരുകള്‍ രോഗി പറയുന്ന ലക്ഷണങ്ങള്‍ക്കനുസരിച്ച് കുറിച്ചു നല്‍കുന്ന മഹത്തായ കര്‍ത്തവ്യമാണ് […]