Issue 1032

കടല്‍ കടഞ്ഞെടുക്കുക

‘സ്വാതന്ത്യ്രത്തിനു തൊട്ടുശേഷം വരെ വര്‍ഷാവസാനമാണ് തിളച്ചവെയില്‍ ക്യാംപസുകളില്‍ വന്ന് സമരപ്പന്തല്‍ കെട്ടി പഠിപ്പു മുടക്കിയിരുന്നത്. എഴുപതുകള്‍ക്കു ശേഷം വെയില്‍ മുഖ്യധാരയില്‍ മുഖം കാണിച്ചു തുടങ്ങി…   സൈനുല്‍ ഇര്‍ഷാദ് അയച്ചു തന്ന ‘വെയില്‍ രാഷ്ട്രീയം’ എന്ന കവിതയുടെ ആദ്യവരികളാണിവ. സൈനുവിന് ഗൌരവമായ ഒരു വിഷയം പറയാനുണ്ടായിരുന്നു. എന്നാല്‍ അതിന് ‘കവിത’തന്നെ തെരഞ്ഞെടുക്കേണ്ടിയിരുന്നില്ല. കവിത വരി വെട്ടിയൊതുക്കിയ ലേഖനമല്ല. ഒരു ലേഖനത്തെ ഇടിച്ചു പിഴിഞ്ഞെടുത്ത സത്ത് പോലെയാണ് കവിത. ഒരു ശരീരത്തിനുള്ളിലെ മനസ്സും ഒരു പടികൂടി ഉയര്‍ന്ന് ആത്മാവുമൊക്കെ […]

മാനം പോയി

ജിതിന്‍   ങ്ങനെ അവരങ്ങ് പോയി… ഇറ്റാലിയന്‍ നാവികര്‍… കോണ്‍സ്റബിള്‍ കുട്ടന്‍പിള്ളക്ക് സമന്‍സും കൊണ്ട് ചെല്ലാനാകുന്നതിലും ദൂരേക്ക്. എന്തൊക്കെ ബഹളമായിരുന്നു? കപ്പല്‍ പിടിച്ചെടുക്കുന്നു, നഷ്ടപരിഹാരം ആവശ്യപ്പെടുന്നു, നീ കേസ് എടുക്ക്, വേണ്ട ഞാന്‍ കേസ് എടുക്കാം, നീയാരാടേ കേസ് എടുക്കാന്‍, പുതിയ കോടതി വേണോ? പഴയ കോടതി മതിയോ? എന്നിട്ടിപ്പോ എന്തായി?   കടല്‍കൊല എന്ന് ഓമനപേരിട്ടു വിളിക്കുന്ന ഈ കേസില്‍ തുടക്കം മുതല്‍ നമുക്ക് പാളിയിട്ടുണ്ട്. കപ്പലില്‍ നിന്നുള്ള വെടിയേറ്റ് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട കേസ് ചുമത്തി […]

ശ്രദ്ധിക്കുക; സ്റാര്‍ ഹോട്ടലുകളിലെ പന്നിമാംസം

  ഖത്തറില്‍ താമസിക്കുന്ന ഒരു സിറിയന്‍ സുഹൃത്ത് കോഴിക്കോട്ടുവന്നപ്പോള്‍ താമസിച്ച ഏറ്റവും മുന്തിയ സ്റാര്‍ ഹോട്ടലിലെ റൂമിലുള്ള പോര്‍ട്രെയ്റ്റ് അദ്ദേഹം ആവശ്യപ്പെട്ടപ്പോള്‍ തല്‍ക്കാലം മാറ്റാന്‍ ഹോട്ടല്‍ മാനേജ്മെന്റിന് യാതൊരു സങ്കോചവും തോന്നിയില്ല. കാരണം, അതിഥിയുടെ ഇഷ്ടം.   അദ്ദേഹം പക്ഷേ, ഒരു ഭക്ഷണവും അവിടെ നിന്ന് കഴിച്ചില്ല. വെള്ളവും അവിടത്തെ പാത്രത്തില്‍ കുടിച്ചില്ല. പിന്നീട് ഒരു മീറ്റിനു കൊച്ചിയില്‍ വന്നപ്പോള്‍ ഇതേപ്രകാരം മുന്തിയ സ്റാര്‍ ഹോട്ടല്‍ തന്നെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ഭക്ഷണത്തിന്റെ കാര്യത്തില്‍ പക്ഷേ, കോഴിക്കോട്ടെ അതെ […]