Issue 1052

ഇലയും കലയും

ഇലയും കലയും

ഭക്ഷണം കഴിക്കാന്‍ പരിശീലനം ആവശ്യമാണോ? പട്ടിണിയുടെയും പരിവട്ടത്തിന്‍റെയും കാലത്താണ് ഈ ചോദ്യമെങ്കില്‍ അല്ല എന്ന് എളുപ്പം ഉത്തരം നല്‍കാം. വിശപ്പറിഞ്ഞവനെ വാരിത്തിന്നാന്‍ ആരും പഠിപ്പിക്കേണ്ടതില്ല. എന്നാല്‍ വിശപ്പ് വംശമറ്റുപോയ നമ്മുടെ കാലത്ത് ഭക്ഷണം കഴിക്കുക എന്നത് പരിശീലിക്കേണ്ട ഒരു ശാസ്ത്രവും കലയുമാണ്. എന്ത് കഴിക്കണമെന്നും എങ്ങനെ കഴിക്കണമെന്നും എപ്പോള്‍ കഴിക്കണമെന്നും അറിയാത്തതു കൊണ്ടാണ് നമ്മുടെ ചുറ്റും ജീവിത ശൈലീ രോഗങ്ങള്‍ പെരുകുന്നത്. ഇറച്ചി നന്നായി ആസ്വദിച്ചു തിന്നുന്നവരും ഇല ഒട്ടും ആസ്വദിക്കാന്‍ കഴിയാത്തവരുമാണ് നാം. എന്നാല്‍ ഇല, […]

സകാതില്ലാത്ത മുതലാളിയോ?

സകാതില്ലാത്ത മുതലാളിയോ?

സകാതിന്‍റെ അടിസ്ഥാന ലക്ഷ്യം ദാരിദ്ര്യനിര്‍മാര്‍ജനമല്ല എന്ന് മുന്‍ ലക്കത്തില്‍ (1049) ചൂണ്ടിക്കാണിച്ചു. ഇക്കാര്യത്തില്‍ മനുഷ്യയുക്തിക്ക് പങ്കാളിത്തമൊന്നുമില്ലെന്നും വന്നു. അതിന്‍റെ തുടര്‍ച്ചയായി തന്നെ ചില കാര്യങ്ങള്‍ കൂടി പറയേണ്ടതുണ്ട്. അതിന്നാണ് ചില സകാത്ത് മുതലാളിമാരെ എടുത്തു വെക്കുന്നത്.  എമ്പാടും രത്നങ്ങളും വലിയ മണിമാളികയും നൂറ് കുതിരകളുമൊക്കെയുള്ള ഒരു മുസ്ലിം മുതലാളി നാട്ടുകാരോടൊന്നും ബാധ്യതകളില്ലാത്ത, നിര്‍ബന്ധമായ സാന്പത്തിക ദാനങ്ങള്‍ പാവങ്ങള്‍ക്ക് നല്‍കേണ്ടവനല്ലാത്ത ഒരു നിരുത്തരവാദിയായിരിക്കുവാന്‍ ഇസ്ലാം അനുവദിക്കുന്നൊന്നുമില്ല. സകാത്ത് എന്ന മേല്‍വിലാസത്തില്‍ അയാള്‍ക്ക് സാന്പത്തിക ബാധ്യതകള്‍ ഇല്ലെങ്കില്‍ പോലും നാട്ടിലെ […]

ക്ലാസിലിരിക്കാത്ത കവിതകള്‍ അഥവാ പാടില്ലാത്ത കവികള്‍

ക്ലാസിലിരിക്കാത്ത  കവിതകള്‍ അഥവാ  പാടില്ലാത്ത കവികള്‍

ശഹീദ് എ പി കാവനൂര്‍ തീക്കുനിയില്‍/ മീന്‍പെട്ടി ചോര്‍ന്ന്/ കവിത പരന്നൊഴുകി/ നെരൂദയുടെ കവിതകള്‍/ ലഹരി പുതച്ച് ആടാന്‍ തുടങ്ങി/ മേതിലിന്‍റെ കവിതക്കാട്ടില്‍ നിന്ന്/ ഹിംസ്ര ജന്തുക്കളലറി/ മുള്‍ക്കാട്ടിലെ/ കവിതച്ചുണ്ടുകള്‍/ ചുള്ളിതട്ടി ചോര പൊടിഞ്ഞു/ കാവില്‍ നിന്നും കവിത വിഷപ്പുകയൂതി/ അന്ധമില്ലാത്ത കുറേ ചെങ്കരടികള്‍/ ചുവന്ന കവിത കാട്ടി/ ദൈവത്തെ പേടിപ്പിച്ചു/ സച്ചിദാനന്ദന്‍റെ ഉറപൊട്ടി/ വെളുത്ത കവിതാ മുത്തുകള്‍ നാറിയൊഴുകി/ പുഞ്ചപ്പാടങ്ങളില്‍്/ നെഞ്ചെരിയാന്‍ വന്ന കവിതകള്‍/ ചേറ് പുരളാതെ്/ പട്ടഷാപ്പില്‍ കയറി/ വെയില്‍ കൊണ്ട ധര്‍മ്മം/ കവിതക്കുപ്പായം […]

കടലെടുത്തോളൂ, മീന്‍ പിടിക്കാന്‍ രണ്ട് തിരകള്‍ ബാക്കിയിടൂ

കടലെടുത്തോളൂ, മീന്‍ പിടിക്കാന്‍ രണ്ട് തിരകള്‍ ബാക്കിയിടൂ

ഒന്ന് “ഹിന്ദുക്കളുടെ വിശുദ്ധ സാഹിത്യത്തോട് ബ്രഹ്മണ പണ്ഡിതന് ബഹുമാനാദരങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. പക്ഷേ, അബ്രാഹ്മണ പണ്ഡിതന് അതുണ്ടാവുക തികച്ചും അസ്വാഭാവികമത്രെ.’ (അംബേദ്ക്കര്‍) സാമ്രാജ്യത്വ ശിങ്കിടികള്‍ക്കും, ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ക്കും സിയോണിസ്റ്റുകള്‍ക്കും പിന്നെ അവരുടെ കല്‍പനകള്‍ക്ക് മുന്പില്‍ മുട്ടുവിറക്കുന്ന മറ്റുള്ളവര്‍ക്കും ഇബ്റാഹിം സുലൈമാന്‍ മുഹമ്മദ് അല്‍ റുബായിസിന്‍റെ ഇതിനകം പ്രശസ്തമായ കഴിഞ്ഞ “സാഗരഗീതം’ എന്ന കവിതയോട് സ്നേഹബഹുമാനങ്ങള്‍ വച്ചു പുലര്‍ത്തുക അസാധ്യമാണ്. സ്വന്തം യജമാനന്മാരുടെ ക്രൂരതകള്‍ക്കെതിരെ പ്രതികരിക്കാന്‍ കഴിയാതെ പോവുന്ന പാവം മനുഷ്യരുടെ നിസ്സഹായത മനസ്സിലാക്കാന്‍ ആര്‍ക്കും കഴിയും. അവരാദരിക്കുന്ന […]