Issue 1027

ബാജിയുടെ തലയില്‍ പപ്പില്ല

തുളസി       നിയമവിദഗ്ധര്‍ അരിച്ചു ഗണിച്ചു നോക്കിയിട്ടും രക്ഷയില്ല. കോഴിയെ കട്ട വകയില്‍ തലയില്‍ പപ്പുണ്ടോന്ന് എല്ലാവരും തപ്പി നോക്കി. ഇല്ലേയില്ല. ബാജി നീതിമാന്‍ തന്നെ. ബാജി ഉടനെ തന്നെ പെണ്‍കുട്ടിക്കെതിരെ പീഡനത്തിനു കേസ് കൊടുക്കുന്നതായിരിക്കും. അങ്ങനെ ഒരു വകുപ്പ് ഏതോ വകുപ്പിന്റെ ഉപ വകുപ്പില്‍ കിടപ്പുണ്ടെന്നാണ് സര്‍ക്കാറിനു കിട്ടിയ നിയമോപദേശം. സര്‍ക്കാര്‍ തന്നെ ഇക്കാര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കും. മൊഴി മാറ്റി പറയാത്ത കുറ്റത്തിന് പെണ്‍കുട്ടിയെ അകത്താക്കാം എന്നൊരു ഉപദേശവും കിട്ടിയിട്ടുണ്ട്. അതുകൊണ്ട് സൂര്യനെല്ലി […]

സമരജീവിതം…

ഹകീം വെളിയത്ത്  ജീവിതം വേദനയുടെ സമാഹാരം. മുറിവുകളുടെ മുള്‍വേലിയെ ഓര്‍മയുടെ അടരുകളില്‍ നിന്ന് പകുത്തുമാറ്റുമ്പോള്‍ സ്നേഹശൂന്യതയുടെ കൊടുങ്കാറ്റ്. വാഴ്ചയില്‍ പൊട്ടിച്ചിരിച്ചും വീഴ്ചയില്‍ വീണ വായിച്ചും ചതിയുടെ പടുകുഴിയൊരുക്കി ഇരുട്ടിന്റെ കുരുട്ടുബുദ്ധികള്‍ കാത്തിരിക്കുന്നുണ്ടാവും. അനുഭവത്തിന്റെ അഗ്നിയില്‍ നിന്ന് നീന്തിക്കയറി സമരത്തിന്റെ സമവാക്യം രചിച്ചവര്‍ വിജയത്തിന്റെ രാജശില്‍പികള്‍. നീറുന്ന നോവിനിടയിലും നേരിനു വീര്യം പകര്‍ന്ന സമര സഖാക്കളേ സത്യ സാക്ഷികളേ കാലത്തിന്റെ കൈക്കുടന്നകള്‍ നിങ്ങള്‍ക്കു നീട്ടുന്നുണ്ട് സ്നേഹാഭിവാദനങ്ങളുടെ ആയിരം സലാം! മദ്യകേരളം വിരൂപ കേരളം നടന നര്‍ത്തനമാടുമ്പോള്‍ മാനം പോയ […]

മലബാര്‍ മുസ്ലിംസ്: എ ഡിഫ്രന്റ് പെര്‍സ്പെക്ടീവ്

നമ്മെയും നാം ജീവിക്കുന്ന സമുദായത്തെയും കുറിച്ചുള്ള സത്യസന്ധവും വിപുലമായ വിശകലനങ്ങള്‍ നടത്തലാണ് അക്കാദമിക്കുകളുടെ ചുമതല. അത് ചരിത്രത്തെ വിമര്‍ശിക്കുന്നതിലോ സ്തുതിക്കുന്നതിലോ ഒതുങ്ങിപ്പോകരുത്. ജാവേദ് ഇംതിയാസ്        മലബാറിനെക്കുറിച്ച് ഇംഗ്ളീഷ് ഭാഷയില്‍ ഏറ്റവും അടുത്ത് പുറത്തുവന്ന പഠനമാണ് എല്‍ ആര്‍ ലക്ഷ്മിയുടെ മലബാര്‍ മുസ്ലിംസ്: എ ഡിഫ്രന്റ് പെര്‍സ്പെക്ടീവ് എന്ന പുസ്തകം. കോഴിക്കോട് റീജ്യനല്‍ ആര്‍ക്കേവ്സില്‍ സൂക്ഷിച്ച ചരിത്ര രേഖകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് മലബാറിന്റെ ചരിത്രത്തെ കുറേക്കൂടി തുറസാക്കിയെടുക്കാനുള്ള ഭാഗികമായ ശ്രമമാണ് 2012 ല്‍ പുറത്തുവന്ന ഈ […]

