Issue 1057

മീഡിയ പടച്ചുവിടുന്ന മോഡിമാനിയ

മീഡിയ പടച്ചുവിടുന്ന മോഡിമാനിയ

ഹരിയാനയിലെ കുരുക്ഷേത്രയില്‍ നിന്ന് ദല്‍ഹി സല്‍ത്തനത്തിലേക്കുള്ള ദൂരം എത്രയാണ്? ശത്രുസൈന്യം പടിവാതില്‍ക്കല്‍ എത്തിയിട്ടും അവസാനത്തെ മുഗിള രാജാവ് ബഹദൂര്‍ഷാ സഫര്‍ ആവര്‍ത്തിച്ച ഒരു വാചകമുണ്ട്: ദില്ലി ദൂര്‍ ഹസ്ത് ദല്‍ഹി വളരെ അകലെയല്ലേ? അല്ല എന്നാണ് നരേന്ദ്രമോഡി, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി തന്നെ തിരഞ്ഞെടുത്തതിന്‍റെ പിറ്റേന്ന് കുരുക്ഷേത്ര ഭൂമിക്കടുത്ത്, ഹരിയാനയിലെ റേവാരിയില്‍ പ്രസംഗിക്കവെ രാജ്യത്തെ ഓര്‍മിപ്പിച്ചത്. ധര്‍മാധര്‍മങ്ങള്‍ ഏറ്റുമുട്ടിയ മണ്ണ് ഹൈന്ദവ അന്തസ്ഥലികളെ ത്രസിപ്പിക്കുമെന്നറിയാവുന്നതു കൊണ്ടാവണം കുരുക്ഷേത്രയുടെ പ്രതീകാത്മകത ഉയര്‍ത്തിക്കാട്ടി മുസ്ലിം രാജഭരണത്തിന്‍റെ ആസ്ഥാനമായിരുന്ന ഡല്‍ഹിയിലേക്കുള്ള തന്‍റെ […]

ഫാനൂസ്

ഫാനൂസ്

ആകാശച്ചെരിവില്‍ ചന്ദ്രനുദിച്ചു തെരുവോരത്ത് ഫാനൂസ് തെളിഞ്ഞു റമദാന്‍ ഇങ്ങെത്തി റമദാന്‍ ഇങ്ങെത്തി സയ്യിദ് ദര്‍വീശിന്‍റെ വരികള്‍ ഈണത്തില്‍ പാടി ഞങ്ങള്‍ കുഞ്ഞുങ്ങള്‍ നോന്പിന്‍റെ തലേന്ന് മുതിര്‍ന്നവര്‍ സമ്മാനമായി തന്ന ഫാനൂസുകള്‍ തൂക്കിപ്പിടിച്ച് അയലത്തെ വീടുകള്‍ കയറിയിറങ്ങും. ഹദ്യ കിട്ടുന്ന നാണയത്തുട്ടുകള്‍ ഒരുക്കൂട്ടി വെക്കും. അതില്‍ നിന്ന് വേണം പെരുന്നാളിന് ബലൂണുകള്‍ വാങ്ങാന്‍. ഒപ്പം മുസെഹറാത്തിക്കും സമ്മാനം കൊടുക്കണം. ഞങ്ങള്‍ കുട്ടികള്‍ കരുതിയിരുന്നത് മുസെഹറാത്തി വന്ന് വിളിച്ചില്ലെങ്കില്‍ ഗ്രാമത്തില്‍ ആര്‍ക്കും നോന്പ് പിടിക്കാനാവില്ലെന്നായിരുന്നു. യൂസുഫ് അല്‍ഖുറശി പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ എന്‍റെ […]

