Issue 1078

ബദല്‍ചരിത്രത്തിനു വഴിയൊരുക്കാന്‍ ആര്‍ക്കുണ്ട് ധൈര്യം?

ബദല്‍ചരിത്രത്തിനു  വഴിയൊരുക്കാന്‍ ആര്‍ക്കുണ്ട് ധൈര്യം?

ഹിന്ദുക്കള്‍: ഒരു ബദല്‍ ചരിത്രം (The Hindus: An Alternative History) എന്ന ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും നിരവധി പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്ത പുസ്തകം ഇന്ത്യയില്‍നിന്ന് പിന്‍വലിക്കാന്‍ അതിന്‍െറ പ്രസാധകരായ പെന്‍ഗ്വിന്‍ തീരുമാനിച്ചിരിക്കുന്നു എന്ന വാര്‍ത്ത ആവിഷ്കാര സ്വാതന്ത്ര്യത്തിനായി പടപൊരുതാറുള്ള ഇവിടുത്തെ പുരോഗമന വിഭാഗം ഏതു നിലയില്‍ സ്വീകരിക്കുമെന്ന് കാണാനിരിക്കുന്നേയുള്ളൂ. ഇന്ത്യാ പഠനത്തില്‍ അവഗാഹമുള്ള വെന്‍ഡി ഡോണിഗറുടെ ഈ രചനക്കെതിരെ തീവ്രവലത് ഹിന്ദു സംഘടനയായ ശിക്ഷാ ബച്ചാവോ ആന്തോളന്‍ കമ്മിറ്റി ഫയല്‍ ചെയ്ത കേസുകളാണ് പെന്‍ഗ്വിനെക്കൊണ്ട് ഇത് […]

ഈജിപ്തിലെ ആണ്ടുനേര്‍ച്ചകള്‍ അപകര്‍ഷതയും അഹങ്കാരങ്ങളും

ഈജിപ്തിലെ ആണ്ടുനേര്‍ച്ചകള്‍ അപകര്‍ഷതയും അഹങ്കാരങ്ങളും

ഈജിപ്ത് നേര്‍ച്ചകളുടെ നാടാണ്. സൂഫിസത്തിന് ആഴത്തില്‍ വേരോട്ടമുള്ള ദേശമായതിനാല്‍ പുരാതനകാലം മുതലേ, പുണ്യവാളന്‍മാരുടെ ജനന മരണദിനങ്ങളില്‍ ഈജിപ്തുകാര്‍ സംഗമിക്കുന്നു. നേര്‍ച്ചകളിലെ പ്രധാന ഇനമാണ് മൗലിദെന്നതിനാല്‍, മൗലിദ് സദസ്സുകള്‍ എന്നും നേര്‍ച്ചകള്‍ അറിയപ്പെടന്നു. ജനങ്ങള്‍ സംഗമിക്കുന്ന ഏറ്റവും വലിയ വേദികളാണ് ഈജിപ്തിലെ നേര്‍ച്ചകള്‍. സാധാരണയായി, തെരുവുകളിലും ഗ്രാമപ്രാന്തങ്ങളിലുമൊക്കെയാണ് നേര്‍ച്ചകള്‍ നടക്കാറുള്ളത്. ഒഴിഞ്ഞുകിടക്കുന്ന പ്രവിശാലമായ വയലുകളില്‍ വലിയ മൗലിദുകള്‍ (നേര്‍ച്ചകള്‍) അരങ്ങേറുന്നു. രാത്രിയിലാണ് ഇവ സംഘടിക്കപ്പെടുന്നത്. മിക്കപ്പോഴും ആഴ്ചയിലെ അവസാന ദിവസവും. ഒരു സൂഫി മഖ്ബറയെങ്കിലുമില്ലാത്ത ഗ്രാമങ്ങള്‍ ഈജിപ്തില്‍ അപൂര്‍വമായിരിക്കും. […]

വായന വെറുതെയാക്കല്ലേ!

വായന വെറുതെയാക്കല്ലേ!

പരീക്ഷയുടെ ബെല്ലടിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. പക്ഷേ നമ്മുടെ പഠന മേശയില്‍ കിടക്കുന്ന പാഠപുസ്തകങ്ങള്‍ കാണുന്പോള്‍ വയറ്റില്‍ ഒരാന്തല്‍. ഇത്രയധികം ടെക്സ്റ്റുബുക്കുകള്‍ എങ്ങനെയാ വായിച്ചു തീര്‍ക്കുക? ഈ ചിന്ത ഒരു ഭീഷണിയായി പിടികൂടുന്പോള്‍ പഠനമുറി വൃത്തിയാക്കിയും, ദീര്‍ഘകാലമായി വിളിക്കാത്ത സുഹൃത്തുക്കള്‍ക്ക് ഫോണ്‍ വിളിച്ചും ഇമെയിലുകള്‍ വെറുതെ ചെയ്തും ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തും നാം നമ്മുടെ പഠനം നീട്ടിക്കൊണ്ടു പോകുന്നു. പഠനം പലര്‍ക്കും ഒരു വെല്ലുവിളിയാകുന്നത് വായന ചതുര്‍ത്ഥിയാകുന്നതു കൊണ്ടാണ്. ചെറിയ ക്ലാസുകളില്‍ ഉച്ചത്തില്‍ വായിക്കാനും […]