Issue 1069

സ്വവര്‍ഗാനുരാഗ മുറവിളി കോര്‍പറേറ്റുകള്‍ക്ക് മാധ്യമ മാഫിയയുടെ നമസ്കാരം

സ്വവര്‍ഗാനുരാഗ മുറവിളി കോര്‍പറേറ്റുകള്‍ക്ക്  മാധ്യമ മാഫിയയുടെ നമസ്കാരം

സ്വവര്‍ഗരതി, പ്രകൃതിവിരുദ്ധ ലൈംഗികബന്ധം തുടങ്ങിയ പദങ്ങള്‍ അങ്ങേയറ്റത്തെ ലജ്ജയോടെയാണ് നമ്മുടെ സമൂഹം ഇതുവരെ പറഞ്ഞതും കേട്ടതും. സമൂഹമധ്യെ ഒരു നിലക്കും ചര്‍ച്ചാവിഷയമാക്കാന്‍ പാടില്ലാത്ത വിധം മ്ലേച്ഛമായ ചെയ്തിയായാണ് ലൈംഗിക വൈകൃതങ്ങളെ മാനവരാശി ഇതുവരെ കണ്ടിരുന്നത്. എന്നാല്‍, ആണും ആണും തമ്മിലുള്ള, അല്ലെങ്കില്‍ പെണ്ണും പെണ്ണും തമ്മിലുള്ള ലൈംഗിക വേഴ്ചകള്‍ കുറ്റകരവും പ്രകൃതിവിരുദ്ധവുമാണെന്ന സദാചാരബോധത്തെ ചോദ്യം ചെയ്തുകൊണ്ട്, എല്ലാതരം ലൈംഗിക വൈകൃതങ്ങളെയും പൗരാവകാശത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും പേരില്‍ പവിത്രവത്കരിക്കാന്‍ ഒരു കൂട്ടര്‍ രംഗത്തുവന്നപ്പോള്‍ അവര്‍ക്കു പിന്തുണ നല്‍കാന്‍ രാഷ്ട്രീയ നേതാക്കളും […]

മലയാള സിനിമക്ക് മൗദൂദികളുടെ ആദരം മൂല്യം പള്ളിയിലൊതുങ്ങുമ്പോള്‍

മലയാള സിനിമക്ക് മൗദൂദികളുടെ ആദരം  മൂല്യം പള്ളിയിലൊതുങ്ങുമ്പോള്‍

ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ താത്വികാചാര്യനായ മൗദൂദിയുടെ ഏതാണ്ട് എല്ലാ പുസ്തകങ്ങളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ഭരണകൂടത്തിനും ജനാധിപത്യത്തിനും വെല്ലുവിളിയുയര്‍ത്തുന്ന പുസ്തകങ്ങളാണ് ഭൂരിപക്ഷവും. പല പുസ്തകങ്ങളും നിരോധിക്കപ്പെടുകയും നിയമനടപടികള്‍ നേരിടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മൗദൂദിയുടെ പര്‍ദ്ദ മാത്രം മലയാളത്തിലേക്ക് നാളിതുവരെയായി മൊഴിമാറ്റം ചെയ്യപ്പെടാത്തത് എന്തുകൊണ്ടെന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്. കേരളത്തിലെ മറ്റൊരു മുസ്ലിം പ്രസാധനാലയം ഈ ഗ്രന്ഥം മൊഴിമാറ്റം ചെയ്ത് പ്രസിദ്ധീകരിച്ചത് വായിച്ചപ്പോഴാണ് പര്‍ദ്ദ കേരളത്തിലെ തലമുതിര്‍ന്ന മൗദൂദികളെ വല്ലാതെ പരിക്കേല്‍പ്പിക്കുമെന്ന് മനസ്സിലായത്. (ഈ മലയാള വിവര്‍ത്തന ഗ്രന്ഥം […]

നൂറ്റാണ്ടിനെ നിര്‍മിച്ച പ്രസംഗം

നൂറ്റാണ്ടിനെ  നിര്‍മിച്ച പ്രസംഗം

ദക്ഷിണാഫ്രിക്കയിലെ ആഫ്രിക്കന്‍ ജീവിതത്തിന്‍റെ മുദ്രകളായ രണ്ടുസ്വഭാവവിശേഷങ്ങള്‍ക്കെതിരായാണ് ഞങ്ങളുടെ പോരാട്ടം. രാജ്യത്തിന്‍റെ അടിത്തറ തകര്‍ക്കുന്ന അവയെയാണ് നിരാകരിക്കാന്‍ ശ്രമിക്കുന്നത്. ആഫ്രിക്കയിലെ ഏറ്റവും സന്പന്നമായ രാഷ്ട്രമാണ് ദക്ഷിണാഫ്രിക്ക. ഒരുപക്ഷേ, ലോകത്തിലെ സന്പന്നരാഷ്ട്രങ്ങളില്‍ ഒന്ന്. അത് കൊടിയ വിപത്തുകളുടെയും വൈരുധ്യങ്ങളുടെയും നാടാണ്. വെള്ളക്കാര്‍ മുന്തിയ ലോകനിലവാരം ആസ്വദിക്കുന്പോള്‍ ആഫ്രിക്കക്കാര്‍ കൊടിയ ദാരിദ്ര്യത്തിലും ദുരിതത്തിലും. 40 ശതമാനം നിരാശരായി കൂട്ടംചേര്‍ന്ന് കഴിയുകയാണ്. ചിലരാകട്ടെ വേനലുണക്കിയ നിലങ്ങളില്‍. മണ്ണൊലിപ്പാലും അമിതോപയോഗത്താലും സമൃദ്ധി നഷ്ടപ്പെട്ട മണ്ണില്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകാതെ പ്രയാസപ്പെടുന്നു. 30 ശതമാനം പേര്‍ കൂലിവേലക്കാരും […]