Issue 1025 & 1026

തിരുനബിയോരുടെ കൂടാരത്തിലേക്കു തിരിച്ച്

ആത്മാവ് ദാഹിച്ചപ്പോഴും ശരീരത്തിന് വിശന്നപ്പോഴും അവര്‍ പള്ളിയിലേക്ക് നടന്നു. നീതി നിഷേധിക്കപ്പെട്ടപ്പോഴും ആവശ്യങ്ങള്‍ക്ക് തിടുങ്ങിയപ്പോഴും അവര്‍ പള്ളിയില്‍ എത്തി. പള്ളിയില്‍ പറയുക എന്നത് നടക്കാത്ത കാര്യങ്ങള്‍ക്കുപയോഗിക്കുന്ന ശൈലിയാണ് മലയാളത്തില്‍. അങ്ങനെയായിരുന്നില്ല മദീനയില്‍. അബ്ദുല്ല മണിമ       അല്ലാഹുവില്‍ അടിയുറച്ച് വിശ്വസിക്കുകയും പരലോകത്തില്‍ തികഞ്ഞ പ്രത്യാശ പുലര്‍ത്തുകയും ചെയ്യുന്നവരാണ് വിശ്വാസികളുടെ സമൂഹം. പ്രവാചക തിരുമേനി(സ)യെ ആത്മീയാന്വേഷണങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും സമൂഹ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും പൂര്‍ണമായി മാതൃകയായി സ്വീകരിച്ചവര്‍; അതോടൊപ്പം ഇഹജീവിതത്തില്‍ സ്വയംപര്യാപ്തമായ ഒരു സമൂഹവും അനന്തര ലോകത്ത് […]

നിസ്സഹായര്‍ക്ക് കൂട്ടിരിക്കുന്ന ഇസ്ലാം

കനിവുറവുകള്‍ ഒഴുക്കേണ്ടത് ഇസ്ലാമിക ധര്‍മത്തിന്റെ താല്‍പര്യമാണെന്നുണര്‍ത്തുന്ന ലേഖനം. പ്രകൃതിയിലും പരിശുദ്ധ മനസ്സുമുള്ളവരുടെ ജീവിതത്തിലും ആതുരസേവനം എത്രത്തോളം എന്നു വരച്ചുകാട്ടുന്നുണ്ട് ലേഖകന്‍. കോടമ്പുഴ ബാവ മുസ്ലിയാര്‍ വീട് കത്തിയെരിയാന്‍ തുടങ്ങി. പുകയും തീജ്വാലയും അന്തരീക്ഷത്തിലുയര്‍ന്നു. വീട്ടുകാരന്‍ രാത്രി വലിച്ചെറിഞ്ഞ സിഗരറ്റു കുറ്റിയാണ് തീപ്പിടുത്തത്തിനു കാരണമായത്. പക്ഷേ, വീട്ടുകാരന്‍ അന്തേവാസികളോടൊപ്പം ഗാഢനിദ്രയിലായിരുന്നു. അയല്‍വാസികളും തഥൈവ. രാത്രിയുടെ അന്ത്യയാമമായിരുന്നു. എല്ലാവരും ഉറക്കത്തിലായിരുന്നുവെങ്കിലും നിര്‍നിദ്രനായി ഇതെല്ലാം കണ്ടുകൊണ്ട് ഒരാള്‍ സമീപത്തുണ്ടായിരുന്നു. തന്റെ യജമാനന്നും കുടുംബത്തിനും സംഭവിക്കാന്‍ പോകുന്ന വിനാശമോര്‍ത്ത് അയാള്‍ സംഭ്രമത്തിലായി. പക്ഷേ, […]