Issue 1056

കാണാതെപോവുന്ന സത്യങ്ങളെ ചൂണ്ടി

കാണാതെപോവുന്ന സത്യങ്ങളെ ചൂണ്ടി

ആഴ്ന്നു കിടക്കുന്ന വേരുകളും നിവര്‍ത്തിവച്ചിരിക്കുന്ന ഇലകളും നിറയെ പൂക്കളുമുള്ള മരത്തിനോട് കലാസാഹിത്യത്തെ ഉപമിക്കുന്നുണ്ട് ടാഗോര്‍ . കലാകാരന്‍/ സാഹിത്യകാരന്‍ മണ്ണും പ്രകൃതിയും പരിസരവുമായി ബന്ധപ്പെടേണ്ടതിന്‍റെയും പ്രതീക്ഷയുടെ, വിശാല മനസ്സിന്‍റെ ഉടമയാവേണ്ടതിന്‍റെയും അവര്‍ സമൂഹത്തിന് കൊടുക്കേണ്ട ഫലത്തിന്‍റെയും ഉദാഹരണങ്ങളാണ് ടാഗോര്‍ പകരുന്നത്. മണ്ണിലെ വേരറുത്തുമാറ്റി മതിയായ സൂര്യപ്രകാശം നിഷേധിച്ച് മരത്തെ ചെടിച്ചട്ടിയിലേക്ക് മാറ്റിയാല്‍ നമ്മുടെ അലങ്കാര മുറിയിലെ ബോണ്‍സായിയായി അത് ചുരുങ്ങിപ്പോവും. ഇങ്ങനെ മണ്ണും മനുഷ്യനും പ്രകൃതിയുമായി ബന്ധമില്ലാത്ത കുറേ ബോണ്‍സായി കലാകാരന്മാരുണ്ട് എന്നത് എക്കാലത്തെയും ശാപമാണ്. പണ്ടിവരുടെ […]

കണ്ണടയും മുമ്പ്

കണ്ണടയും  മുമ്പ്

ഭൂപടത്തിലുണ്ടാവില്ലിനി പച്ച തഴച്ച ഈ ദേശം കണ്ണടയും മുന്പ് വന്നു കണ്ടോളൂ ആസിഡ് പൊള്ളി വീര്‍ത്ത ഉടല്‍ക്കാഴ്ചകള്‍. തലയുയര്‍ത്തി നില്‍ക്കും മുന്പ്, കരിച്ചു കളഞ്ഞ ഇലമണങ്ങള്‍. ഉമിനീരുപോലെ വറ്റിയ പുഴയില്‍ ശ്വാസം മുട്ടി മരിച്ച സ്വപ്നങ്ങള്‍. പൂക്കളെ പെറാതെ നൊന്ത ചെടികള്‍. മഞ്ഞിന്‍റെ മുത്തം കിട്ടാതെ നോവും ഇത്തിരിയുള്ള പുല്ലില്‍ ഞരന്പുകള്‍ ഉഷ്ണം കുടിച്ചു മരിച്ച കുന്നുകള്‍. അമ്ലമഴയില്‍ വെന്ത കാടുകള്‍ തുറിച്ച കണ്ണുമായ് ചത്തുമലച്ച വയലിലെ പരല്‍മീന്‍കൂട്ടങ്ങള്‍. പ്രായം തികഞ്ഞിട്ടും വേയ്ക്കുന്ന കാലുകള്‍ തൊണ്ട പൊട്ടി […]

ആറു മാസക്കരാര്‍ ആറു വര്‍ഷം പിന്നിടുമ്പോള്‍

ആറു മാസക്കരാര്‍ ആറു വര്‍ഷം പിന്നിടുമ്പോള്‍

ഇസ്ലാമിക അന്തരീക്ഷമുള്ള ഒരു സ്ഥാപനത്തില്‍ പഠനം കഴിഞ്ഞ് നാട്ടില്‍ നില്‍ക്കുന്പോഴാണ് എന്‍റെ നാട്ടുകാരനായ ഉസ്താദ് ദര്‍സ് തുടങ്ങുന്നത്. എന്നെയും ക്ഷണിച്ചു. ഓരോന്ന് പറഞ്ഞ് ഒഴിവാകാന്‍ നോക്കിയെങ്കിലും ഫലിച്ചില്ല.  ഉസ്താദിന്‍റെ ഉപദേശങ്ങള്‍ അങ്ങനെയങ്ങ് തള്ളിക്കളയാന്‍ പറ്റുന്നതായിരുന്നില്ല. ഏതായാലും ആറു മാസത്തേക്ക് വന്നുനോക്കട്ടെ എന്നായി ഞാന്‍. ഉസ്താദ് ഒറ്റയടിക്ക് കാര്യമേറ്റു. അതോടെ എന്‍റെ മേല്‍ പിടി വീണു. അതുകഴിഞ്ഞ് ഉസ്താദിന്‍റെ അടുത്ത ചോദ്യം; വെള്ളവസ്ത്രം ധരിക്കുന്നതിന് വിഷമമുണ്ടോ? ഞാന്‍ ഇല്ലെന്ന് മറുപടി പറഞ്ഞു. വിഷമമുണ്ടെങ്കില്‍ അത് ശ്വൈാന്‍റെ തോന്നിപ്പിക്കലാണെന്ന് ഉസ്താദ് […]