Issue 1055

അറബികള്‍ എന്നാണിത്ര യുദ്ധക്കൊതിയന്മാരായത്?

അറബികള്‍ എന്നാണിത്ര  യുദ്ധക്കൊതിയന്മാരായത്?

സദ്ദാം ഹുസൈനെതിരെയുള്ള യുദ്ധം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ അന്നത്തെ യു എസ് പ്രസിഡന്‍റ് ജോര്‍ജ് ഡബ്യു ബുഷ് അല്പം വൈകിയപ്പോള്‍ ദി എകണോമിസ്റ്റ്’ വാരിക ചോദിച്ചു: ഇനി ആരെയാണ് കാത്തിരിക്കുന്നത്? ബുഷ് പിന്നീട് താമസിപ്പിച്ചില്ല. പിറ്റേ ആഴ്ച തന്നെ ബാഗ്ദാദിനു നേരെ ടോമാ ഹാക് മിസൈലുകള്‍ തൊടുത്തുവിട്ടു. തീഗോളങ്ങള്‍ ചക്രവാളത്തെ ചുവപ്പിക്കുന്നതു കണ്ട് അര്‍മാദിച്ച യു എസ് പ്രതിരോധ സെക്രട്ടറി റൊണാള്‍ഡ് റംസ്ഫെഡ് മാധ്യമ പ്രവര്‍ത്തകരോട് പിറ്റേന്ന് രാവിലെ ചോദിച്ചു: ഇന്നലെ ബഗ്ദാദിന്‍റെ ചക്രവാളങ്ങള്‍ കണ്ടില്ലേ? ചുട്ടു പഴുത്ത […]

കഅ്ബയുടെ ചൈതന്യത്തില്‍

കഅ്ബയുടെ ചൈതന്യത്തില്‍

ഖത്തറില്‍ നിന്ന് ഇഹ്റാം ചെയ്തിട്ടുണ്ട്. ഇനി ത്വവാഫും സഅ്യും കഴിഞ്ഞ് മുടി മുറിച്ചാല്‍ ഉംറ കഴിഞ്ഞു. ത്വവാഫ് ചെയ്യാനാണ് മത്വാഫില്‍ ഇറങ്ങിയത്. ത്വവാഫിന് വുളൂഅ് നിബന്ധനയാണ്. നാല് മദ്ഹബ് പ്രകാരവും സ്വഹീഹാകുന്ന വുളൂഅ് നേരത്തേ എടുത്തിട്ടുണ്ട്. തിരക്കിനിടയില്‍ ഏതെങ്കിലും സ്ത്രീയെ സ്പര്‍ശിച്ചു പോയാലോ. ഹനഫീ മദ്ഹബ് പ്രകാരം ത്വവാഫ് പൂര്‍ത്തിയാക്കാമല്ലോ. പക്ഷേ മനസ്സ് നിറയെ അല്ലാഹുവും കണ്ണ് നിറയെ കഅ്ബയും ചുണ്ടുകളില്‍ ദിക്ര്‍ ദുആകളുമാണെങ്കില്‍ പിന്നെ പുറം ലോകത്ത് നടക്കുന്ന കാര്യങ്ങളെങ്ങനെ അറിയാന്‍? ഇങ്ങോട്ട് സ്പര്‍ശനമുണ്ടായാല്‍ വുളൂഅ് […]

പ്രതിസന്ധി സാമ്പത്തികമോ രാഷ്ട്രീയമോ?

പ്രതിസന്ധി  സാമ്പത്തികമോ രാഷ്ട്രീയമോ?

ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരമേറ്റ 2004ലെ പൊതുതിരഞ്ഞെടുപ്പിന്‍റെ പിറ്റേന്ന്, ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവെന്ന ആഗോളവത്കരണത്തിന്‍റെ അപ്പോസ്തലനടക്കം തകര്‍ന്നുവീഴുകയും ഇടതുപിന്തുണയോടെ ഒരു യുപിഎ സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്നുറപ്പാകുകയും ചെയ്തു. ഈ വാര്‍ത്ത ഓഹരിക്കന്പോളക്കാരെയും ഫിക്കി തുടങ്ങിയ മൂലധന സ്ഥാപനങ്ങളെയും വല്ലാത്ത ഉത്കണ്ഠയിലാഴ്ത്തിയതിന്‍റെ ഫലമായി ഓഹരിക്കന്പോളം ഇടിഞ്ഞു തകര്‍ന്നു. ഓഹരി സൂചിക രണ്ടായിരത്തിനടുത്തെത്തി. മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായ മന്ത്രിസഭ അധികാരമേറ്റെടുത്ത പിറ്റേന്ന് ധനമന്ത്രിയായ പി ചിദംബരം പാഞ്ഞെത്തിയത് മുംബെയിലെ ഓഹരിക്കന്പോളത്തിന്‍റെ കേന്ദ്രമായ ദലാല്‍ തെരുവിലേക്കാണ്. അവിടെ ആശങ്കാകുലരായിരിക്കുന്ന കുത്തകകളെയും ഊഹക്കച്ചവടക്കാരെയും ആശ്വസിപ്പിക്കാനായിരുന്നു തിടുക്കത്തിലുള്ള […]

നന്നാവാന്‍ ആര്‍ക്കാണ് വിരോധം?

നന്നാവാന്‍  ആര്‍ക്കാണ് വിരോധം?

ഖാസിയോട് ആവലാതി ബോധിപ്പിക്കാനാണ് അവള്‍ എത്തിയത്. ഭര്‍ത്താവിനെക്കുറിച്ചുള്ള പരാതികളുടെ കെട്ടഴിച്ച് അവള്‍ കരഞ്ഞപ്പോള്‍ അത്ഭുതപ്പെട്ടുപോയി. കാരണം സന്തുഷ്ട കുടുംബമാണവരുടേത് എന്നായിരുന്നു ധാരണ; ഖാസിക്കു മാത്രമല്ല അയല്‍ക്കാര്‍ക്കു പോലും. പക്ഷേ, പത്തു വര്‍ഷത്തോളമായി ഒരു മേല്‍ക്കൂരക്കു കീഴില്‍ അന്യരായി ജീവിക്കുകയായിരുന്നു അവര്‍. പരസ്പരം സ്പര്‍ശനം പോലുമില്ലാത്ത പത്തു വര്‍ഷം; അതും യുവ ദമ്പതികള്‍!. ഭര്‍ത്താവിനു ഭാര്യയെ കാണുന്നതേ വെറുപ്പ്. അവള്‍ ചെല്ലുന്നിടത്തു നിന്നെല്ലാം ഒഴിഞ്ഞുമാറി അയാള്‍ കഴിഞ്ഞു. വല്ലപ്പോഴും സംസാരം ഉണ്ടായത് കലഹിക്കാന്‍ മാത്രം. തീന്‍മേശ മുതല്‍ കിടപ്പറ […]

കുറ്റിച്ചിറയുടെ നടുമുറ്റം

കുറ്റിച്ചിറയുടെ നടുമുറ്റം

ഒരു ദേശത്തിന്‍റെ വാസ്തുശില്‍പ പൈതൃകമെന്നത് ആ നാടിന്‍റെ സാംസ്കാരികവും ചരിത്രപരവുമായ പാരന്പര്യത്തിലേക്കുള്ള ചൂണ്ടുപലകയാണ്. വാസ്തു പൈതൃകത്തെക്കുറിച്ചുള്ള പഠനം ഇന്നലെയിലെ ആചാരാനുഷ്ഠാനങ്ങളെയും നാടിന്‍റെ ഉല്‍പത്തിയെയും അറിയാനുള്ള മികച്ച ഉപാധിയായി ഗണിക്കപ്പെടുന്നു. അതു കൊണ്ടു തന്നെ ചരിത്രകാരന്മാര്‍ ഏറെ ആശ്രയിക്കുന്നതും ഈ പൈതൃകത്തെ തന്നെയാണ്. വാസ്തുശില്‍പ പൈതൃകങ്ങളുടെ പിന്‍ബലത്തില്‍ കേരളത്തിലെ മധ്യകാല മുസ്ലിം സാംസ്കാരികകേന്ദ്രമായ കോഴിക്കോട്ടെ കുറ്റിച്ചിറയുടെ കഴിഞ്ഞ കാലത്തെപ്പറ്റിയുള്ള വായനയാണ് ഡോ. കസ്തൂര്‍ബ എ കെയുടെ കുറ്റിച്ചിറ എ മിഡീവല്‍ മുസ്ലിം സെറ്റില്‍മെന്‍റ് ഓഫ് കേരള എന്ന കൃതി. […]