Issue 1050

പള്ളിക്ക് പുതുമോടി നല്കി ഡിജന്നിയിലെ പെരുന്നാള്‍

പള്ളിക്ക് പുതുമോടി നല്കി ഡിജന്നിയിലെ പെരുന്നാള്‍

പെരുന്നാളിന് നാമെല്ലാവരും പള്ളിയില്‍ പോവാറുണ്ട്. എന്നാല്‍ പള്ളി പുതുക്കിപ്പണിയാറുണ്ടോ? അതെ, പള്ളി പണിതുകൊണ്ട് പെരുന്നാള്‍ ആഘോഷിക്കുന്നത് സബ് സഹാറന്‍ രാഷ്ട്രമായ മാലിയിലെ ഡിജന്നി മലമ്പട്ടണത്തിലെ ഇസ്ലാം മതവിശ്വാസികളാണ്. ആഫ്രിക്കയിലെ ഈ വിചിത്ര പെരുന്നാളിന്റെ അകം പൊരുള്‍ അറിയുക കൗതുകകരമാണ്. വിശുദ്ധ റമളാന്റെ പരിസമാപ്തിയിലെത്തുന്ന ചെറിയ പെരുന്നാള്‍ നിസ്കാരത്തിനു ശേഷം ഡിജന്നയിലെ മുസ്ലിം പുരുഷന്മാരും കുട്ടികളുമെല്ലാം ചേര്‍ന്ന് തങ്ങളുടെ പുരാതനമായ, മണ്ണുകൊണ്ട് നിര്‍മിച്ച പള്ളിക്ക് പുതിയ കോട്ടിംഗ് നല്‍കുന്നു. ഈ പ്രവൃത്തി ചെയ്യുന്നത് രാവിലെ മുതല്‍ ഉച്ചവരെ ഒരാഘോഷപ്പൊലിമയോടെയാണ്. […]

തല്ലുകൊള്ളിച്ച തവളകള്‍

തല്ലുകൊള്ളിച്ച തവളകള്‍

വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിക്കടുത്ത് പഴൂര്‍ എന്ന കൊച്ചുഗ്രാമത്തിലെ ഹയാത്തുല്‍ ഇസ്ലാം മദ്രസയിലായിരുന്നു എന്റെ തുടക്കകാല മതപഠനം. 1998 2004 വര്‍ഷങ്ങളിലായിരുന്നു അത്. ഉസ്താദുമാരില്‍ ഒരാള്‍ ഉപ്പ തന്നെയായിരുന്നു. അതിനാല്‍ ഉസ്താദുമാരുടെ നോട്ടത്തിനപ്പുറം ഉപ്പയുടെ ഒരു കണ്ണ് എപ്പോഴും എന്റെ നേര്‍ക്ക് ഉണ്ടായിരുന്നു. ഓര്‍ക്കുമ്പോള്‍ ഇന്നും മറക്കാനാവാതെ നില്‍ക്കുന്നത് അന്നത്തെ മൂന്നാം ക്ലാസ് ജീവിതമാണ്. ഒരു ദിവസവും മുടങ്ങാതെ അന്ന് സായാഹ്ന ദര്‍സിനായി പള്ളിയില്‍ പോവും. കൂട്ടിന് അമ്മായിയുടെ മകന്‍ സുഹൈലും. മഗ്രിബ്നിസ്കാരം കഴിഞ്ഞാണ് ദര്‍സ്. അന്നന്ന് […]

വഴിതെറ്റിയൊഴുകുന്ന ഭൂതദയ

വഴിതെറ്റിയൊഴുകുന്ന ഭൂതദയ

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കരുണാമയനാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ശൈലിയുടെ കാതലായ അംശം ഭൂതദയയാണ്. നാടൊട്ടുക്കോടി നടന്ന് പത്തും പതിനഞ്ചും കൊല്ലമായി നീതി നിഷേധിക്കപ്പെട്ട പതിനായിരക്കണക്കിന് ആളുകള്‍ക്ക് ഖജനാവ് തുറന്ന് ആശ്വാസം നല്‍കിയ ജനസമ്പര്‍ക്ക പരിപാടിയോടെയാണ് അദ്ദേഹം ഭരണത്തിന് തുടക്കം കുറിച്ചത്. ആര്‍ ബാലകൃഷ്ണപിള്ള, ബിജു രാധാകൃഷ്ണന്‍, സരിതാ നായര്‍ തുടങ്ങി അദ്ദേഹത്തിന്റെ ദയാവായ്പിന് പാത്രമായ നിരവധി പേര്‍ വേറെയും. നീതി നിഷേധം തുടര്‍ക്കഥയായതുകൊണ്ട് ഭൂതദയ അര്‍ഹിക്കുന്നവരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു. അതാകട്ടെ എപ്പോഴും വഴിതെറ്റി ഒഴുകുന്നു. കോഴിക്കോട്ടെ സാമൂതിരി […]