Issue 1089

മോഡി മുസ്ലിംകളെ ഭരിക്കുമോ?

മോഡി മുസ്ലിംകളെ ഭരിക്കുമോ?

ഈ കുറിപ്പ് എഴുതാനിരിക്കുന്പോള്‍ പതിനാറാം ലോക്സഭ തെരഞ്ഞെടുപ്പിന്‍െറ ഒന്പത് ഘട്ട പ്രക്രിയകള്‍ പൂര്‍ത്തിയാവുകയും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയുമാണ്. നരേന്ദ്രമോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുന്നുവെങ്കില്‍ യഥാര്‍ഥത്തില്‍ ആര്‍.എസ്.എസ് അതിന്‍െറ ആവിര്‍ഭാവ കാലം തൊട്ട് നെഞ്ചിലേറ്റുന്ന ഹിന്ദുരാഷ്ട്രം എന്ന സ്വപ്നമാണ് സഫലമാവുന്നത്. മുന്പ് എ ബി വാജ്പേയി അഞ്ചുവര്‍ഷം രാജ്യം ഭരിച്ചത് പോലെയാവില്ല മോഡിയുടെ അധികാരാരോഹണം. അധികാരത്തോട് തങ്ങള്‍ക്ക് യാതൊരു പ്രതിപത്തിയുമില്ലെന്നും ഹിന്ദുസമാജത്തിന്‍െറ സാമൂഹികവും സാംസ്കാരികവുമായ ഉല്‍ക്കര്‍ഷമാണ് സംഘടനയുടെ ആത്യന്തിക ലക്ഷ്യമെന്നും ആവര്‍ത്തിക്കാറുള്ള സംഘ്നേതൃത്വത്തിന്‍െറ ഉള്ളിന്‍െറയുള്ളില്‍ അധികാരമോഹം ഉറഞ്ഞുകിടക്കുന്നുണ്ട് […]

കാമ്പസിന്‍റെ മതവും കാമ്പസിലെ മതവും

കാമ്പസിന്‍റെ മതവും  കാമ്പസിലെ മതവും

രണ്ടു വര്‍ഷം മുന്പാണ് സംഭവം. ഡല്‍ഹി യൂണിവേഴ്സിറ്റി കാന്പസില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഉത്പതിഷ്ണുവിഭാഗം വിളിച്ചു ചേര്‍ത്ത ഹല്‍ഖയാണ് വേദി. കേരളത്തില്‍ നിന്നെത്തിയ, പ്രസ്ഥാനത്തിന്‍റെ സംസ്ഥാന നേതാവാണ് മുഖ്യാതിഥി. ഇസ്റാഈലും ഫലസ്തീനുമൊക്കെ കടന്നുവന്ന്, രാഷ്ട്രീയ ഇസ്ലാമിലൂടെ, കാന്പസ് ജീവിതത്തിലെ മതജീവിതത്തെക്കുറിച്ച് പറഞ്ഞു തീര്‍ത്ത്, നേതാവ് വിദ്യാര്‍ത്ഥികള്‍ക്ക് സംശയങ്ങള്‍ ചോദിക്കാന്‍ അവസരം നല്‍കി. സമര്‍ത്ഥനായ ഒരു വിദ്യാര്‍ത്ഥി എഴുന്നേറ്റു നിന്ന് ചോദിച്ചു ഇവിടെയൊക്കെ കാന്പസില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം ഹസ്തദാനം ചെയ്താണ് അഭിസംബോധന ചെയ്യാറുള്ളത്. സലാം പറയുന്പോള്‍ പോലും അങ്ങനെയാണ്. ഇതിന്‍റെ […]