Issue 1082

ഒന്നാം ലോകയുദ്ധം വാഴ്ത്തപ്പെട്ട തീരാകെടുതിക്ക് നൂറുകൊല്ലം

ഒന്നാം ലോകയുദ്ധം വാഴ്ത്തപ്പെട്ട തീരാകെടുതിക്ക് നൂറുകൊല്ലം

കോടിക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ, നാലുവര്‍ഷം നീണ്ടുനിന്ന യുദ്ധ പരന്പരയെ ഒന്നാം ലോകമഹായുദ്ധം എന്ന് വിളിച്ചത് ജര്‍മന്‍ തത്വചിന്തകന്‍ ഏണസ്റ്റ് ഹെയ്ക്കല്‍ ആണത്രെ. 1914 ജൂലൈ ഇരുപത്തിയെട്ടിന് പൊട്ടിപ്പുറപ്പെട്ട യുദ്ധം 1918നവംബര്‍ പതിനൊന്നുവരെ നീണ്ടുനിന്നു. അതിനിടയില്‍ തൊണ്ണൂറു ലക്ഷം പട്ടാളക്കാര്‍ യുദ്ധമുഖത്ത് പിടഞ്ഞുവീണുമരിച്ചു.അറുപത് ലക്ഷം സിവിലിയന്മാര്‍ യുദ്ധം വിതച്ച രോഗവും പട്ടിണിയും മൂലം കാലയവനികക്കുള്ളില്‍ മറഞ്ഞു. ഇരുപത്തിയൊന്ന് ദശലക്ഷം മനുഷ്യര്‍ക്കാണത്രെ ഭാഗികമായോ പൂര്‍ണമായോ പരുക്ക് പറ്റിയത്. യുദ്ധകാലത്ത് ജീവിച്ച ജനത ശാരീരകമായോ മാനസികമായോ ഒരിക്കലും പഴയത് പോലെയായിരുന്നില്ല. നാല് […]

സമത്വ കാലത്തെ സഹധര്‍മിണികള്‍

സമത്വ കാലത്തെ  സഹധര്‍മിണികള്‍

ഭര്‍ത്താവ് നിമിത്തം ഭാവി പോയവര്‍, ജീവന്‍ പോയവര്‍. അതൊക്കെ ഒരുപാട് കേട്ടതല്ലേ? എന്നാല്‍ മാറിയ കാലത്ത് മറിച്ചുമുണ്ട് ഒട്ടേറെ. പാവം ചില ഭര്‍ത്താക്കന്മാര്‍. ഭാര്യമാരുടെ പീഡനത്താല്‍ സഹികെട്ടവര്‍. അപൂര്‍വം, ഒറ്റപ്പെട്ടത് എന്നൊന്നും പറയേണ്ട. അവര്‍ക്കൊരു സംഘടന തന്നെയുണ്ടിപ്പോള്‍. പീഡിത ഭര്‍ത്താക്കളുടെ സംഘടന! അതിനു മാത്രമൊക്കെയുണ്ട് അവര്‍. അതാണ് പുതുയുഗത്തിലെ സ്ഥിതി. പ്രായം ചെന്നൊരു പാവം മനുഷ്യന്‍റെ ആവലാതി പലപ്പോഴും കേട്ടുകൊണ്ടിരുന്നു. ഭാര്യയുടെ നാവില്‍ നിന്നു രക്ഷപ്പെടാന്‍ വേഗം വീട്ടില്‍ നിന്നിറങ്ങിപ്പോരുന്ന ഭര്‍ത്താവ്. മറുത്തെന്തെങ്കിലും പറയാന്‍ നിന്നാല്‍ ഭാര്യക്കു […]

