Issue 1077

താജുല്‍ഉലമയെ കാണാതായ ദിവസം

താജുല്‍ഉലമയെ കാണാതായ ദിവസം

ഞാന്‍ എവിടെയും കുടുങ്ങൂല, എനിക്കെന്‍റെ റബ്ബ് മതി. അവന്‍ എന്നെ കാക്കും…’ അറഫാ ദിനം കഴിഞ്ഞെത്തിയ പെരുന്നാള്‍ ദിവസം. ഹാജിമാര്‍ മുസ്ദലിഫയില്‍ രാപാര്‍ത്ത് മിനായിലേക്ക് ഒഴുകുകയാണ് .മിനയില്‍ നിന്ന്, ആദ്യദിവസത്തെ കല്ലേറ് കഴിഞ്ഞു ഹറമിലേക്കും എത്തിത്തുടങ്ങി .വിശുദ്ധ ഹറമില്‍ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന ദിവസങ്ങളില്‍ ഒന്ന്. മക്ക രിസാലസ്റ്റഡി സര്‍ക്കിള്‍ തുടങ്ങിവച്ച വളണ്ടിയര്‍കോര്‍ ദേശീയതലത്തില്‍ ഏകീകരിച്ചു മിനയില്‍ സേവനം തുടങ്ങിയ ആദ്യവര്‍ഷം . രണ്ടാം ബാച്ച് വളണ്ടിയര്‍ സംഘത്തെ മിനായിലെ നിശ്ചിത പോയന്‍റുകളില്‍ ഇറക്കി തിരിച്ചു വളണ്ടിയര്‍ക്യാന്പില്‍ […]

മായാത്ത നിലാവ്

മായാത്ത നിലാവ്

ആ വാര്‍ത്തയറിഞ്ഞതു മുതല്‍ തുടങ്ങിയതാണ് വടക്കു നിന്ന് തലപ്പാടി അതിര്‍ത്തി കടന്നുള്ള വാഹനങ്ങളുടെ കുത്തൊഴുക്ക്. പ്രിയ നേതാവിന്‍റെ ജനാസ ഒരു നോക്കെങ്കിലും കാണണം. അന്ത്യകര്‍മങ്ങളില്‍ പങ്കുകൊണ്ട് പുണ്യം നേടണം. കാരണം, താജുല്‍ഉലമയെന്ന അധ്യാത്മിക പ്രപഞ്ചത്തെ കണ്ടും കേട്ടും അനുഭവിച്ചും വളര്‍ന്നവരാണവര്‍. ആ പ്രാര്‍ത്ഥനകളില്‍ പങ്കു ചേരാന്‍ കന്നഡ ദേശത്തിന്‍റെ മുക്കുമൂലകളില്‍ നിന്ന് കാതങ്ങള്‍ താണ്ടി വന്നവര്‍. പൊന്‍തിളക്കമുള്ള ആ സുന്ദരമുഖം വെറുതെ ഏറെനേരം നോക്കിയിരുന്നവര്‍. സബ്ഖുകളില്‍ വിശകലനം ചെയ്യുന്നതെന്താണെന്ന് മനസ്സിലായില്ലെങ്കിലും ആ മുഖദര്‍ശനം പകരുന്ന ആത്മീയ സുഖം […]

ഉപ്പ, ഉസ്താദ്, ശൈഖ്

ഉപ്പ, ഉസ്താദ്, ശൈഖ്

ഉപ്പ യാത്രയായിരിക്കുകയാണ് സന്പാദിച്ചു വെച്ചതെല്ലാം പോയ പോലെ. ഏത് പ്രതിസന്ധിയെയും തടഞ്ഞു നിര്‍ത്താന്‍ ചുറ്റിലും വിന്യസിച്ചിരുന്ന പത്മവ്യൂഹം അപ്രത്യക്ഷമായതു പോലെ. വല്ലാത്തൊരു ശൂന്യത. എന്ത് നഷ്ടപ്പെട്ടാലും ഒരു ബദലിനെക്കുറിച്ച് എല്ലാവരും ആലോചിക്കാറുണ്ട്. എന്നാല്‍ ഉപ്പ വിടവാങ്ങുന്പോള്‍ അത്തരം ഒരു പരിഹാരത്തിന്‍റെ വിദൂര സാധ്യതകള്‍ പോലും എവിടെയും കാണാനില്ല. ഉപ്പ എനിക്ക് ഉപ്പ മാത്രമായിരുന്നില്ല കിതാബ് ഓതിത്തന്ന ഉസ്താദാണ്. നിരവധി ഇജാസത്തുകള്‍ നല്‍കി ആത്മീയ ജീവിതത്തെ ക്രമപ്പെടുത്തിത്തന്ന ശൈഖാണ്. പ്രസ്ഥാനത്തെ മുന്നില്‍ നിന്ന് നയിച്ച നേതാവാണ്. മക്കള്‍ എന്നാല്‍ […]