ഒരു ജന്മം പല ജീവിതങ്ങള്‍

    ജീവിതത്തില്‍ പ്രണയിച്ചിട്ടേ ഇല്ലാത്ത ഒരാള്‍ക്ക് പ്രണയ കവിത എഴുതാന്‍ കഴിയുമോ? ഒരു ഉറുമ്പിനെ പോലും കൊന്നിട്ടില്ലാത്ത ഒരാള്‍ക്ക് ഒരു കൊലപാതകിയുടെ മാനസിക വ്യാപാരങ്ങളെ ജീവന്‍ ചോരാതെ പകര്‍ത്താന്‍ കഴിയുമെങ്കില്‍ പ്രണയിക്കാത്ത ഒരാള്‍ക്കും പ്രണയ കവിത എഴുതാന്‍ കഴിയും. മരിക്കുന്നതിനു മുമ്പാണ് മരണത്തെക്കുറിച്ച് കവി എഴുതിയത്. സ്വന്തം കഥ അല്ലെങ്കില്‍ കവിത ആര്‍ക്കുമെഴുതാം. എന്നാല്‍ മറ്റനേകം ഹൃദയങ്ങളിലേക്ക് കടന്നുചെന്ന് അനേകായിരം വികാരങ്ങളുമായി ലയം കണ്ടെത്തുന്നവനാണ് കവി. എഴുതുമ്പോള്‍ നിങ്ങള്‍ നിങ്ങളല്ലാതാകുന്നു. നിങ്ങള്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങളോ ജീവിതങ്ങളോ […]

ഉറ്റവരുടെ ഉള്ളുരുക്കങ്ങള്‍

മന്‍സൂര്‍ പരപ്പന്‍പൊയില്‍ റമളാനില്‍ പലയിടത്തുനിന്നായിക്കിട്ടിയ സംഖ്യ ഉപയോഗിച്ച് ശൌച്യാലയം നിര്‍മിച്ചതിന്റെ നിര്‍വൃതിയിലാണവന്‍. ഇനി, അന്തിമയങ്ങുമ്പോള്‍ ഉറ്റവര്‍ കേറിക്കിടക്കുന്ന റൂമിന്റെ ചുമര് ഒന്നു തേക്കണമെന്ന മോഹവുമായാണ് അവന്റെ നടപ്പ്. ഞാനോര്‍ത്തുപോയത് എന്റെ സൌഭാഗ്യത്തെക്കുറിച്ചായിരുന്നു; കാരണം ഉപ്പ പുതിയ വീട് നിര്‍മിക്കുന്നതിന്റെ തിരക്കിലായിരുന്നു.   പലരുടെതുമെന്നപോലെ എന്റെ ജീവിതത്തിന്റെയും ഗതിമാറ്റിയത് ദഅ്വ വിജ്ഞാന മേഖലയിലേക്കുള്ള  പ്രവേശനമായിരുന്നു. അനേകം ചിത്രശലഭങ്ങള്‍, പല നാടുകളില്‍ നിന്നും അറിവിന്റെ മധു തേടിയെത്തുന്ന ഒരു വൃന്ദാവനമാണിവിടം.സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു പുതുലോകം എന്റെ മുമ്പിലും തുറക്കപ്പെട്ടു. അവിടെ […]