ഉള്ളിയും ഇശ്ഖും

ഉള്ളിയും ഇശ്ഖും

ഞങ്ങള്‍ കുറച്ചുപേര്‍ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുകയാണ്. എന്‍റെ അടുത്തിരിക്കുന്നത് ഒരു മദ്റസാ ഉസ്താദാണ്. ഞാന്‍ നോക്കുന്പോള്‍ അയാള്‍ തൈരില്‍ നിന്നു പച്ച ഉള്ളിക്കഷ്ണങ്ങള്‍ ശ്രദ്ധയോടെ നുള്ളിപ്പെറുക്കി സുപ്രയിലേക്കിടുകയാണ് നന്നേ ചെറിയ തരി പോലും! ഇതെന്താ ഇങ്ങനെ? ഞാന്‍ പതിയെ ചോദിച്ചു. അയാള്‍ വളരെ പതുക്കെ പറഞ്ഞു എനിക്ക് ഇഷ്ടമില്ലാഞ്ഞിട്ട്. ആ മറുപടി എനിക്കു പോരായിരുന്നു. ഞാന്‍ വീണ്ടും ചോദിച്ചു എന്തുകൊണ്ട്? ശബ്ദം താഴ്ത്തി അയാള്‍ പറഞ്ഞു അല്ലാഹുവിന്‍റെ ഹബീബിന് ഇഷ്ടമില്ലാതിരുന്നതുകൊണ്ട്! ആ മറുപടി എനിക്കു മതിയാകുന്നതായിരുന്നു. എന്‍റെ […]

ഒരു നബിദിനത്തിന്‍റെ ഓര്‍മ

ഒരു നബിദിനത്തിന്‍റെ ഓര്‍മ

മദ്റസയിലെ എന്‍റെ പ്രധാന ഉസ്താദ് അബ്ദുറശീദ് സഅദിയാണ്. ഗാംഭീര്യവും പുഞ്ചിരിയും മാറിമാറി വരുന്ന മുഖഭാവം. ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലം. ആണ്‍കുട്ടികളൊക്കെയും റബീഉല്‍അവ്വലിനോടനുബന്ധിച്ച് മദ്റസയില്‍ നടക്കുന്ന ദഫ്മുട്ട്, പ്രസംഗം, ഗാനം തുടങ്ങിയവ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന തിരക്കിലാണ്. റബീ.അവ്വല്‍ തിരക്കാണെങ്കിലും ഉസ്താദിന്ന് പഠനം പ്രധാനമാണ്. അതിന്‍റെ ഗൗരവം ചോരുന്നത് ഉസ്താദിന്ന് പിടിക്കില്ല. അന്നൊരു ശനിയാഴ്ച ഏഴാം ക്ലാസുകാരായ ഞങ്ങള്‍ക്ക് പാഠഭാഗങ്ങളിലെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനായില്ല. അതിനെത്തുടര്‍ന്ന് ഉസ്താദില്‍ നിന്നു അടികിട്ടി. അതു ഞങ്ങളെ ഖിന്നരാക്കി. […]

പുറകിലേക്കൊരു കണ്ണ്

പുറകിലേക്കൊരു  കണ്ണ്

അലിയ്യുബ്നു ഹസന്‍ബ്നു ശഫീഖ്, അബ്ദുല്ലാഹിബ്നു മുബാറക്(റ)നെക്കുറിച്ച് പറയുന്നു തണുത്തു വിറകൊള്ളുന്ന രാത്രിയിലൊരിക്കല്‍ അബ്ദുല്ലാഹിബ്നു മുബാറകിനൊപ്പം പള്ളിയില്‍ നിന്ന് പോകാനൊരുങ്ങുകയായിരുന്നു. ഒരു ഹദീസിനെക്കുറിച്ചുള്ള ചര്‍ച്ച തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അതിനെ ചുറ്റിപ്പറ്റിയായി പിന്നെ ചിന്ത മുഴുവന്‍. സുബ്ഹിക്ക് ബാങ്ക് വിളിക്കുന്നതുവരെ ഞങ്ങള്‍ ആ ചിന്തയില്‍ കുടുങ്ങിക്കിടന്നു. അറിവുതേടി അലഞ്ഞു കൊണ്ടേയിരിക്കുകയും ഊഹങ്ങളുടെയും മതയുക്തിവാദങ്ങളുടെയും കലര്‍പ്പില്‍ നിന്നത് മുക്തമാവുകയും ചെയ്താല്‍ പിന്നെയത് ഇലാഹീചിന്തയിലുറക്കും. അറിവിനോടുള്ള ആദരവും പ്രണയരസവുമൊക്കെ അപ്പോള്‍ ആസ്വദിക്കാനാവും. ഒരിക്കല്‍ ഇമാം പറഞ്ഞു. ഇതാണ് ഇസ്ലാമിലെ ഉലമാഅ്. ചിന്തയെ ഇലാഹീഇച്ഛകളിലുറപ്പിച്ച് […]