Issue 1085

കണ്ണീര്‍വാര്‍ക്കുന്ന നീലമേഘങ്ങള്‍

കണ്ണീര്‍വാര്‍ക്കുന്ന  നീലമേഘങ്ങള്‍

പള്ളിയില്‍ ഓതിയകാലം ഓര്‍ത്തുനോക്കുന്പോള്‍ രണ്ടുയുഗങ്ങളായി തോന്നിപ്പിക്കുന്ന രണ്ടാണ്ടുകള്‍ സ്മൃതിയറകളില്‍ നീണ്ടു നിവര്‍ന്നുകിടപ്പുണ്ട്. വീടുവിടല്‍ എത്രമാത്രം കടഞ്ഞിറങ്ങുന്ന സഞ്ചാരപ്പെടലാണെന്ന് ഞാനാദ്യമറിയുന്നത് അക്കാലത്താണ്. ചിന്നിച്ചിതറിപ്പോയ അനുഭവങ്ങളെ നുള്ളിപ്പെറുക്കി അടുക്കും ചിട്ടയുമൊപ്പിച്ച് വാക്കുകളില്‍ കോര്‍ത്തെടുക്കുക എളുപ്പമല്ലെങ്കിലും മറവിയുടെ മറവീഴാന്‍ അനുവദിക്കാതെ മനക്കൂടിനകം പാത്തുവെക്കുന്ന ചില സ്വകാര്യങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകും. ഫത്ഹുല്‍മുഈന്‍ ഓതിത്തന്ന ഉസ്താദിന്‍റെ സമീപനങ്ങള്‍ ഏറെ കൗതുകകരമായിരുന്നു. അറിവാഴങ്ങളാല്‍ ഓരോ വരിയും വിസ്മയങ്ങളായ ആ ശ്രേഷ്ഠഗ്രന്ഥത്തിന്‍റെ ആദ്യഭാഗമായ ആരാധനാമുറകളുടെ കതക് പതിയെത്തുറന്ന് എത്തിപ്പാളിനോക്കി കണ്ണുതള്ളിപ്പോയതല്ലാതെ അദബോടെയിരുന്ന് ഓതിത്തീര്‍ക്കാനുള്ള തൗഫീഖ് എനിക്കുണ്ടായില്ല. തലമുറകള്‍ക്ക് ചൊല്ലിക്കൊടുത്തതിന്‍റെ […]

പിതാവ് ഒരു എടിഎം ആകുന്നു

പിതാവ് ഒരു  എടിഎം ആകുന്നു

മക്കളില്ലാത്തത്കൊണ്ട് സങ്കടപ്പെടുന്നവരെ കണ്ടിട്ടില്ലേ? ദന്പതികള്‍ കുറേയുണ്ടങ്ങനെ. ഒരു കുഞ്ഞിക്കാലു കാണാന്‍ ആശയോടെ കാത്തിരിക്കുന്നവര്‍. മരുന്നും മറ്റുമായി പണം അനവധി ചെലവഴിച്ചവര്‍. പ്രാര്‍ത്ഥനയില്‍ മുഴുകിക്കഴിയുന്നവര്‍. ഈ ആഗ്രഹത്തിനുള്ളിലെ ആഗ്രഹമെന്താണ്? കുഞ്ഞിക്കാലാണു ശൈലിയെങ്കിലും കൈയും കാലുമൊക്കെ വളര്‍ന്നു വലുതായി തനിക്കൊരു തണിയാകണം തന്‍റെ സന്തതി എന്നു തന്നെയാണാഗ്രഹം. പിന്നെ അവര്‍ നല്ലവരായി കാണുന്പോഴുള്ള മനസ്സുഖം. തന്‍റെ കാലംകഴിഞ്ഞാല്‍ തനിക്കായി പ്രാര്‍ത്ഥിച്ച് മക്കള്‍ തനിക്ക് ഉപകാരപ്പെടുമെന്ന പ്രതീക്ഷയും. എന്നാല്‍ ആശകള്‍ സഫലമാകുന്നവര്‍ കുറവ്. മക്കള്‍ നല്ലവര്‍ അല്ലാത്തതു കൊണ്ട് ആശകള്‍ പൊലിഞ്ഞ് […]

നിസ്കാരം ശരീരം അനുസരണക്കേട് കാട്ടുന്നതെന്തുകൊണ്ട്?

നിസ്കാരം  ശരീരം അനുസരണക്കേട്  കാട്ടുന്നതെന്തുകൊണ്ട്?

സത്യവിശ്വാസികള്‍ തമ്മില്‍ നല്ല ഇണക്കത്തിലായിരിക്കും. എന്നാല്‍ പലപ്പോഴും കണ്ടുവരുന്നതോ? വഴക്കും വക്കാണവും. തീരാത്ത പോരും വിദ്വേഷവും കാരണം തെരഞ്ഞ് എങ്ങോട്ടും പോകേണ്ട ഏറ്റവും അടുത്ത മസ്ജിദില്‍ ചെന്നു ജമാഅത്തു നിസ്കാരം കണ്ടാല്‍ മതി. ആളുകള്‍ വളഞ്ഞും പുളഞ്ഞും നില്‍ക്കുന്ന സഫ്ഫുകള്‍ (വരികള്‍). ജമാഅത്ത് നിസ്കാരത്തില്‍ വരി വളഞ്ഞാല്‍ സമുദായത്തില്‍ വഴക്കൊഴിയില്ലെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. കാരണങ്ങള്‍ വേറെയും ഉണ്ടാകാം. സദാകണ്ടു കൊണ്ടിരിക്കുന്ന ഒരു കാരണം പറഞ്ഞുവെന്നേയുള്ളൂ. നുഅ്മാനുബ്നു ബശീര്‍(റ) പറഞ്ഞതായി ബുഖാരി നിവേദനം. നബി(സ) പറഞ്ഞു തീര്‍ച്ചയായും നിങ്ങള്‍ […]

മാപ്പു തരൂ, മന്‍മോഹന്‍ മാപ്പു തരൂ, മന്‍മോഹന്‍

മാപ്പു തരൂ, മന്‍മോഹന്‍ മാപ്പു തരൂ, മന്‍മോഹന്‍

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഒരു മണകുണാഞ്ചന്‍ ആണെന്നും മൂപ്പരെ റബര്‍സ്റ്റാന്പ് ആക്കിക്കൊണ്ട് രാജ്യം ഭരിക്കുന്നത് സോണിയാഗാന്ധി ആണെന്നും കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നെഹ്റു കുടുംബത്തിന് ദൈവികമായ അവകാശത്തിലൂടെ 999 വര്‍ഷത്തേക്ക് ഭരിക്കാന്‍ ലഭിച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ എന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന വിഡ്ഡികള്‍ ധാരാളമുള്ള രാജ്യത്ത് മന്‍മോഹന്‍ജി സയലന്‍റ്മോഡില്‍ ഒപ്പുകള്‍ മാത്രമിടുകയും കാര്യങ്ങള്‍ സോണിയാജിയും പിള്ളേരും പിന്നെ മരുമോനും കൂടി നടത്തുകയും ചെയ്യുന്നതില്‍ തെറ്റില്ല എന്നു വിചാരിക്കുന്നവരുമുണ്ട്. ഈ സാഹചര്യത്തിലാണ് വര്‍ഷങ്ങളോളം പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന ഡോ.സഞ്ജയ് ബാരുവിന്‍റെ […]