Issue 1090

മര്യാദയുള്ള ജീവിതത്തിന്

മര്യാദയുള്ള  ജീവിതത്തിന്

സാബിതിനെ പള്ളിയില്‍ കണ്ടിട്ട് കുറെയായി. അദ്ദേഹത്തിനെന്തുപറ്റി? മദീനാ പള്ളിയില്‍ പതിവായി ജമാഅത്തിന് എത്താറുള്ള നബിശിഷ്യനാണ് സാബിത്ബ്നു ഖൈസ്(റ). ഈയിടെയായി അദ്ദേഹം പള്ളിയില്‍ വരുന്നില്ല. നബി(സ) അദ്ദേഹത്തെപ്പറ്റി അന്വേഷണമാരംഭിച്ചു. ഇഷ്ടപ്പെട്ട ശിഷ്യനെത്തേടി അവിടുന്ന് അദ്ദേഹം താമസിക്കുന്നിടത്തെത്തി. കണ്ടു കാര്യമന്വേഷിച്ചു. അപ്പോള്‍ സാബിത്(റ) മനസ്സു തുറന്നു അല്ലാഹുവിന്‍റെ ദൂതരേ, അങ്ങയുടെ ശബ്ദത്തെക്കാള്‍ ശബ്ദമുയരരുതെന്ന് ഇയ്യിടെ ഖുര്‍ആന്‍റെ നിര്‍ദേശമുണ്ടായി. അങ്ങനെ ആരുടെയെങ്കിലും ശബ്ദം ഉയര്‍ന്നുപോയാല്‍ അവരുടെ എല്ലാ സല്‍പ്രവൃത്തികളും പൊളിഞ്ഞു പോവുമെന്നാണല്ലോ ഖുര്‍ആന്‍റെ വിധി. അങ്ങേക്കറിയാമല്ലോ എനിക്കല്പം ഒച്ച കൂടുതലാണെന്ന്. ഇതും […]

പരിശുദ്ധി നിറഞ്ഞ പാര്‍പ്പിടം

പരിശുദ്ധി നിറഞ്ഞ പാര്‍പ്പിടം

ആലോചിച്ച് നോക്കൂ, വീടില്ലാത്ത എത്ര ലക്ഷം മനുഷ്യര്‍ ലോകത്തുണ്ട്. വഴിയോരത്തെ കടകള്‍ അടയുന്നതും കാത്ത് കടത്തിണ്ണകളില്‍ അസ്വസ്ഥരായി നില്‍ക്കുന്ന മനുഷ്യരുടെ മുഖങ്ങള്‍ നാം കാണാറുള്ളതാണ്. ഒഴിഞ്ഞ പാടത്തും പാതയോരത്തും തുണികൊണ്ട് മറച്ചു രാത്രി കിടന്നുറങ്ങുന്നവരെയും നാം കാണുന്നു. വീടില്ലാത്തവര്‍ക്ക് അതും വീടാണ്. അന്തി കഴിയാനുള്ള വീട്. ഈ ശുഷ്ക്ക സൗകര്യത്തിന്ന് പോലും നന്ദിയുള്ളവരായിരിക്കണം നമ്മള്‍. മുസ്ലിമിന്‍റെ വീട് വെറും അന്തിയുറക്കത്തിനുള്ളതല്ല. അച്ചടക്കവും ആത്മശാന്തിയും നിറഞ്ഞു നില്‍ക്കേണ്ട ഇടമാണത്. അന്യ സ്ത്രീ പുരുഷന്മാര്‍ക്ക് അല്ലാഹുവിന്‍റെ ആജ്ഞപോലെ കഴിയാനാവണം അവിടെ. […]

ഈ കുഞ്ഞിനോട് എന്തിനീ ക്രൂരത?

ഈ കുഞ്ഞിനോട്  എന്തിനീ ക്രൂരത?

വെറും പതിനൊന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ പൊരിവെയിലത്ത് കെട്ടിത്തൂക്കി പറപ്പിക്കുന്നു. ഭയപ്പെട്ട കുഞ്ഞാകട്ടെ നിലവിളിച്ചുകൊണ്ടിരിക്കുന്നു. ഉയര്‍ന്നു പറക്കുന്നതിനിടയില്‍ കുഞ്ഞിന്‍റെ നിലവിളി കേള്‍ക്കുന്പോള്‍ മാതാപിതാക്കളുടെ മുഖത്ത് മകള്‍ ചന്ദ്രനില്‍ കാലുകുത്തിയ പ്രതീതി. താഴെ നില്‍ക്കുന്ന ജനം കയ്യടിക്കുന്നു. എട്ടുംപൊട്ടും തിരിയാത്ത പിഞ്ചുകുഞ്ഞിനെ പട്ടംപോലെ പറത്തുന്ന രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ജില്ലാപോലിസ് മേധാവിയും, മാധ്യമസംഘങ്ങളും, സിനിമാ നടനുമൊക്കെ എത്തിയിരിക്കുന്നു. ആനന്ദലബ്ധിക്കിനി എന്തുവേണം. അങ്ങനെ പതിനൊന്നാം മാസത്തില്‍ അറുപതടി ഉയരത്തില്‍ പരാഗ്ലൈഡിങ്ങ് നടത്തിയ കുഞ്ഞ്. കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടാലെന്താ, കണ്ണുനീര്‍ മുഖത്തുവീണാലെന്താ, […]