Issue 1051

വായനക്കാരുടെ വീക്ഷണം

വായനക്കാരുടെ വീക്ഷണം

പര്‍ദ്ദയിടുന്നതു ഗള്‍ഫുകാരുടെ ഭാര്യമാര്‍ മാത്രമോ? മുസ്ലിം സ്ത്രീ പര്‍ദ്ദയിടുന്നതും ശിരോവസ്ത്രമണിയുന്നതും മുഖം മറക്കുന്നതും അന്യരില്‍ നിന്നകന്നു നില്‍ക്കുന്നതും അല്ലാഹുവിനോടുള്ള വിധേയത്വം കൊണ്ടാണ്. ആ ഒരു വിധേയത്വം മാത്രമാണവളെ എക്കാല്തും പിന്തുണക്കുന്നതും. ആധുനിക സംസ്കൃതിയുടെയും പണത്തിന്‍റെയും അടിമകള്‍ക്ക് അല്ലാഹുവിന്‍റെ അടിമത്വം അരോചകമായിപ്പോയതിന് മുസ്ലിം സ്ത്രീകളെന്തു പിഴച്ചു? അവാസ്തവ നിരീക്ഷണത്തിലൂടെ മുസ്ലിം പെണ്ണിന്‍റെ പര്‍ദ്ദകീറിയെറിയുന്നതിനു ശ്രമം നടത്തിയ ഇന്ത്യാവിഷന്‍ മുഖംമൂടി വലിച്ചുചീന്തിയിട്ട രിസാലക്കു നന്ദി. വാര്‍ത്താ വിതരണത്തിന് നിയോഗിക്കപ്പെട്ടു എന്നതു കൊണ്ടു മാത്രം എല്ലാം തികഞ്ഞുവെന്നു കരുതുകയും എവിടെയും കയറി […]

സ്വയംഭരണക്കാലത്തെ വിദ്യാഭ്യാസം

സ്വയംഭരണക്കാലത്തെ വിദ്യാഭ്യാസം

കേരളത്തില്‍ സ്വയംഭരണ കോളജുകള്‍ ആരംഭിക്കാനുള്ള സര്‍ക്കാര്‍ നീക്കം പുതിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു. ഉന്നതവിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റം സാധ്യമാകുമെന്ന് ചിലരെങ്കിലും കരുതുന്ന തീരുമാനം വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറന്നുകൊടുക്കുമെന്ന ആക്ഷേപവും ശക്തമാണ്. തുടക്കം 1973 ലാണ് യു ജി സി രാജ്യത്തെ എല്ലാ സര്‍വകലാശാലകള്‍ക്കും സ്വയംഭരണ കോളജുകള്‍ തുടങ്ങാനുള്ള നിര്‍ദേശം നല്‍കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ഉദ്ദേശിച്ചുള്ള ഈ നിര്‍ദേശത്തിന് ആദ്യ പ്രതികരണമുണ്ടായത് തമിഴ്നാട്ടില്‍ നിന്നാണ്. 1978 ല്‍ തമിഴ്നാട്ടില്‍ 16 ഒട്ടോണമസ് […]

ശുജാഇയുടെ രചനാവഴികള്‍

ശുജാഇയുടെ രചനാവഴികള്‍

ധൈഷണിക മഹാത്മ്യവും ഇസ്ലാമിക സാഹിത്യത്തിന്‍റെ വശ്യസൗകുമാര്യതയും കൊണ്ട് എക്കാലത്തെയും കയ്യിലാക്കാന്‍ പോന്ന സര്‍ഗാത്മക സംഭാവനകള്‍ നല്‍കിയിട്ടുള്ള പണ്ഡിതനാണ് ശുജാഇ മൊയ്തു മുസ്ലിയാര്‍. പത്തൊന്പതാം നൂറ്റാണ്ടിലെ പരിഷ്കാര പ്രക്രിയകള്‍ക്ക് കാര്‍മികത്വം വഹിക്കുകയും അറിവന്വേഷണത്തിന്‍റെ നവീന മാതൃകകള്‍ സൃഷ്ടിക്കുകയും ചെയ്ത അദ്ദേഹത്തിന്‍റെ നാമമാത്ര സാന്നിധ്യം മാത്രമാണ് പക്ഷേ, സമീപകാല പൈതൃക പഠനങ്ങളില്‍ കാണുന്നത്. ശുജാഇയെക്കുറിച്ചുള്ള അജ്ഞതയോ അദ്ദേഹത്തെ വായിക്കാനുള്ള ധൈഷണിക സര്‍ഗാത്മക സിദ്ധിയുടെ അഭാവമോ അതല്ലെങ്കില്‍ കേരളത്തിന്‍റെ സാന്പ്രദായിക ഇസ്ലാമിക ചരിത്രമെഴുത്തുകാരുടെ വര്യേ കാഴ്ചപ്പാടുകളോ കൊണ്ട ശുജാഇ ഏറെയൊന്നും രേഖപ്പെടുത്തിക്കണ്ടില്ല. […]