ബാബാ ഫരീദ് ഗഞ്ചശകര്‍; നടപ്പുവഴികളില്‍ നിന്നു മാറി…

ബാബാ ഫരീദ് ഗഞ്ചശകര്‍; നടപ്പുവഴികളില്‍ നിന്നു മാറി…

പൊതുജീവിതത്തിലലിഞ്ഞ അഴുക്കുകളില്‍ നിന്നു മാറി മറ്റൊരു ജീവിതം സാധ്യമാക്കിയവരാണ് സൂഫികള്‍. ഇക്കൂട്ടത്തില്‍ ചരിത്രം ഏറെ ഇന്പത്തോടെ നോക്കിനിന്നിട്ടുള്ള യോഗിയാണ് ബാബാ ഫരീദ് ഗഞ്ചശകര്‍. ജമാലുദ്ദീന്‍ ഖസ്റംബീബി ദന്പതികളുടെ ദ്വിതീയ പുത്രനായി എഡി 1175ലാണ് ബാബയുടെ പിറവി. രണ്ടാം ഖലീഫ ഉമര്‍ ഫാറൂഖിലേക്കു എത്തിച്ചേരുന്ന കുടുംബമാണ് ബാബയുടേത്. ചെറുപ്പത്തില്‍ തന്നെ ഭക്തിയുടെ പ്രതീകമായിരുന്നു ബാബാ ഫരീദ്. മാതാവില്‍ നിന്നാണ് ഉത്തമ ഗുണ വിശേഷങ്ങളൊക്കെ ബാബാക്ക് പകര്‍ന്നു കിട്ടിയത്. പതിനെട്ടാം വയസ്സില്‍ അറിവുതേടി മുള്‍ട്ടാനിലെത്തി. മൗലാനാ മിന്‍ഹാജുദ്ദീന്‍ തിര്‍മിസിയുടെ പള്ളിയോട് […]

ദാരിദ്ര്യം മണക്കാത്ത അത്തര്‍

ദാരിദ്ര്യം മണക്കാത്ത അത്തര്‍

തറാവീഹിന് പള്ളിയിലേക്ക് വന്നതായിരുന്നു ഞാന്‍. ചെരുപ്പഴിക്കാന്‍ തുടങ്ങിയപ്പോള്‍ സുജൂദിലേക്കടുക്കുന്നവരുടെ കാല്‍മുട്ടുകള്‍ നിലത്ത്മുട്ടുന്ന ഒച്ച; അറബന മുട്ടുന്നതു പോലെ. അതു ശ്രദ്ധിച്ച് ഒരല്പനേരം പടിയില്‍ തന്നെ നിന്നു. ജമാഅത്ത് നഷ്ടപ്പെട്ടാലോ എന്നു പേടിച്ച് വുളൂ എടുത്തു; ഉമ്മ പറഞ്ഞ പോലെ ഒരുവിധം കാക്കക്കുളി തന്നെ. സ്വഫിലെത്തിയപ്പോള്‍ ഇശാഇന്‍റെ അവസാന റക്അത്ത്. തുണി സ്വല്പം ഉയര്‍ത്തി തക്ബീര്‍ കെട്ടാന്‍ ഒരുങ്ങവെ ഒരു സുഗന്ധക്കാറ്റ് വന്നു തലോടി. ഫോറിന്‍ ബോഡിസ്പ്രേയുടെ വാസനയല്ല; നിമിഷങ്ങള്‍ക്കു ശേഷം പണ്ടെന്നോ നന്നായി ആസ്വദിച്ച ആ സുഗന്ധത്തിന്‍റെ […]

റിപ്പര്‍ ജയാനന്ദന്‍; കേരളം കണ്ട മഹാനായ സാമൂഹ്യ പരിഷ്കര്‍ത്താവ്

റിപ്പര്‍ ജയാനന്ദന്‍; കേരളം കണ്ട മഹാനായ സാമൂഹ്യ പരിഷ്കര്‍ത്താവ്

റിപ്പര്‍ ജയാനന്ദന്‍ ജയിലുചാടിയ വാര്‍ത്തയറിഞ്ഞതില്‍ പിന്നെ വായനശാലയിലെ വൈകുന്നേരവായനയും കാരംസുകളിയും നിറുത്തലാക്കി. മെഴുകുതിരിവെട്ടത്തില്‍ വീടുപിടിക്കുന്ന പഴയശീലമെല്ലാം ഉരുകിത്തീര്‍ന്നു. ഇരുട്ടുവീഴുന്നതിനുമുന്പേ വീടുപിടിക്കും. ഇരുട്ടുവീണാല്‍ ചുറ്റിലും നാലാളുടെ അകന്പടിവേണം. അല്ലെങ്കില്‍ ഓട്ടോ കൂട്ടിയേ സഞ്ചരിക്കൂ. ധ്യൈം വളരെ കൂടുതലായതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. വീടിനു പുറത്തുവച്ചിരുന്ന കന്പിപ്പാര, കൂടം, ചുറ്റിക, കൊടുവാള്‍ എന്നിങ്ങനെയുള്ള എല്ലാ ഇരുന്പുസാമാനങ്ങളും വീട്ടിനകത്തേക്ക് മാറ്റി. ഫ്യൂസടിച്ചുപോയ എല്ലാ ബള്‍ബുകളും മാറ്റി പുതിയത് പിടിപ്പിച്ചു. രാത്രിയില്‍ കിടപ്പ് കൊച്ചുപിച്ചടക്കമെല്ലാം ഒരു മുറിയിലേക്ക് മാറ്റി. രണ്ടു എമര്‍ജന്‍സി ലൈറ്റുകള്‍ ഫുള്‍ […]